Asianet News MalayalamAsianet News Malayalam

എണ്ണ വേണ്ടേ വേണ്ട, കിടിലനൊരു വണ്ടിയുമായി മാരുതിയുടെ കൂട്ടുകാരന്‍!

2023 ൽ ഈ കാർ അവതരിപ്പിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്

Suzuki First Pure Electric Crossover Launch Follow Up
Author
Mumbai, First Published Jun 12, 2021, 1:16 PM IST

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുക്കി ഇന്ത്യയിലും ആഗോള വിപണികളിലും പുതിയ മോഡലുകൾ പുറത്തിറക്കാൻ ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ട്.  2023 ൽ സുസുക്കിയുടെ ആദ്യത്തെ പൂർണ്ണ ഇലക്ട്രിക് കാർ അവതരിപ്പിക്കപ്പെടുമെന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രോസ്ഓവർ രൂപകൽപ്പനയുള്ള A-സെഗ്മെന്റ് ചെറിയ കാറാണിത്. പുതിയ മോഡൽ 2WD ഡ്രൈവ് ആയിരിക്കും ഇതെന്നും ഒരൊറ്റ ചാർജിൽ ഉയർന്ന മൈലേജ് വാഹനം നൽകും എന്നുമാണ് സൂചനകള്‍. 4WD ഡ്രൈവ് ഉപയോഗിച്ച് പൂർണ്ണ ഇലക്ട്രിക് B-സെഗ്മെന്റ് എസ്‌യുവി സുസുക്കി വികസിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടുകള്‍ ഉണ്ട്. പുതിയ B-സെഗ്മെന്റ് ഇലക്ട്രിക് എസ്‌യുവി 2024 -ൽ തന്നെ അവതരിപ്പിക്കും. ഉയർന്ന ശ്രേണിയിലുള്ള കോംപാക്ട് ഓൾ-വീൽ ഡ്രൈവ് വാഹനമായി ഇത് വിപണിയിലെത്തും.

യൂറോപ്യൻ വിപണികൾക്കായുള്ള ബ്രാൻഡിന്റെ പദ്ധതികൾ അടുത്തിടെ ഓൺലൈനിൽ വെളിപ്പെടുത്തിയിരുന്നു. ഹൈബ്രിഡ് പവർട്രെയിനുകളുള്ള അടുത്ത തലമുറ എസ്-ക്രോസ്, സ്വിഫ്റ്റ്, വിറ്റാര, ജിംനി എന്നിവ സുസുക്കി അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകള്‍ ഉണ്ട്. 

അടുത്ത തലമുറ സുസുക്കി സ്വിഫ്റ്റ് 2023 ൽ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനൊപ്പം, എസ്-ക്രോസ് ക്രോസ്ഓവറിന് 2022 ജനുവരിയിൽ ഒരു തലമുറ മാറ്റം ലഭിക്കും. പുതിയ എസ്-ക്രോസ് പുതിയ മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവുമായി വരും. 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ, പുതിയ സ്റ്റാർട്ടർ ജനറേറ്റർ, ഇലക്ട്രിക് മോട്ടോർ, ലിഥിയം അയൺ ബാറ്ററി എന്നിവയാണ് ഇതിന്റെ കരുത്ത്. ക്രോസ്ഓവറിന്റെ മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റത്തിന് 48-വോൾട്ട് ഉണ്ടായിരിക്കും. ഇത് എഞ്ചിന് കൂടുതൽ പിന്തുണ നൽകാൻ ഇലക്ട്രിക് മോട്ടോറിനെ പ്രാപ്‍തമാക്കും. ഓൾ-വീൽ ഡ്രൈവ് ഫുൾ ഹൈബ്രിഡ് സംവിധാനവും സുസുക്കി എസ് ക്രോസിന് ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios