ആദ്യത്തെ കോംപാംക്ട് ട്രക്കായ ഇൻട്രായെ വിപണിയിൽ എത്തിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്‍സ്.  വി 10, വി 20 എന്നിങ്ങനെ രണ്ട് പതിപ്പിൽ എത്തുന്ന വാഹനത്തിന് 5.35 ലക്ഷം രൂപ മുതലാണ് വില. ഇന്‍ട്രായുടെ പ്രത്യേകതകള്‍ എന്തൊക്കെയെന്ന് അറിയാം.

ബോൾട്ടബിൾ ഫുൾ ഫോർവേഡ് ബോഡി ഷെൽ ക്യാബിൻ. മികച്ച രീതിയിൽ ഡിസൈൻ ചെയ്‍ത ഈ ക്യാബിൻ സൗകര്യപ്രദമായ സീറ്റിംഗും സ്ഥലവും ഉള്ളതും കാറിനു സമാനവും ആണ്. 

മൊബൈൽ ചാർജിങ് പോയിന്റ്

ഇലക്ട്രോണിക് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ

വലിയ ഹെഡ്‌ലാംബ്

വലിയ വിൻഡ് സ്ക്രീൻ

ലോക്ക് ചെയ്യാൻ സാധിക്കുന്ന ഗ്ലൗവ് ബോക്സ്

സൗകര്യപ്രദമായ ഡ്രൈവിങ്ങിനു സഹായിക്കുന്ന ഹെഡ് റെസ്റ്റ്‌

ഉയർന്ന ഭാരം വഹിക്കുന്ന കുറഞ്ഞ മെയിന്റനൻസ് മാത്രമുള്ള ഫ്രണ്ട് & റിയർ ആക്സിൽ, ലീഫ് സ്പ്രിങ്സ്