Asianet News MalayalamAsianet News Malayalam

പുത്തന്‍ റേഞ്ച് റോവര്‍ ഇവോക്, പ്രത്യേകതകള്‍

പുതിയ റേഞ്ച് റോവര്‍ ഇവോക്കിന്‍റെ ചില പ്രത്യേകതകള്‍ അറിയാം. 

Specialties of New Range Rover Evoque
Author
Mumbai, First Published Jan 31, 2020, 4:28 PM IST

പുതുതലമുറ റേഞ്ച് റോവര്‍ ഇവോക്കിനെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ അടുത്തിടെയാണ് അവതരിപ്പിച്ചത്. ഉയര്‍ന്ന സ്‌പെസിഫിക്കേഷന്‍ ഉള്ള എസ് സ്‌പോര്‍ട്ടിയര്‍ ആര്‍ - ഡൈനാമിക് എസ് ഇ ഡെറിവേറ്റീവ് എന്നീ മോഡലുകളില്‍ ലഭ്യമാകുന്ന പുതിയ റേഞ്ച് റോവര്‍ ഇവോക്കിന്‍റെ ചില പ്രത്യേകതകള്‍ അറിയാം. 

  • പരിഷ്‌കരിച്ച ഡിസൈനാണ് പുതിയ റേഞ്ച് റോവര്‍ ഇവോകിന്, കൂപ്പിന് സമാനമായ രൂപം, കൃത്യതയുള്ള പ്രതലങ്ങള്‍, സവിശേഷതയുള്ള റൂഫ് ലൈന്‍
  • ഫ്‌ളഷ് ഡിപ്ലോയബിള്‍ ഡോര്‍ ഹാന്‍ഡിലുകളും പ്രീമിയം സിഗ്ന്‌ച്ചേര്‍ ഡിആര്‍എല്ലുകളും ആനിമേറ്റഡ് ഡയറക്ഷണല്‍ ഇന്‍ഡിക്കേറ്ററുകളും സഹിതമുള്ള പ്രീമിയം എല്‍ഇഡി ഹെഡ്‌ലൈറ്റുകളും സുനിശ്ചിതമായ സാന്നിധ്യത്തിന് മാറ്റുകൂട്ടുന്നു
  • പുതിയ പ്രീമിയം ട്രാന്‍സ്‌വേഴ്‌സ് ആര്‍ക്കിടെക്ചറില്‍ നിര്‍മ്മിച്ചിട്ടുള്ള പുതിയ റേഞ്ച് റോവര്‍ ഇവോക് ഏറ്റവും ആധുനിക ഡ്രൈവര്‍ സഹായ ഫീച്ചറുകളും സഹിതമാണെത്തുന്നത് 
  • 184 kW ഉം മിറ 365 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 48-വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം സഹിതമുള്ള 2.0 ഹ (ലിറ്റര്‍) ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍, 132 kW ഉം 430 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0  (ലിറ്റര്‍) ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്നീ ചോയ്‌സുകളില്‍  ഇന്‍ജീനിയം പവര്‍ ട്രെയ്‌നുകള്‍ കരുത്തു പകരുന്ന പുതിയ റേഞ്ച് റോവര്‍ ഇവോക് ലഭ്യമാണ്. 
  • ഉയര്‍ന്ന സ്‌പെസിഫിക്കേഷനുകളുള്ള എസ്, സ്‌പോര്‍ട്ടിയര്‍ ആര്‍-ഡൈനാമിക്, എസിഇ ഡെറിവേറ്റീവുകളില്‍ ലഭ്യമാകുന്ന വാഹനത്തില്‍, ടച്ച് പ്രോ ഡ്യുവോ, 31.24 cm (12.3) ഇന്ററാക്ടീവ് ഡ്രൈവര്‍ ഡിസ്‌പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ™ ആപ്പിള്‍ കാര്‍ പ്ലേ™ എന്നിവയോടുകൂടിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്റഗ്രേഷന്‍ കേപബിലിറ്റി, ഈ വിഭാഗത്തിലെ ആദ്യത്തെ ക്ലിയര്‍സൈറ്റ് ഇന്റീരിയര്‍ റിയര്‍ വ്യൂ മിറര്‍, ഡ്രൈവര്‍ സീറ്റ്, മിറര്‍, ഓഡിയോ, കാലാവസ്ഥ സെറ്റിംഗ്‌സ് എന്നിവയ്ക്ക് എഐയോടു കൂടിയ സ്മാര്‍ട്ട് സെറ്റിംഗ്‌സ് തുടങ്ങിയ അത്യാധുനിക ഫീച്ചറുകളുമുണ്ട്. 
  • എസ് ഡെറിവേറ്റീവിന് 54.94 ലക്ഷം രൂപയും ആര്‍ ഡൈനാമിക് എസ് ഇ ട്രിമ്മിന് 59.85 ലക്ഷം രൂപയുമാണ് വില. ഡീസല്‍ മോഡലിനു പിന്നാലെ പെട്രോള്‍ മോഡലിന്റെ  ഡെലിവറിയും ഉടനാരംഭിക്കും
Follow Us:
Download App:
  • android
  • ios