സ്റ്റീല്‍ബേര്‍ഡ് ഹൈടെക് ഇന്ത്യ ലിമിറ്റഡ് പുതിയ ഹെല്‍മെറ്റ് സീരീസ് SB-39 റോക്സ് പുറത്തിറക്കി . അന്തർനിർമ്മിതമായ സണ്‍ വിസറുള്ള ഫുള്‍-ഫെയ്‌സ് ഹെല്‍മെറ്റ് ആണിത്. ഹെല്‍മെറ്റ് രണ്ട് വലുപ്പത്തില്‍ ലഭ്യമാണ്. 600 mm (വലുത്), 580 mm (മീഡിയം). 1,199 രൂപയാണ് ഹെല്‍മെറ്റിന്റെ വിപണിയിലെ വിലയെന്ന് കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ ഹെൽമെറ്റ് ISI മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നുവെന്നും യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും നിര്‍മ്മാതാവ് പറയുന്നു. ഹെല്‍മെറ്റ് ഇറ്റലിയില്‍ രൂപകല്‍പ്പന ചെയ്തത് XTECH DESIGN ആണെന്നും സ്റ്റീല്‍ബേര്‍ഡ് പറയുന്നു.

ഗ്ലോസി, മാറ്റ് ബ്ലാക്ക്, ഗ്ലോസി / മാറ്റ് ബ്ലാക്ക്, ഡെസേര്‍ട്ട് സ്റ്റോം, ബാറ്റില്‍ ഗ്രീന്‍, ഗ്രേ, ചെറി റെഡ് എന്നിവയ്‌ക്കൊപ്പം സണ്‍ ഷീല്‍ഡുള്ള SB-39 റോക്‌സും കൂടുതല്‍ ഗ്രാഫിക്‌സ്, ഡെക്കലുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ബ്രാന്‍ഡിന്റെ എല്ലാ ഔട്ട്‌ലെറ്റുകള്‍ വഴിയും സ്റ്റീല്‍ബേര്‍ഡ്‌ഹെല്‍മെറ്റ് ഡോട്ട് കോമിലും SB-39 റോക്സ് ലഭ്യമാണ്.

പുഷ് ബട്ടണ്‍ സ്ലൈഡര്‍ സംവിധാനം വഴിയാണ് സണ്‍ ഷീല്‍ഡ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ അത് സവാരിക്ക് പ്രകാശം ഉള്ള ദിവസത്തില്‍ ഉപയോഗിക്കാനോ അല്ലെങ്കില്‍ അത് പിന്‍വലിക്കാനോ കഴിയും. സണ്‍ ഷീല്‍ഡും ലൈറ്റ് വെയ്റ്റ് സവിശേഷതകളുമാണ് ഈ ഹെൽമെറ്റിന്റെ പ്രധാന ഫീച്ചറുകൾ. ഇത് ലോംഗ് റൈഡുകള്‍ ആസ്വാദ്യകരവും സുഖപ്രദവുമായ അനുഭവമാക്കി മാറ്റുമെന്നും കമ്പനി പറയുന്നു.