പ്രീമിയം ഹാച്ച്ബാക്കിന്റെ ഡിസിടി പതിപ്പിനുള്ള ബുക്കിംഗ് ഈ മാസം ആദ്യം 21,000 രൂപയ്ക്ക് ആരംഭിച്ചിരുന്നു. 

ടാറ്റ മോട്ടോഴ്‌സ് (Tata Motors) 2022 ആൾട്രോസിനെ ഏഴ് സ്‍പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്‍മിഷനോടെ പുറത്തിറക്കി. വാഹനത്തിന്‍റെ വില 8.10 ലക്ഷം രൂപയിൽ (എക്സ്-ഷോറൂം, ദില്ലി) ആരംഭിക്കുന്നു. XMA+, XTA, XZA, XZA(O) വകഭേദങ്ങളും XTA Dark, XZA+ Dark എന്നിവയുൾപ്പെടെ ഡാർക്ക് പതിപ്പിലെ രണ്ട് വകഭേദങ്ങളും ഉൾപ്പെടുന്ന ആറ് ട്രിമ്മുകളിലായി 2022 ടാറ്റ അള്‍ട്രോസിന്‍റെ ഓട്ടോമാറ്റിക് വേരിയന്റ് ലഭ്യമാകും. പ്രീമിയം ഹാച്ച്ബാക്കിന്റെ ഡിസിടി പതിപ്പിനുള്ള ബുക്കിംഗ് ഈ മാസം ആദ്യം 21,000 രൂപയ്ക്ക് ആരംഭിച്ചിരുന്നു. 

ഈ വകഭേദങ്ങളിലെല്ലാം 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് റെവോട്രോൺ പെട്രോൾ എഞ്ചിൻ ഉണ്ട്. ടാറ്റ അള്‍ട്രോസ് ​​AT- യുടെ ഏറ്റവും മികച്ച XZ+ ട്രിമ്മിന് 9.90 ലക്ഷം രൂപ (എക്സ്-ഷോറൂം) വരെ ഉയരുന്നു. കോസ്‌മോസ് ബ്ലാക്ക്, അവന്യൂ വൈറ്റ്, ആർക്കേഡ് ഗ്രേ, ഡൗൺടൗൺ റെഡ്, ഹാർബർ ബ്ലൂ, പുതിയ ഓപ്പറ ബ്ലൂ പെയിന്റ് ജോബ് എന്നിങ്ങനെ ആറ് നിറങ്ങളിൽ ടാറ്റ അള്‍ട്രോസ് ​​DCA വാഗ്‍ദാനം ചെയ്യുന്നു. XMA+, XTA, XZA, XZA (O), XZA+, XTA Dark, XZA+ Dark എന്നിങ്ങനെ ഏഴ് വേരിയന്റുകള്‍ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. ഷിഫ്റ്റ്-ബൈ-വയർ ടെക്നോളജി, ഓട്ടോ പാർക്ക് ലോക്ക് ഫംഗ്ഷൻ, മെഷീൻ ലേണിംഗ്, വെറ്റ് ക്ലച്ച് മെക്കാനിസത്തിനായുള്ള കൂളിംഗ് ടെക്നോളജി തുടങ്ങിയ പുതിയ ഫീച്ചറുകൾ മോഡലിന് ലഭിക്കുന്നു.

ടാറ്റ അള്‍ട്രോസ് ​​ഓട്ടോമാറ്റിക്കിന് കരുത്തേകുന്നത് 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്, ഇത് പരമാവധി 85 ബിഎച്ച്‍പി കരുത്തും 113 എന്‍എം ടോര്‍ഖും ഉത്പാദിപ്പിക്കാൻ ട്യൂൺ ചെയ്തിരിക്കുന്നു. പുതിയ ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സിന് പുറമെ അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റിലും ഈ മോഡൽ ലഭ്യമാണ്. ഹ്യുണ്ടായ് i20 , മാരുതി സുസുക്കി ബലേനോ, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗൺ പോളോ എന്നിവയാണ് ടാറ്റ അള്‍ട്രോസ് ​​DCA-യുടെ എതിരാളികൾ. പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ , ഹ്യുണ്ടായ് ഐ20 , ഹോണ്ട ജാസ് , ഫോക്‌സ്‌വാഗൺ പോളോ തുടങ്ങിയ എതിരാളികളെ 2022 ടാറ്റ ആൾട്രോസ് ഡിസിഎ നേരിടും. ബലേനോയും ഗ്ലാൻസയും മാത്രമാണ് അടുത്തിടെ മുഖം മിനുക്കിയ രണ്ട് മോഡലുകൾ.

