ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കിയുടെ ക്രൂയിസർ ബൈക്കായ ഇൻട്രൂഡറിന്റെ ബി എസ് 6 പതിപ്പ് വിപണിയിലെത്തി. ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് എക്സ്ഷോറൂം വില. 

154.9 സിസി 4 സ്ട്രോക്ക്, എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് ഈ വാഹനത്തിന്‍റെ ഹൃദയം. ഫ്യുവൽ ഇൻജക്ഷൻ ടെക്നോളജി ആണ് ഈ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 5 സ്പീഡ് മാന്വൽ ആണ് ഗിയർബോക്സ്. 13.6പി എസ് പവറും13.8 Nm ടോർക്കും ഈ എൻജിൻ ഉൽപാദിപ്പിക്കുന്നു. മുന്നിൽ ടെലിസ്കോപിക് സസ്പെൻഷനും പിന്നിൽ സ്വിങ് ആമുമാണ് നൽകിയിരിക്കുന്നത്.45 kmpl ആണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.

എബിഎസ്സോടു  കൂടിയ മുൻപിൻ ഡിസ്ക് ബ്രേക്കുകളും 17 ഇഞ്ച് വീലുകളും ഈ വാഹനത്തിന് നൽകിയിരിക്കുന്നു. 152 കിലോഗ്രാം ഭാരമുള്ള ഈ വാഹനത്തിന് 11 ലിറ്റർ ശേഷിയുള്ള ഇന്ധനടാങ്കാണ്.   2130 എംഎം നീളവും 805 എംഎം വീതിയുമാണ് ഈ വാഹനത്തിന്. 740എംഎം സീറ്റ് ഹൈറ്റ്ക്രൂയിസർ വാഹനങ്ങൾക്ക് ചേരുന്നതാണ്.170 എംഎം ഗ്രൗണ്ട് ക്ലിയറൻസും നൽകിയിരിക്കുന്നു

 ഡിജിറ്റൽ ഇൻസ്ട്രുമെൻസ് ക്ലസ്റ്റർ, എൽഇഡി ടയിൽ ലാമ്പ്, ട്വിൻ ബാരൽ എക്സോസ്റ്റ്, പിൻസീറ്റ് യാത്രക്കാരന് ബാക്ക് റസ്റ്റ് എന്നിവയും ഈ വാഹനത്തിൽ നൽകിയിട്ടുണ്ട്. താരതമ്യേന കുറഞ്ഞ വിലയിൽ നല്ലൊരു ക്രൂയിസർ ബൈക്ക് അന്വേഷിക്കുന്നവർക്ക് തീർച്ചയായും ഈ മോഡൽ പരിഗണിക്കാവുന്നതാണ്. വിപണിയിൽ ബജാജ് അവഞ്ചർ ആയിരിക്കും ഇൻട്രൂഡറിന്റെ മുഖ്യ എതിരാളി