1982 നും 2001 നും ഇടയിൽ 19 വർഷം നീണ്ടുനിന്ന ടിവിഎസുമായുള്ള സംയുക്ത സംരംഭത്തിന് ശേഷം, 2006 ഫെബ്രുവരിയിൽ ആണ് സുസുക്കി കമ്പനി ഇന്ത്യൻ വിപണിയിൽ സ്വതന്ത്ര പ്രവർത്തനം ആരംഭിക്കുന്നത്. ഇതിന് 15 വർഷത്തിന് ശേഷമാണ് ഈ നാഴികക്കല്ല് . പുതിയ സുസുക്കി അവെനിസ് 125 ആണ് ഈ മാന്ത്രിക സംഖ്യ തികച്ച ഇരുചക്രവാഹനം

ന്ത്യയില്‍ നിര്‍ണായക നാഴിക്കല്ല് പിന്നിട്ട് ജാപ്പനീസ് (Japanese) ഇരുചക്ര വാഹന ബ്രാന്‍ഡായ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ (Suzuki Motorcycle India). 60 ലക്ഷം ഉല്‍പ്പാദനം എന്ന നാഴിക്കല്ലാണ് കമ്പനി താണ്ടിയതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള കമ്പനിയുടെ ഫാക്ടറിയിലെ ഉൽപ്പാദന നിരയിൽ നിന്നാണ് 60 ലക്ഷം എന്ന എണ്ണം തികച്ച ഇരുചക്ര വാഹനം പുറത്തിറക്കിയത്. പുതിയ സുസുക്കി അവെനിസ് 125 ആണ് കമ്പനിയുടെ ഉൽപ്പാദന നിരയിൽ നിന്ന് പുറത്തിറങ്ങുന്ന 60 ലക്ഷം എന്ന മാന്ത്രിക സംഖ്യയുടെ ഉടമയായ ഇരുചക്രവാഹനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

1982 നും 2001 നും ഇടയിൽ 19 വർഷം നീണ്ടുനിന്ന ടിവിഎസുമായുള്ള സംയുക്ത സംരംഭത്തിന് ശേഷം, 2006 ഫെബ്രുവരിയിൽ ആണ് സുസുക്കി കമ്പനി ഇന്ത്യൻ വിപണിയിൽ സ്വതന്ത്ര പ്രവർത്തനം ആരംഭിക്കുന്നത്. ഇതിന് 15 വർഷത്തിന് ശേഷമാണ് ഈ നാഴികക്കല്ല് വരുന്നത്. പുതിയ പ്ലാന്റിന്റെ വാർഷിക ഉൽപ്പാദന ശേഷി 5,40,000 യൂണിറ്റാണ്.

കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആക്‌സസ് 125 സ്‌കൂട്ടർ, ബർഗ്‌മാൻ സ്ട്രീറ്റ്, ജിക്‌സർ 150, 250 സീരീസ്, അടുത്തിടെ പുറത്തിറക്കിയ അവെനിസ് 125 സ്‌കൂട്ടർ എന്നിവ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളാണ് ഈ പ്ലാന്‍റില്‍ നിന്നും പുറത്തിറങ്ങുന്നത്. അവെനിസ് 2021 നവംബറിലാണ് അവതരിപ്പിച്ചത്.

“ഈ വർഷം സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ രാജ്യത്ത് 15 വർഷം പൂർത്തിയാക്കുന്നു. ഞങ്ങളുടെ ഗുരുഗ്രാം പ്ലാന്റിൽ നിന്ന് ഇന്ത്യയിലെ ഞങ്ങളുടെ ആറ് ദശലക്ഷം തികിച്ച സുസുക്കി ഇരുചക്രവാഹന ഉൽപ്പന്നം പുറത്തിറക്കി എന്ന് പ്രഖ്യാപിക്കാന്‍ സാധിക്കുക എന്നത് തീർച്ചയായും സന്തോഷകരമാണ്.." സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യയുടെ എംഡി സതോഷി ഉചിദ പറയുന്നു. "ഞങ്ങളുടെ എല്ലാ ഉപഭോക്താക്കളോടും ബ്രാൻഡിൽ അവർ കാണിച്ച വിശ്വാസത്തിനും വിശ്വസ്‍തതയ്ക്കും ഞങ്ങൾ നന്ദിയുള്ളവരാണ്. കൊവിഡ് വ്യാപനവും ലോകമെമ്പാടുമുള്ള ആഗോള അർദ്ധചാലക ദൗർലഭ്യവും ഉയർത്തിയ വെല്ലുവിളികൾക്കിടയിലും ഈ നാഴികക്കല്ലില്‍ എത്താൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.. ” ഉചിദ കൂട്ടിച്ചേർത്തു. 

