Asianet News MalayalamAsianet News Malayalam

സൂപ്പർ സ്മാർട്ട് കെഎസ്ആർടിസി, ബസുകളിൽ യുപിഐ-ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഇടപാടുകൾ; ഇന്ന് മുതൽ പരീക്ഷണം

KSRTC ബസുകളിൽ യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഇടപാടുകൾ, സിറ്റി ബസുകളിൽ പരീക്ഷണം ഇന്ന് മുതൽ

Super Smart KSRTC UPI Debit Credit Card Transactions in Buses Trial from Today ppp
Author
First Published Dec 28, 2023, 5:35 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഇടപാടുകൾ, സിറ്റി ബസുകളിൽ പരീക്ഷണം ഇന്ന് മുതൽ ആരംഭിക്കുമെന്ന് കെഎസ്ആർടിസി സിഎംഡി. കെഎസ്ആർടിസിയുടെ ടിക്കറ്റിങ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വരുമാന ചോർച്ച തടയുന്നതിനും വേണ്ടി 2003 മുതൽ ഇലക്ട്രോണിക് ടിക്കറ്റിംഗ് സംവിധാനം പ്രയോജനപ്പെടുത്തി വരികയാണ്. എന്നാൽ 2020 മുതൽ  കൂടുതൽ മെച്ചപ്പെട്ട ഗുണഗണങ്ങൾ ഉൾപ്പെടുത്തി MicroFx എന്ന കമ്പനി  എംബെഡ്ഡ്ഡ് സംവിധാനമുള്ള ETM മെഷീനുകൾ വഴിയാണ് ടിക്കറ്റ് വിതരണം നടത്തിവരുന്നത്.   

എന്നാൽ കൊവിഡ് മഹാമാരിക്ക് ശേഷം യാത്രക്കാർ  പണമിടപാടിനായി കൂടുതലും ഡിജിറ്റൽ പണമിടപാടുകളായ UPI, ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ ആരംഭിച്ചു. എന്നാൽ ഏറ്റവും നൂതനവും ആധുനികവുമായ പണമിടപാടുകളായ വിവിധ തരത്തിലുള്ള ഡിജിറ്റൽ ട്രാൻസാക്ഷനുകൾ ഉൾപ്പെട്ട ടിക്കറ്റിംഗ് സംവിധാനമോ യഥാസമയം മൊബൈൽ വഴി യാത്രക്കാർക്ക് ബസ് സമയ വിവരങ്ങൾ അറിയുന്നതിനോ, അവരുടെ ട്രിപ്പുകൾ പ്ലാൻ ചെയ്യുന്നതിനോ വേണ്ട ഒരു ആപ്ലിക്കേഷനോ, Embedded സംവിധാനമുള്ള ETM മെഷീനുകളിൽ സാധിക്കുകയില്ല എന്ന പോരായ്മ കാലാനുസൃതമായി നിലവിൽ ഉണ്ട്.

അതിനാൽ  ടിക്കറ്റിങ്ങിനായി ഡിജിറ്റൽ പണമിടപാടുകൾ ഉൾപ്പെടുത്തിയും യാത്രക്കാർക്ക് ബസ് സമയ വിവരങ്ങൾ മുൻകൂട്ടി അറിയുന്നതിനും, ബസുകളുടെ യഥാർത്ഥ നിജസ്ഥിതി അറിയുന്ന ഒരു ആപ്ലിക്കേഷനും ഉൾപ്പെടുത്തി പുതിയ ആൻഡ്രോയിഡ് ടിക്കറ്റിങ് മെഷീനുകളുടെ സഹായത്തോടെ ഏറ്റവും നൂതനമായ  ടിക്കറ്റിംഗ് സംവിധാനം ആരംഭിക്കുകയാണ്. ഇത്തരം സേവനങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി വൈദ​ഗ്ധ്യമുള്ള ഒരു സ്വതന്ത്ര ഏജൻസിയായ KRDCL നെ കെഎസ്ആർടിസി ചുമതലപ്പെടുത്തുകയും തുടർന്ന് നടത്തിയ  ടെണ്ടർ നടപടികൾ മുഖേന  ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ തെരഞ്ഞെടുക്കുകയും ചെയ്തു. 

