ഈ മോഡലുകളെ താരകുടുംബം കൂടുതലായി ഇഷ്‍ടപ്പെടുന്നുവെന്നും വ്യത്യസ്‍ത തലമുറകളിൽ നിന്നുള്ള നിരവധി റേഞ്ച് റോവര്‍ മോഡലുകൾ കുടുംബം സ്വന്തമാക്കിയിട്ടുണ്ട് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ലാൻഡ് റോവർ ഡിഫൻഡറിന്‍റെ പുതിയ പതിപ്പിനോട്, രാഷ്ട്രീയക്കാർക്കും സെലിബ്രിറ്റികൾക്കും ബിസിനസുകാർക്കുമൊക്കെ ഒരു പ്രത്യേക താല്‍പ്പര്യം ഉണ്ട്. ഇപ്പോഴിതാ, ഈ ഐക്കണിക് എസ്‌യുവിയുടെ അഞ്ച് ഡോർ പതിപ്പായ ഡിഫെൻഡർ 110 ന്റെ ഏറ്റവും പുതിയ ഉടമയായിയിരിക്കുകയാണ് ബോളിവുഡ് നടൻ സണ്ണി ഡിയോൾ.
വാഹന വ്യൂഹമില്ല, സുരക്ഷാ സേനയില്ല; നാനോയില്‍ വന്നിറങ്ങി രത്തൻ ടാറ്റ; കണ്ണുനിറച്ച്, കയ്യടിച്ച് ജനം!
വെള്ള നിറത്തിലുള്ള കാറാണ് സണ്ണി ഡിയോൾ വാങ്ങിയതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിയോൾ കുടുംബം ലാൻഡ് റോവർ റേഞ്ച് റോവറുകളെ കൂടുതലായി ഇഷ്‍ടപ്പെടുന്നുവെന്നും വ്യത്യസ്‍ത തലമുറകളിൽ നിന്നുള്ള നിരവധി റേഞ്ച് റോവര്‍ മോഡലുകൾ കുടുംബം സ്വന്തമാക്കിയിട്ടുണ്ട് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 110 എസ്‌യുവിയുടെ ഏറ്റവും മികച്ച പതിപ്പാണ്. ഒരു കോടിയിലധികം രൂപയാണ് ഇതിന് വില. ലാൻഡ് റോവർ ഡിഫെൻഡർ ഒരു പ്രീമിയം ലൈഫ്‌സ്‌റ്റൈൽ ലക്ഷ്വറി എസ്‌യുവിയാണ്. ഇന്‍റീരിയര്‍ കൊണ്ട് ശരിയായ ആഡംബര വാഹനമായിരിക്കുമ്പോൾ തന്നെ ഓഫ്-റോഡ് ഭൂപ്രദേശങ്ങളിലെ മികവിന് പേരുകേട്ട വാഹനം കൂടിയാണ്. ഡിഫൻഡർ മൂന്ന് ഡോർ പതിപ്പ് (ഡിഫെൻഡർ 90), 5-ഡോർ പതിപ്പ് (ഡിഫെൻഡർ 110) എന്നിങ്ങനെ രണ്ട് ബോഡി ശൈലികളിൽ ലഭ്യമാണ്.
ലാലേട്ടന്‍റെ വീട്ടിലേക്ക് വീണ്ടും ടൊയോട്ട; ഇത്തവണ മുറ്റത്തെത്തിയത് ചുവപ്പന്‍ ഇന്നോവ!
