കൊച്ചി: കെഎസ്ആർടിസിയുടേത് ഉൾപ്പെടെയുള്ള വാഹനങ്ങളിൽ പരസ്യങ്ങളും ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി. മറ്റു വാഹന ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിലുള്ള  പരസ്യം പാടില്ലെന്നും പൊതുജന സുരക്ഷ അപകടത്തിലാക്കിക്കൊണ്ട് പരസ്യത്തിലൂടെ അധികവരുമാനമുണ്ടാക്കരുതെന്നും ജസ്റ്റിസ് അനിൽ കെ നരേന്ദ്രന്‍റെ ബെഞ്ച് വ്യക്തമാക്കി.

നിർത്തിയിട്ട കെഎസ്ആർടിസി ബസിനു പിന്നിലിടിച്ച ബൈക്കിലെ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ലൈസൻസ് സസ്പെൻഡ് ചെയ്‍തതിനെതിരെ കെഎസ്ആർടിസി ഡ്രൈവർ കെ എം സജി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. 

ദേ​​​ശീ​​​യ​​​പാ​​​ത​​​യോ​​​ര​​​ങ്ങ​​​ളി​​​ല്‍ ഇ​​​ത്ത​​​രം ആ​​​ക​​​ര്‍​ഷ​​​ക​​​ങ്ങ​​​ളാ​​​യ പ​​​ര​​​സ്യ​​​ങ്ങ​​​ള്‍​ക്ക് നി​​​യ​​​ന്ത്ര​​​ണ​​​മു​​​ണ്ട്. എ​​​ന്നാ​​​ലും പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും ഇ​​​വ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​തി​​​നാ​​​ല്‍ കേ​​​ന്ദ്ര റോ​​​ഡ് ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രാ​​​ല​​​യം റി​​​പ്പോ​​​ര്‍​ട്ട് തേ​​​ടി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി പറഞ്ഞു. 

കെഎസ്ആർടിസി, കെയുആർടിസി ബസുകൾ ദേശീയപാതയിൽ ഓടുന്നതിനാൽ പരസ്യങ്ങൾ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സർക്കാരിന്റേത് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ജനാലച്ചില്ലുകളിൽ കാഴ്ച മറയ്ക്കും വിധം ഒട്ടിക്കലുകളോ കർട്ടനുകളോ ഇല്ലെന്ന് ഉറപ്പാക്കണമെന്നും വാഹനങ്ങളിൽ ഓപ്പറേറ്ററുടെ വിലാസം പ്രദർശിപ്പിക്കാൻ ഉദ്ദേശിച്ച സ്ഥലത്തും പരസ്യം പാടില്ലെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ കെഎസ്ആർടിസി ഡ്രൈവറുടെ ലൈ​​​സ​​​ന്‍​സ് റ​​​ദ്ദാ​​​ക്കി​​​യ​​​ നടപടി കോടതി റ​​​ദ്ദാ​​​ക്കി.  യാന്ത്രികമായി ഉത്തരവ് പുറപ്പെടുവിച്ചതിനാൽ സസ്പെ‍ൻഷൻ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ഉത്തരവ് റദ്ദാക്കിയത്. മോട്ടോർ വാഹന ചട്ടങ്ങൾ കർശനമായി നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

കോടതിയുടെ മറ്റു പ്രധാന നിർദേശങ്ങൾ 

  • വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ന്‍​ഡോ ഗ്ലാ​​​സു​​​ക​​​ളി​​​ല്‍ കാ​​​ഴ്ച മ​​​റ​​​യ്ക്കു​​​ന്ന ത​​​ര​​​ത്തി​​​ല്‍ ഫി​​​ലിം ഒ​​​ട്ടി​​​ക്കു​​​ക​​​യോ ക​​​ര്‍​ട്ട​​​നി​​​ടു​​​ക​​​യോ ചെ​​​യ്യു​​​ന്നി​​​ല്ലെ​​​ന്ന് ട്രാ​​​ന്‍​സ്‌​​​പോ​​​ര്‍​ട്ട് ക​​​മ്മീ​​ഷ​​​ണ​​​ര്‍ ഉ​​​റ​​​പ്പാ​​​ക്ക​​​ണം. സ​​​ര്‍​ക്കാ​​​ർ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്കും ഇ​​​തു ബാ​​​ധ​​​ക​​​മാ​​​ണ്.
  • ഹെഡ് ലൈറ്റ്, ടെയ്ൽ ലൈറ്റ് എന്നിവയ്ക്കു മീതെ സ്റ്റിക്കറും മറ്റും പതിപ്പിച്ച് ഉപയോഗിക്കാൻ അനുവദിക്കരുത്
  • എൽഇഡി ബാർ ലൈറ്റുകളും സ്ട്രിപ് ലൈറ്റുകളും ഘടിപ്പിക്കരുത്
  • ഇൻഡിക്കേറ്ററുകൾ, സിഗ്നലിങ് സംവിധാനം, റിഫ്ലക്ടർ, ലാംപ്, പാർക്കിങ് ലൈറ്റ് എന്നിവ പ്രവർത്തനക്ഷമമല്ലാത്ത വാഹനങ്ങൾ പൊതുനിരത്തിലിറക്കാൻ അനുവദിക്കരുത്
  • മതിയായ വെളിച്ചമില്ലാത്തിടത്ത് പാർക്കിങ് ലൈറ്റ് ഇല്ലാതെ വാഹനങ്ങൾ നിർത്തിയിടരുത്
  • എമർജൻസി ഡ്യൂട്ടിക്കുള്ള വാഹനങ്ങളിലൊഴികെ നീല, ചുവപ്പ്, വെള്ള ലൈറ്റുകൾ മീതെ ഘടിപ്പിക്കരുത്