ഇന്ത്യയിലെ  51 പ്രധാന നഗരങ്ങളിലെ പൊതുഗതാഗത സംവിധാനത്തിൽ മേൽ പറഞ്ഞ സേവനങ്ങൾ വിജയകരമായി നടപ്പിൽ വരുത്തിയ കമ്പനിയാണ്  ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്. ഇതിന് വേണ്ടിയുളള   എല്ലാ വിധ ഹാർഡ്‌വെയറുകളും (ഒരു ഡിപ്പോയിൽ നാല്‌ വീതം കമ്പ്യൂട്ടറുകളും പ്രിന്ററുകളും കൂടാതെ ബസുകൾക്കനുസൃതമായ എണ്ണം ഇടിഎം. മെഷീനുകളും അതിന്റെയെല്ലാം മെയിന്റനൻസ് ചെലവുകൾ ഉൾപ്പടെ) ഡാറ്റ  അനലിറ്റിക്സ് ഉൾപ്പടെയുള്ള ഡാറ്റ സപ്പോർട്ടും  ചലോ കമ്പനി തന്നെ വഹിക്കും. ഈ സേവനങ്ങൾക്ക് KSRTC ക്ക് ഒരു ടിക്കറ്റിനു 13.7 പൈസ മാത്രമാണ് (GST കൂടാതെ) ചെലവാകുന്നതാണ്.

പ്രാരംഭ ഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് ഓപ്പറേറ്റ് ചെയ്യുന്ന 90 സിറ്റി സർക്കുലർ സർവീസുകളിലും പോയിന്റ് ടു  പോയിന്റ് സർവീസുകളിലും ഡിസംബർ 28  മുതൽ പരീക്ഷണാർത്ഥം ആരംഭിക്കും. യാത്രക്കാർക്ക്  ഈ ബസുകളിൽ UPI, ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകൾ, Chalo ആപ്ലിക്കേഷനിലെ ChaloPay & Wallet എന്നീ സംവിധാനങ്ങളുപയോഗിച്ചും ടിക്കറ്റ് എടുക്കാവുന്നതാണ്. കൂടാതെ പ്രസ്തുത ബസുകളുടെ ലൈവ് ലൊക്കേഷനും ചലോ ആപ്ലിക്കേഷനിലൂടെ അറിയുവാനും സാധിക്കുന്നതാണ്.

പരീക്ഷണ ഘട്ടത്തിലെ ഏതെങ്കിലും വിധ പോരായ്മകളോ അപാകതകളോ ശ്രദ്ധയിൽ പെട്ടാൽ ആയത് പൂർണമായും പരിഹരിച്ച ശേഷമാകും ഇത് ഒദ്യോഗികമായി നടപ്പിൽ വരുത്തുക. നാല് മാസത്തിനകം കേരളത്തിലെ എല്ലാ KSRTC സർവീസുകളിലും ഈ സംവിധാനം നടപ്പിൽ വരുത്തുകയാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം. 

പുതിയ സംവിധാനത്തിന്റെ  ഗുണഗണങ്ങൾ 

ഇ.ടി.എം അനുബന്ധ സാമഗ്രികൾ ഉപകരണങ്ങൾ തുടങ്ങി എല്ലാ സംവിധാനവും കമ്പനി തന്നെ ഇതിന്റെ ഭാഗമായി മറ്റ് ചെലവില്ലാതെ നൽകും എന്നതിനാൽ പർച്ചേസ് അനുബന്ധ മെയിന്റനൻസ് എന്നിവ പൂർണ്ണമായും ഒഴിവാകും. ചലോ സോഫ്ട്‍വെയർ ആൻഡ്രോയ്ഡ് ഒപ്പറേറ്റിംഗ് പ്ലാറ്റ് ഫോമിലാണ് ഉള്ളത് ഇതിൽ പണമിടപാടുകൾ ക്യാഷ്, ക്ലോസ് ലൂപ്പ് കാർഡുകൾ    ക്യാഷ് , UPI ഓപ്പൺ ലൂപ്പ് കാർഡുകൾ  ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ, NCMC കാർഡുകൾ, വാലറ്റ് പേയ്‌മെന്റ് നടത്തുവാനാകും.

