അതേ സമയം താഴെയുള്ള റോഡില്‍ വലിയ ട്രാഫിക്കും, കാല്‍നട യാത്രക്കാരും ഇല്ലാത്തതിനാല്‍ വലിയ അപകടം പറ്റിയില്ല. 

അശ്രദ്ധ മൂലമുണ്ടായ ഒരു കാര്‍ അപകടത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടം നടന്ന സ്ഥലം വ്യക്തമല്ലെങ്കിലും കേരളത്തിലാണെന്ന് വിഡിയോയിൽ വ്യക്തമാണ്. ഷോറൂമിൽ പാർക്ക് ചെയ്തിരുന്ന കിയ സെൽറ്റോസാണ് പിന്നോട്ട് ഉരുണ്ടത്. പാർക്ക് ബ്രേക്ക് ഇടാൻ മറന്നതാണ് അപകടകാരണം എന്നാണു കരുതുന്നത്. സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇത് പ്രകാരം ഒക്ടോബര്‍ 19നാണ് ഈ സംഭവം നടക്കുന്നത് എന്ന് വ്യക്തമാണ്.

YouTube video player

ഷോറൂമിലെ ഒരു യുവാവ് വാഹനം തടഞ്ഞു നിർത്താൻ ശ്രമിക്കുണ്ടെങ്കിലും സാധിക്കുന്നില്ല. റോഡ് നിരപ്പിൽനിന്ന് അൽപം ഉയരത്തിലുള്ള ഷോറൂമിൽനിന്ന് പിന്നോട്ടുരുണ്ട വാഹനം റോഡിലേക്കു വീണു. അതേ സമയം താഴെയുള്ള റോഡില്‍ വലിയ ട്രാഫിക്കും, കാല്‍നട യാത്രക്കാരും ഇല്ലാത്തതിനാല്‍ വലിയ അപകടം പറ്റിയില്ല. വാഹനത്തിന് കേടുപാടുകൾ പറ്റിയെങ്കിലും ഗുരുതരമായ തകരാറു പറ്റിയില്ലെന്നു വ്യക്തം. റോഡിൽനിന്ന് ഓടിച്ചാണ് തിരികെ ഷോറൂമിലേക്കു കയറ്റിയത്.