കമ്പനിയുടെ സ്‌കൂട്ടർ വിൽപ്പനയിൽ മുന്നിൽ നിൽക്കുന്ന ആക്‌സസ് 125, 2021 ഏപ്രിലിനും ഒക്‌ടോബറിനുമിടയിൽ 2,82,000 യൂണിറ്റുകൾ വിറ്റു. വർഷാവർഷം ഈ മോഡല്‍ 49 ശതമാനം വർധന രേഖപ്പെടുത്തുകയും സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യയുടെ വിൽപനയുടെ 83 ശതമാനവും ആദ്യഘട്ടത്തിൽ അതായത് 2022 സാമ്പത്തിക വർഷത്തിലെ ഏഴ് മാസത്തിനകം രേഖപ്പെടുത്തുകയും ചെയ്‌തു. 2020 ഏപ്രിലിനും ഒക്‌ടോബറിനും ഇടയിൽ വിറ്റ 2,27,721 യൂണിറ്റുകളേക്കാൾ 48 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി, ഹോണ്ടയ്ക്കും ടിവിഎസ് മോട്ടോർ കമ്പനിക്കും ശേഷം സ്‌കൂട്ടർ വിൽപ്പനയിൽ സുസുക്കി മൂന്നാം സ്ഥാനം നിലനിർത്തി.

അതേസമയം സുസുക്കി ഇന്ത്യയുടെ ഏറ്റവും പുതിയ മോഡലായ അവെനിസിനെപ്പറ്റി പറയുകയാണെങ്കില്‍, പുതിയ സുസുക്കി അവെനിസിന്റെ രാജ്യത്തെ എക്‌സ് ഷോറൂം വില 86,700 രൂപ മുതൽ 87,000 വരെയാണ്. ടിവിഎസ് എൻ‌ടോർക്ക് 125 സ്‌പോർട്ടി സ്‌കൂട്ടറുകളുടെ നേരിട്ടുള്ള എതിരാളിയായാണ് സുസുക്കി അവെനിസ് എത്തുന്നത്. എഫ്‌ഐ സാങ്കേതികവിദ്യയുള്ള 125 സിസി എഞ്ചിനിലാണ് ഇത് വരുന്നത്. ഈ എഞ്ചിൻ 6,750 rpm-ൽ 8.7 PS പരമാവധി പവർ നൽകുന്നു. 5,500 rpm-ൽ 10Nm പീക്ക് ടോർക്കും ഉയർന്ന കരുത്തും കുറഞ്ഞ കർബ് മാസ്സും സ്‍കൂട്ടറിന് ത്രില്ലിംഗ് റൈഡ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. സ്‍കൂട്ടറിന്റെ ഭാരം 106 കിലോ മാത്രമാണ്. 

ടെക്‌നോളജിയും ഫീച്ചറുകളുമായാണ് സ്‌കൂട്ടർ എത്തുന്നത്. സുസുക്കി റൈഡ് കണക്ട് ഫീച്ചറിനൊപ്പം കമ്പനിയുടെ പേറ്റന്റ് SEP ടെക്നോളജിയും ഇതിന് ലഭിക്കുന്നു. അതിന്റെ പൂർണ്ണമായ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കോക്ക്പിറ്റ് ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയിരിക്കുന്നു. കൂടാതെ കണക്റ്റു ചെയ്‌ത നിരവധി സവിശേഷതകൾ അൺലോക്ക് ചെയ്യുന്ന ഒരു സ്മാർട്ട്‌ഫോണുമായി ഇത് കണക്റ്റു ചെയ്യാൻ റൈഡറെ അനുവദിക്കുന്നു. മെറ്റാലിക് മാറ്റ് ഫൈബ്രോയിൻ ഗ്രേ / മെറ്റാലിക് ലഷ് ഗ്രീൻ, പേൾ ബ്ലേസ് ഓറഞ്ച് / ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, മെറ്റാലിക് മാറ്റ് ബ്ലാക്ക് / ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, പേൾ മിറേജ് വൈറ്റ് / മെറ്റാലിക് മാറ്റ് ഫൈബ്രോയിൻ ഗ്രേ എന്നിവയുൾപ്പെടെ നിരവധി വർണ്ണ ഓപ്ഷനുകളിലാണ് സ്കൂട്ടർ വാഗ്ദാനം ചെയ്‍തിരിക്കുന്നത്.