കൂടാതെ ഡാറ്റ ഹോസ്റ്റിംഗ്    ലോക്കൽ സെർവറിൽ സ്റ്റോർ ചെയ്ത മറ്റൊരു ആപ്പ്ലികേഷൻ വഴി ക്ലൗഡിൽ സ്റ്റോർ ചെയ്യുന്നത് കാരണം തത്സമയ ഡാറ്റ ലഭ്യമാകാതെ വരുന്നു എന്നത് ഒഴിവാക്കുകയുംസ നേരിട്ട് ക്ലൗഡിൽ സ്റ്റോർ ചെയ്യുന്നതിനാൽ തത്സമയ ഡാറ്റ ലഭ്യമാകുന്നു. യാത്രക്കാർക്ക് ബസ് ലൊക്കേഷൻ ട്രാക്കിങും ട്രിപ്പ് പ്ലാനറും ഉൾപ്പെട്ട മൊബൈൽ ആപ്പ്ളികേഷൻ ഉണ്ട് . കൂടാത  വിവിധ പാസുകൾ ബസിൽ വെച്ച് തന്നെ സാധുത പരിശോധിക്കുന്നതിനും ദുരുപയോഗം പരിശോധിക്കുന്നതിനും (പാസ് പ്രോസസിങ്) ക്ലോസ്ഡ് ലൂപ്പ് കാര്ഡുകളായി മാറ്റി പ്രോസസ്സ് ചെയ്യുന്നതിനും കഴിയുകയും ചെയ്യും. 

കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വകാല റെക്കോഡില്‍,ഇന്നലെ കളക്ഷന്‍ 9.05 കോടി,ജീവനക്കാരെ അഭിനന്ദിച്ച് സിഎംഡി

ഒപ്പം വൈവിധ്യമാർന്ന യാത്ര പാസുകൾ ലഭ്യമാക്കുന്നിന്  മന്ത്‌ലി ടിക്കറ്റുകൾ, സീസൺ ടിക്കറ്റുകൾ, etc. ബസുകളിൽ വെച്ച് തന്നെ കാർഡുകൾ പുതുക്കാൻ സാധിക്കുകയും ചെയ്യുന്നു. ഡാറ്റ അനലിറ്റിക്‌സ് ന് വിശദമായ MIS (മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം) ഉള്ളതിനാൽ റൂട്ട് പ്ലാനിംഗ് സിസ്റ്റം കാര്യക്ഷമമാകുന്നു.  ETM ഇന്റർചേഞ്ചബിലിറ്റി    ഒരു ഇടിഎം യാത്ര മദ്ധ്യേ തകരാറിലായാൽ ഇഷ്യൂ ചെയ്ത ഡിപ്പോയിൽ നിന്നല്ലാതെ മറ്റൊരു ഡിപ്പോയിൽ നിന്നും മാറ്റി നല്കാൻ സാധിക്കുകയും ക്രൂ ചേഞ്ച് നടപ്പിലാക്കുന്നതിനും അക്കൗണ്ടിങ്ങിനും പ്രായോഗിക തടസ്സങ്ങൾ ഒഴിവാക്കി ഏത് ഡിപ്പോയിൽ നിന്നും മാറ്റി നൽകാം.  ഓൺലൈൻ റിസർവേഷൻ സംവിധാനവുമായുള്ള ഇന്റഗ്രേഷൻ സാദ്ധ്യമാവുക വഴി ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിലുള്ള നിജസ്ഥിതി തത്സമയം  അറിഞ്ഞ് റിസർവേഷൻ ഡാറ്റ സംബന്ധിച്ച അവ്യക്തത ഒഴിവായി  നിലവിലെ ഓൺലൈൻ  പാസഞ്ചർ സംവിധാനവുയി ഇ ടി എം ബന്ധിപ്പിക്കാൻ സാധിക്കുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios