Asianet News MalayalamAsianet News Malayalam

കൊവിഡ് 19; പ്ലാന്‍റ് അടച്ച് സുസുക്കിയും

കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് രാജ്യത്തെ നിരവധി വാഹനനിര്‍മാതാക്കള്‍ ഉല്‍പ്പാദനം നിര്‍ത്തി വച്ചിരിക്കുകയാണ്.  ഏറ്റവും ഒടുവിലായി ഈ തീരുമാനം എടുത്തിരിക്കുന്നത് സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ ആണ്. 

Suzuki Motorcycle India Temporarily Suspends Manufacturing At Its Haryana Plant Due to Coronavirus Pandemic
Author
Hariyana, First Published Mar 23, 2020, 3:38 PM IST

കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് രാജ്യത്തെ നിരവധി വാഹനനിര്‍മാതാക്കള്‍ ഉല്‍പ്പാദനം നിര്‍ത്തി വച്ചിരിക്കുകയാണ്.  ഏറ്റവും ഒടുവിലായി ഈ തീരുമാനം എടുത്തിരിക്കുന്നത് സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ ആണ്. 

സുസുക്കിയുടെ ഹരിയാനയിലെ പ്ലാന്റാണ് താത്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. 50 ശതമാനം ജീവനക്കാരെ വീതും ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലി ചെയ്യിപ്പിക്കാന്‍ ഹരിയാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇതിലെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് സുസുക്കി പ്ലാന്റ് താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചത്. 

ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യത്തിനും സുരക്ഷക്കുമാണ് സുസുക്കി പ്രാധാന്യം കല്‍പ്പിക്കുന്നതെന്നും അതുകൊണ്ട് പ്ലാന്റ് താത്കാലികമായി അടച്ചിടുകയാണെന്നും ഓഫീസ് ജോലികള്‍ ചെയ്യുന്ന ആളുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ എംഡി അറിയിച്ചു. 

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കി ഉള്‍പ്പെടെ മുന്‍നിര വാഹന നിര്‍മ്മാതാക്കളെല്ലാം തങ്ങളുടെ പ്ലാന്‍റുകള്‍ അടച്ചിടുന്നുണ്ട്.  ഗുരുഗ്രാം, മനേസര്‍ എന്നിവിടങ്ങളിലെ യൂണിറ്റുകളാണ് മാരുതി അടച്ചിട്ടത്. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, ഹീറോ മോട്ടോകോര്‍പ്, ഫിയറ്റ് ക്രൈസ്ലര്‍ എന്നീ വാഹന നിര്‍മാതാക്കളുടെ മഹാരാഷ്ട്രയിലെ പ്ലാന്റുകളും ഹ്യുണ്ടായിയുടെ ചെന്നൈയിലെ പ്ലാന്റും ടൊയോട്ടയുടെ ബെംഗളൂരുവിലെ പ്ലാന്റും അടച്ചു കഴിഞ്ഞു. 

Follow Us:
Download App:
  • android
  • ios