മൂന്ന്-ഡോർ ഡിഫൻഡർ 90 അതിന്റെ താരതമ്യേന ചെറിയ വലിപ്പവും അതുല്യമായ ത്രീ-ഡോർ ലുക്കും നല്‍കുമ്പോൾ, കൂടുതല്‍ പ്രായോഗികത ഇഷ്‍ടപ്പെടുന്നവർ 5-ഡോർ ഡിഫൻഡർ 110 തിരഞ്ഞെടുക്കുന്നു. ലാൻഡ് റോവർ ഡിഫെൻഡറിന് മൂന്ന് എഞ്ചിൻ ഓപ്ഷനുകളുണ്ട്. രണ്ട് പെട്രോൾ പവറുകളും ഒരു ഡീസൽ പവറും. 2.0-ലിറ്റർ 300 PS ടർബോ-പെട്രോൾ, 3.0-ലിറ്റർ 400 PS ടർബോ-പെട്രോൾ എഞ്ചിനുകളാണ് ഡിഫെൻഡറിനുള്ള രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ. ഡിഫൻഡറിന് ലഭ്യമായ ഒരേയൊരു ഡീസൽ എഞ്ചിൻ 3.0 ലിറ്റർ മിൽ ആണ്, ഇത് 300 PS പവർ ഉത്പാദിപ്പിക്കുന്നു. ഡിഫൻഡറിന്റെ എല്ലാ പതിപ്പുകളും എഞ്ചിൻ ഓപ്ഷനുകളും സ്റ്റാൻഡേർഡായി 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി വരുന്നു.86.24 ലക്ഷം രൂപയിൽ തുടങ്ങി 1.08 കോടി രൂപ വരെയാണ് ലാൻഡ് റോവർ ഡിഫൻഡറിന്റെ മുഴുവൻ ശ്രേണിയുടയെും വില.
ഡിയോൾ കുടുംബത്തിന്റെ കാറുകൾ
വർഷങ്ങളായി, ധർമ്മേന്ദ്രയുടെയും ഡിയോളിന്റെയും കുടുംബം അവരുടെ ഗാരേജിൽ കാറുകളുടെ അസൂയാവഹമായ ഒരു ശേഖരം തന്നെയുണ്ട്. ആദ്യത്തെ കാറായ ഫിയറ്റ് 1100 കൂടാതെ, നിരവധി ലാൻഡ് റോവർ റേഞ്ച് റോവർ എസ്‌യുവികൾ ഉൾപ്പെടെ ഉയർന്ന നിലവാരമുള്ള വാഹനങ്ങളുടെ ഒരു ശേഖരം ധർമേന്ദ്രയുടെ പക്കലുണ്ട്.
ഇനി മുഖ്യന്‍ കറുത്ത കാറില്‍ ചീറിപ്പായും,പുതിയ കാറില്‍ യാത്ര തുടങ്ങി പിണറായി
മെഴ്‍സിഡസ് ബെന്‍സ് SL500 പോലുള്ള ക്ലാസിക് മോഡലുകൾ പോലും ധർമേന്ദ്രയുടെ കൈവശമുണ്ട്. ആധുനിക തലമുറയിലെ എസ്-ക്ലാസ്, ബോബി ഡിയോൾ ഉൾപ്പെടെ നിരവധി ആഡംബര വാഹനങ്ങൾ കുടുംബത്തിന്റെ ഗാരേജിലുണ്ട്. ബോബി ഡിയോളിന് ഒരു മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് എസ് 550, പോർഷെ 911, പോർഷെ കയെൻ എന്നിവയുണ്ട്. ബോബി ഡിയോളിനെ ഇടയ്ക്കിടെ ഉയർന്ന പ്രകടനമുള്ള കാറുകൾക്കൊപ്പം നഗരത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്.
ധർമ്മേന്ദ്രയുടെ മൂത്ത മകനായ സണ്ണി ഡിയോളിന് നിരവധി ലാൻഡ് റോവർ റേഞ്ച് റോവർ എസ്‌യുവികളുണ്ട്. ധർമ്മേന്ദ്രയുടെ ഭാര്യ ഒരു ഹ്യുണ്ടായ് സാന്‍റാ ഫേ, ഔഡി Q5, മെഴ്‌സിഡസ് ബെൻസ് ML-ക്ലാസ് എന്നിവ ഉപയോഗിക്കുന്നു. കുടുംബത്തിലെ ഇളയ മകൻ അഭയ് ഡിയോൾ പജേറോ എസ്എഫ്‌എക്‌സിൽ കറങ്ങുന്നു, കൂടാതെ ബിഎംഡബ്ല്യു എക്‌സ്6 സ്വന്തമാക്കി. ഇഷാ ഡിയോളിന്റെ കൈവശം ഒരു ഔഡി ക്യു5, ബിഎംഡബ്ല്യു എക്‌സ്5 എന്നിവയുണ്ട്.
