Asianet News MalayalamAsianet News Malayalam

അറിയാം ഹ്യുണ്ടായി കോനയെ

സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനങ്ങളെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ സ്വപ്‍നങ്ങള്‍ക്ക് നിറം പകര്‍ന്ന് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി അവതരിപ്പിക്കുന്ന കോന എസ്‍യുവി ഈ ജൂലായ് 9 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍. ഇതാ കോനയെക്കുറിച്ച് ചില കാര്യങ്ങള്‍

Specialties Of Hyundai Kona Electric Vehicle
Author
Trivandrum, First Published May 27, 2019, 12:19 PM IST

സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനങ്ങളെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ സ്വപ്‍നങ്ങള്‍ക്ക് നിറം പകര്‍ന്ന് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി അവതരിപ്പിക്കുന്ന കോന എസ്‍യുവി ഈ ജൂലായ് 9 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍. ഇതാ കോനയെക്കുറിച്ച് ചില കാര്യങ്ങള്‍

  • സാധാരണ എസ്​.യു.വികളുടെ അതേ രൂപഭാവങ്ങള്‍
  • ഗ്രില്ലിന്‍റെ ഡിസൈൻ അൽപം വ്യത്യസ്​തം
  • ചാർജിങ്​ സോക്കറ്റ് മുൻവശത്ത്​ 
  • നിരത്തിലെത്തുക സ്​​റ്റാൻഡേർഡ്​, എക്​സ്​റ്റൻഡ്​ എന്നിങ്ങനെ രണ്ട്​ വകഭേദങ്ങളില്‍
  • സ്​​റ്റാൻഡേർഡ്​ വകഭേദം ഒറ്റചാർജിൽ 300 കിലോ മീറ്റർ ദൂരം പിന്നിടും
  • സ്​​റ്റാൻഡേർഡ്​ കോനയിൽ 39.2 kWh ബാറ്ററിയും 99kW ഇലക്​ട്രിക്​ മോ​ട്ടോറും ഹൃദയം
  • ഒമ്പത്​ സെക്കൻഡ് കൊണ്ട് സ്​​റ്റാൻഡേർഡ്​ കോന പൂജ്യത്തില്‍ നിന്നും 60 mph വേഗതയിലെത്തും
  • ആറ്​ മണിക്കൂർ ​കൊണ്ട്​ സ്​റ്റാൻഡേർഡ്​ കോന ഫുൾചാർജാവും. എന്നാൽ 
  • ഡി.സി ഫാസ്​റ്റ്​ ചാർജറിൽ സ്​​റ്റാൻഡേർഡ്​ കോന 54 മിനിട്ട്​ കൊണ്ട്  80 ശതമാനം ചാർജാകും. 
  • എക്​സ്​റ്റൻഡ് കോന 470 കിലോ മീറ്റർ ദൂരം​ ഒറ്റചാർജിൽ സഞ്ചരിക്കും
  • കോന എക്​സ്​റ്റൻഡിനു​ 64kWh ബാറ്ററിയും 150 kW &nbsp ഇലക്​ട്രിക്​ മോ​ട്ടോറും കരുത്തുപകരും
Follow Us:
Download App:
  • android
  • ios