മാറ്റങ്ങളെ സംബന്ധിച്ചിടത്തോളം, പുതിയ അള്‍ട്രോസ് ​​DCA ചില കോസ്മെറ്റിക് അപ്ഡേറ്റുകളുമായാണ് വരുന്നത്. ഓപ്പറ ബ്ലൂ എന്ന പുതിയ ബാഹ്യ വർണ്ണ തീം ആണ് ഏറ്റവും പ്രധാനം. ഹാർബർ ബ്ലൂ, അവന്യൂ വൈറ്റ്, കോസ്‌മോസ് ബ്ലാക്ക്, ഡൗൺടൗൺ റെഡ്, ആർക്കേഡ് ഗ്രേ എന്നിവയുൾപ്പെടെയുള്ള മറ്റ് അഞ്ച് സാധാരണ കളർ ഓപ്‌ഷനുകൾക്കൊപ്പം ഈ കളർ സ്കീമും ലഭ്യമാകും.

പുതിയ ബാഹ്യ വർണ്ണ സ്കീമുകൾക്ക് പുറമേ, 2022 ആൾട്രോസ് ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് DCA ബാഡ്ജിംഗ് ലഭിക്കും. പുതിയ ആൾട്രോസിന്റെ ക്യാബിനിൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ടാറ്റയുടെ സ്വന്തം ഐആർഎ-കണക്‌റ്റഡ് കാർ ഫീച്ചറുകൾ തുടങ്ങിയ സാധാരണ കണക്റ്റുചെയ്‌ത കാർ ഫീച്ചറുകൾ ലഭിക്കുന്നു. ഹർമൻ സൗണ്ട് സിസ്റ്റം, റെയിൻ സെൻസിംഗ് വൈപ്പറുകൾ, പ്രീമിയം ലെതറെറ്റ് സീറ്റുകൾ, റിയർ എസി വെന്റുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, സെമി-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, 16 ഇഞ്ച് അലോയ് വീലുകൾ എന്നിങ്ങനെയുള്ള മറ്റ് ഫീച്ചറുകൾ ഓട്ടോമാറ്റിക് വേരിയന്റുകളിൽ തുടർന്നും ലഭ്യമാകും. 

സുരക്ഷയെ സംബന്ധിച്ചിടത്തോളം, ടാറ്റ ഓട്ടോ പാർക്ക് ലോക്ക് ഒരു സെഗ്മെന്റ്-ആദ്യ ഫീച്ചറായി വാഗ്ദാനം ചെയ്യും. ഇതുകൂടാതെ, അള്‍ട്രോസിന്‍റെ മാനുവൽ ട്രിമ്മുകളിൽ ലഭ്യമായ അതേ ഫീച്ചറുകൾ ടാറ്റ തുടരും. ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ പഞ്ചനക്ഷത്ര റേറ്റിംഗുള്ള ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നാണ് ഈ പ്രീമിയം ഹാച്ച്ബാക്ക്.

അള്‍ട്രോസ് ​​DCA-യുടെ ബുക്കിംഗ് ആരംഭിച്ചത് മുതൽ, പ്രോത്സാഹജനകമായ നിരവധി ചോദ്യങ്ങൾ തങ്ങൾ കാണുന്നു എന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസിലെ സെയിൽസ്, മാർക്കറ്റിംഗ്, കസ്റ്റമർ കെയർ വൈസ് പ്രസിഡന്റ് രാജൻ അംബ പറഞ്ഞു. സെഗ്‌മെന്റ്-ആദ്യ ഫീച്ചറുകളുള്ള അള്‍ട്രോസ് ​​DCA തീർച്ചയായും വാങ്ങുന്നവരുടെ മനസ് കീഴടക്കുകയും തടസങ്ങളില്ലാത്ത ഡ്രൈവിംഗ് അനുഭവം നൽകുകയും ചെയ്യും എന്നും അദ്ദേഹം വ്യക്തമാക്കി. 1.25 ലക്ഷത്തിലധികം സന്തുഷ്ടരായ ഉപഭോക്താക്കളുള്ള ടാറ്റ അള്‍ട്രോസ് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണത്തിന് സാക്ഷ്യം വഹിക്കുകയും സെഗ്‌മെന്റിൽ ചില മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്‍തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2022 ടാറ്റ Altroz ​​DCA വേരിയന്റുകൾ വില ലക്ഷത്തിൽ (എക്സ്-ഷോറൂം)
XMA+ 8.10
XTA 8.60
XZA 9.10
XZA(O) 9.22
XZA+ 9.60
XTA ഡാർക്ക് 9.06
XZA+ ഡാര്‍ക്ക് 9.90

Sources : HT Auto, Car Wale