മാരുതി സുസുക്കി സ്വിഫ്റ്റ് സ്പോർട്ടിന്റെ ഫൈനൽ എഡിഷൻ മലേഷ്യയിൽ പുറത്തിറങ്ങി. 29 ലക്ഷം രൂപയാണ് ഈ പ്രീമിയം ഹാച്ച്ബാക്കിന്റെ വില.
ഇന്ത്യയിലെ ജനപ്രിയ ഹാച്ച് ബാക്കാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. ഇന്ത്യയിൽ ഈ ഹാച്ച്ബാക്കിന്റെ പ്രാരംഭ വില 7 ലക്ഷം രൂപയിൽ താഴെയാണ്. എന്നാൽ പുതിയൊരു ഇപ്പോൾ പുറത്തിറങ്ങിയ പുതിയൊരു സ്വിഫ്റ്റിന്‍രെ വില കേട്ടാൽ നിങ്ങൾ ഞെട്ടാൻ സാധ്യതയുണ്ട്. 29 ലക്ഷം രൂപയാണ് ഈ സ്വിഫ്റ്റ് കാറിന്‍റെ വില. കേട്ടിട്ട് ഞെട്ടിയോ? വിചിത്രമായി തോന്നിയേക്കാം,. എന്നാൽ ഇവിടെ നമ്മൾ ഇന്ത്യയിൽ വിൽക്കുന്ന സ്വിഫ്റ്റിനെക്കുറിച്ചല്ല, മറിച്ച് സുസുക്കി സ്വിഫ്റ്റ് സ്പോർട്ടിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അതൊരു സ്പോർട്ടി, പ്രീമിയം ഹാച്ച്ബാക്കാണ്, ഇത് ഇന്ത്യയിൽ വിൽക്കുന്നില്ല, പക്ഷേ ഏഷ്യയിലെ ചില വികസിത രാജ്യങ്ങളിലും യൂറോപ്യൻ വിപണിയിലും വിൽക്കുന്നു. ഇപ്പോൾ സുസുക്കി മലേഷ്യയിൽ സ്വിഫ്റ്റ് സ്പോർട്ടിന്റെ ഫൈനൽ എഡിഷൻ പുറത്തിറക്കി, ഇത് സ്റ്റാൻഡേർഡ് സ്വിഫ്റ്റ് സ്പോർട്ടിനും സിൽവർ എഡിഷനും ഇടയിൽ സ്ഥാപിക്കും. 29 ലക്ഷം രൂപയാണ് അതിന്റെ എക്സ്-ഷോറൂം വില .
സുസുക്കി സ്വിഫ്റ്റ് സ്പോർട്ട് ഫൈനൽ എഡിഷന്റെ വില ഇത്രയധികം വർദ്ധിക്കാൻ കാരണമെന്താണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകും. ഇതൊരു കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ് (CBU) ആയിട്ടാണ് മലേഷ്യയിലേക്ക് ഇറക്കുമതി ചെയ്തത്. മലേഷ്യയിലെ സുസുക്കി കാറുകളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരും വിതരണക്കാരുമായ നാസ ഈസ്റ്റേൺ മോട്ടോഴ്‌സാണ് ഇത് പുറത്തിറക്കിയത്. സൗന്ദര്യവർദ്ധകമായി, അതിശയിപ്പിക്കുന്ന സവിശേഷതകൾ ഇതിന് നൽകിയിട്ടുണ്ട്. കൂടാതെ സവിശേഷതകളുടെ കാര്യത്തിലും, ഈ കാറുകൾ മുന്നിട്ടുനിൽക്കുന്നു.
മലേഷ്യൻ വിപണിയെയും ഉപഭോക്താക്കളുടെ ആവശ്യങ്ങളെയും കണക്കിലെടുത്ത് സുസുക്കി സ്വിഫ്റ്റ് സ്പോർട് ഫൈനൽ എഡിഷനിൽ നിരവധി ആക്‌സസറികൾ സജ്ജീകരിച്ചിട്ടുണ്ട്. ഇനി അതിന്റെ സവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കിൽ, പേൾ സൂപ്പർ ബ്ലാക്ക് കളർ ഓപ്ഷനിൽ വരുന്ന ഈ കാറിന്റെ ബോണറ്റിലെയും ഡോറുകളിലെയും ഡെക്കലുകൾ സ്വർണ്ണ ഫിനിഷിൽ നിലനിർത്തിയിട്ടുണ്ട്. പിൻവാതിലിൽ 'സ്‌പോർട്' അക്ഷരം കൈകൊണ്ട് എഴുതിയ രീതിയിൽ കാണാം, ഇത് അതിന്റെ ലുക്ക് കൂടുതൽ വർദ്ധിപ്പിക്കുന്നു. 'മലേഷ്യ ഫൈനൽ എഡിഷൻ 68 സ്വിഫ്റ്റ് സ്‌പോർട്' എംബ്ലം അതിന്റെ മുൻവാതിലിലും ടെയിൽഗേറ്റിലും കാണാം. കാർബൺ ഫൈബർ ഫിനിഷുള്ള ഡ്യുവൽ എക്‌സ്‌ഹോസ്റ്റും ഇതിനുണ്ട്. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഓട്ടോ ഫോൾഡ് ഒആർവിഎമ്മുകൾ, 16 ഇഞ്ച് മെഷീൻഡ് അലോയ് വീലുകൾ, കീലെസ് എൻട്രി, റിവേഴ്‌സ് ക്യാമറ, പാഡിൽ ഷിഫ്റ്ററുകൾ, ക്രൂയിസ് കൺട്രോൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സപ്പോർട്ട്, 6 എയർബാഗുകൾ, എബിഎസ്+ഇബിഎ, ഇഎസ്‌പി, ഐസോഫിക്സ് തുടങ്ങിയ സവിശേഷതകൾ ഇതിലുണ്ട്.
സുസുക്കി സ്വിഫ്റ്റ് സ്പോർട് ഫൈനൽ എഡിഷന്‍റെ പെർഫോമൻസിനെക്കുറിച്ച് പറയുകയാണെങ്കിൽ, 1.4 ലിറ്റർ K14C ടർബോചാർജ്ഡ് ഇൻലൈൻ-4 പെട്രോൾ എഞ്ചിൻ കരുത്തേകുന്നു, ഇത് 140 കുതിരശക്തിയും 230 ന്യൂട്ടൺ മീറ്റർ പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‍മിഷൻ ഓപ്ഷനും ഇതിന് ലഭിക്കുന്നു. ഈ ഫ്രണ്ട്-വീൽ-ഡ്രൈവ് സ്പോർട്ടി ഹാച്ച്ബാക്കിന് മണിക്കൂറിൽ 205 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. വെറും 8 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കും.
സുസുക്കി സ്വിഫ്റ്റ് സ്പോർട്ട് ഫൈനൽ എഡിഷന്റെ വില RM137,900 (29 ലക്ഷം രൂപ) ആണ്. അതിന്റെ സ്റ്റാൻഡേർഡ് സ്വിഫ്റ്റ് സ്പോർട്ടിന് RM7,900 (1.65 ലക്ഷം രൂപ ) കുറവാണ്, സിൽവർ എഡിഷന്റെ (സിൽവർ എഡിഷൻ-2023) വില RM4,000 (83,000 രൂപ) കൂടുതലാണ്.
