പുതിയ ‘സുസുക്കി അറ്റ് യുവർ ഡോർസ്റ്റെപ്പ്’ പ്രോഗ്രാം അവതരിപ്പിച്ച് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ. പുതിയ പദ്ധതി കോവിഡ് -19 ലോക്ക്ഡൗൺ സമയത്ത് ഉപഭോക്താക്കൾക്ക് ഡോർ സ്റ്റെപ് വിൽപ്പനയും വിൽപ്പനാനന്തര സേവനങ്ങളും വാഗ്ദാനം ചെയ്യും. പുതിയ പ്രോഗ്രാമിലൂടെ ഉപഭോക്താക്കൾക്ക് ടെസ്റ്റ്-റൈഡ് ബുക്ക് ചെയ്യാനും വിൽപ്പനാനന്തര സേവനങ്ങൾ തിരഞ്ഞെടുക്കാനും സാധിക്കും. 

ടോൾ ഫ്രീ നമ്പറായ 1800-121-7996 വഴി ഉപഭോക്താക്കൾക്ക് സുസുക്കി ഇരുചക്രവാഹനങ്ങൾ ബുക്ക് ചെയ്യാം. ഒരു അപ്പോയിന്മെന്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന്  അടുത്തുള്ള ഡീലർഷിപ്പുമായി കണക്റ്റുചെയ്യുകയും ചെയാം. 112ൽ അധികം ഇന്ത്യൻ നഗരങ്ങളിൽ ഈ പ്രോഗ്രാം ലഭ്യമാകും. അഞ്ച് ഘട്ടങ്ങളായുള്ള പ്രോസസ്സിലൂടെ സുസുക്കി മോട്ടോർ സൈക്കിൾ അല്ലെങ്കിൽ സ്കൂട്ടർ ഇതിലൂടെ വാങ്ങാം. ഇതിൽ  ബുക്കിംഗ്, കളർ സെലക്ഷൻ, ലൊക്കേഷൻ, ഡീലർ സെലക്ഷൻ, പേയ്‌മെന്റ് മോഡ്, തീയതിയും സമയവും ഉൾപ്പെടുന്നു. ഉപയോക്താക്കൾക്ക് ബുക്കിംഗ് തുകയും എക്സ്-ഷോറൂം വിലയുടെ മുഴുവൻ പേയ്‌മെന്റും നൽകി വാഹനം ബുക്ക് ചെയ്യാം.  വാഹനത്തിന്റെ ഓൺ‌ലൈൻ വാങ്ങലിന് എളുപ്പത്തിനായി ഓൺ‌ലൈൻ ധനസഹായം ഈ പ്രോഗ്രാം ഉടൻ തന്നെ വാഗ്ദാനം ചെയ്യും.

ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ, ടെസ്റ്റ്-റൈഡ് വാഹനങ്ങൾ വൃത്തിയായി  ശുചീകരിക്കപ്പെടും. മാത്രമല്ല, ഡീലർഷിപ്പിന്റെ 5 കിലോമീറ്റർ ചുറ്റളവിലുള്ള ഉപഭോക്താക്കൾക്ക് പിക്ക് അപ്പ്‌ ആൻഡ് ഡ്രോപ്പ് സംവിധാനവും ലഭിക്കും.