ജാപ്പനീസ് നിര്‍മ്മാതാക്കളായ സുസുക്കി ജിക്സര്‍ 250, 155 മോഡലുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷനുകള്‍ സമ്മാനിച്ചു.
ജാപ്പനീസ് നിര്‍മ്മാതാക്കളായ സുസുക്കി ജിക്സര്‍ 250, 155 മോഡലുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷനുകള്‍ സമ്മാനിച്ചു. ജിക്സര്‍ സീരിസിന്റെ 100-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പുതിയ കളര്‍ ഓപ്ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്ഡേറ്റുകളുടെ ഭാഗമായി, സുസുക്കി ജിക്‌സെര്‍ SF250 -ന് പുതിയ ട്രൈറ്റണ്‍ ബ്ലൂ / സില്‍വര്‍ കളര്‍ സ്‌കീം ലഭിക്കും.
1960 -കളിലെ സുസുക്കിയുടെ ആദ്യകാല ഗ്രാന്‍ഡ് പ്രിക്‌സ് മോഡലുകളെ അനുസ്മരിപ്പിക്കുന്നതാണ് ഈ ബ്ലു, സില്‍വര്‍ കളര്‍ ഓപ്ഷനുകള്‍. ജിക്‌സെര്‍ SF, ജിക്‌സെര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സുസുക്കി ജിക്‌സെര്‍ സീരീസ് സുസുക്കി ജിക്‌സെക്‌സറിലെ പേള്‍ മീര റെഡ്, മെറ്റാലിക് ട്രൈറ്റണ്‍ ബ്ലൂ എന്നിവയുടെ കളര്‍ ഓപ്ഷനുമായി സ്‌പോര്‍ട്ടിയര്‍ ആയി കാണപ്പെടും. ഈ വര്‍ണ്ണങ്ങള്‍ നിലവിലുള്ള വര്‍ണ്ണ ഓപ്ഷനുകള്‍ക്ക് ഒപ്പം വില്‍പ്പനയ്‌ക്കെത്തും.
കളര്‍ ഓപ്ഷനുകള്‍ക്ക് ഒപ്പം വിലയിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. സുസുക്കി ജിക്‌സെര്‍ SF 250 -ന് ഇപ്പോള്‍ 1.76 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഇതില്‍ പുതിയ ട്രൈറ്റണ്‍ ബ്ലൂ കളറിന് 1.77 ലക്ഷം രൂപ ഉപഭോക്താക്കള്‍ മുടക്കണം.
ജിക്‌സെര്‍ 250 സ്ട്രീറ്റ്-ഫൈറ്ററില്‍ റേസിംഗ് ഗ്രാഫിക്‌സിനൊപ്പം പുതിയ മെറ്റാലിക് ട്രൈറ്റണ്‍ ബ്ലൂ ഷേഡില്‍ കമ്പനി ഒരുക്കുന്നു. മോട്ടോര്‍ സൈക്കിളിലെ മാറ്റ് ബ്ലാക്ക് പെയിന്റ് സ്‌കീമിനൊപ്പം പുതിയ ഷേഡ് വാഗ്ദാനം ചെയ്യുന്നു, ഇതിന് 1.65 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.
ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, മെറ്റാലിക് ട്രൈറ്റണ്‍ ബ്ലൂ, പേള്‍ മീര റെഡ് എന്നീ മൂന്ന് കളര്‍ സ്‌കീമുകളിലും സുസുക്കി ജിക്‌സെര്‍ SF150 ലഭിക്കും. പുതിയ നിറത്തിന് 1.24 ലക്ഷം രൂപയാണ് എകസ്‌ഷോറൂം വില. അതേസമയം ജിക്‌സെര്‍ 150 ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, മെറ്റാലിക് ട്രൈറ്റണ്‍, പേള്‍ മീര റെഡ് എന്നിവയുടെ വില 1.14 ലക്ഷം രൂപയാണ്.
പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചതല്ലാതെ സുസുക്കി ജിക്‌സെര്‍ 250, ജിക്‌സെര്‍ സീരീസ് എന്നിവയുടെ സവിശേഷതകളില്‍ മാറ്റമില്ല. സുസുക്കി ഓയില്‍ കൂളിംഗ് സിസ്റ്റം (SOCS) സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച എഞ്ചിനാണ് സുസുക്കി ജിക്‌സെര്‍ SF250, ജിക്‌സെര്‍ 250 എന്നിവയുടെ ഹൃദയം. ഈ 249 സിസി ഫോര്‍ സ്‌ട്രോക്ക് എഞ്ചിന്‍ 26.1 bhp കരുത്തും 22.2 Nm ടോര്‍ക്കും സൃഷ്ടിക്കും. സിംഗിള്‍ സിലിണ്ടര്‍ SOHC എഞ്ചിനില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍. ഡ്യുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും.
155 സിസി എയര്‍ കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് ചെറിയ ജിക്സറുകളുടെ ഹൃദയം. ഈ എഞ്ചിന്‍ 13.4 bhp കരുത്തും 13.8 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്സ്‍മിഷന്‍.
