Asianet News MalayalamAsianet News Malayalam

സ്വിഫ്റ്റ് വേൾഡ് ചാമ്പ്യനുമായി സുസുക്കി

സ്വിഫ്റ്റ് സ്പോർട്ട് ഹൈബ്രിഡ് മോഡലിന്റെ ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുക്കി.

Suzuki Swift Championship Edition revealed
Author
Mumbai, First Published Feb 19, 2021, 11:42 AM IST

സ്വിഫ്റ്റ് സ്പോർട്ട് ഹൈബ്രിഡ് മോഡലിന്റെ ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുക്കി. ലോക ചാമ്പ്യൻഷിപ്പിന്റെ പ്രീമിയർ ക്ലാസ്സിൽ സുസുക്കി നേടിയ ഏഴാമത്തെ ലോക കിരീടം ആഘോഷിക്കുന്നതിന്റെ ഭാഗമായിയിട്ടാണ് ഇതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 മോട്ടോജിപി ചാമ്പ്യൻ ജോവാൻ മിറാണ് സുസുക്കിക്ക് ഈ നേട്ടം സമ്മാനിച്ചത്. 

പ്രത്യേക മോഡലിന് 20,900 യൂറോ (ഏകദേശം18.44 ലക്ഷം രൂപ) ആണ് വില. റിപ്പോർട്ട് പ്രകാരം സ്വിഫ്റ്റ് സ്പോർട്ട് ഹൈബ്രിഡ് ലിമിറ്റഡ് എഡിഷന്റെ ഏഴ് യൂണിറ്റുകൾ മാത്രമാണ് കമ്പനി അവതരിപ്പിച്ചത്.

പുതിയ മോഡൽ ഒരു എക്സ്ക്ലൂസീവ് കളർ സ്കീമിൽ ലഭ്യമാണ്. മെറ്റാലിക് ബ്ലൂ ബോഡിയിൽ സിൽവർ റൂഫും ഫ്ലൂറസെന്റ് യെല്ലോ ഇന്റീരിയർ ഡീറ്റേലുകളും സംയോജിപ്പിക്കുന്നു. ഔദ്യോഗിക എക്സ്റ്റാർ ടീം GSX-RR -ന്റെ വാർഷിക ലിവറിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് നൽകിയിരിക്കുന്നത് എന്നാണ് സൂചന. സുസുക്കി സ്വിഫ്റ്റ് സ്‌പോർട്ട് ഹൈബ്രിഡിന് ഡ്യുവൽ എക്‌സ്‌ഹോസ്റ്റുകളും സ്‌പോർടി ഡിഫ്യൂസർ പ്ലേറ്റും 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയി വീലുകളുമാണുള്ളത്. ആകർഷകമായ ഫ്ലൂറസെന്റ് യെല്ലോ നിറം ഡാഷ്‌ബോർഡിലും ആംറെസ്റ്റിലും നൽകിയിരിക്കുന്നു. സ്വിഫ്റ്റ് സ്പോർട്ട് ലിമിറ്റഡ് എഡിഷന് ഡോർ പാനലുകൾ, ഗിയർബോക്സ് ടണൽ, സെൻട്രൽ കൺസോൾ എന്നിവയിൽ ആക്സന്റ് മോൾഡിംഗ് നൽകിയിരിക്കുന്നു.

ഇതുകൂടാതെ, കാറിനെ ആകർഷകമാക്കുന്നത് സുസുക്കിയുടെ ഏറ്റവും പുതിയ മോട്ടോജിപി ചാമ്പ്യൻ - ഡാഷ്‌ബോർഡിൽ അലങ്കരിച്ച ജോവാൻ മിറിന്റെ ഒപ്പ് ലഭിക്കുന്നു എന്നത്. ലിമിറ്റഡ് എഡിഷൻ യൂണിറ്റ് നമ്പറും ജോവാൻ മിറിന്റെ ഓട്ടോഗ്രാഫും കാർ ഡാഷ്‌ബോർഡിൽ ഉണ്ട്. 2021 സുസുക്കി സ്വിഫ്റ്റ് സ്പോർട്ട് ഹൈബ്രിഡിന്റെ ലിമിറ്റഡ് എഡിഷൻ പവർ ചെയ്യുന്നത് 48V മൈൽഡ്-ഹൈബ്രിഡ് സജ്ജീകരണമുള്ള 1.21 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ്. ഈ എഞ്ചിന് ഒരു ചെറിയ സ്റ്റാർട്ടർ മോട്ടോർ, ജനറേറ്റർ എന്നിവയിൽ നിന്ന് 13 bhp അധികമായി 129 bhp പവർ ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറിന്റെ ഉയർന്ന വേഗത 210 കിമീ ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.  

Follow Us:
Download App:
  • android
  • ios