Asianet News MalayalamAsianet News Malayalam

വരുന്നൂ ടാറ്റ ആൾട്രോസ് സ്‌പോർട്ട്, ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറും

ടാറ്റ പുതിയതും കൂടുതൽ ശക്തവുമായ ടാറ്റ ആൾട്രോസ് സ്‌പോർട് വേരിയന്റ് ഇവന്റിൽ അവതരിപ്പിച്ചേക്കും എന്നാണ് ഏറ്റവും പുതിയ ഒരു റിപ്പോർട്ട്. 

Tata Altroz Sport to debut at 2023 Delhi Auto Expo
Author
First Published Jan 7, 2023, 6:44 PM IST

2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കാൻ ടാറ്റ മോട്ടോഴ്‌സിന് പുതിയ മോഡലുകളുടെയും കണ്സെപ്റ്റുകളുടെയും ആവേശകരമായ ശ്രേണി ഉണ്ടായിരിക്കും. ജനുവരി 13- ന് ദില്ലി ഓട്ടോ ഷോ ആരംഭിക്കും. പുതുക്കിയ ഹാരിയർ, സഫാരി എസ്‌യുവികൾക്കൊപ്പം പഞ്ച് ഇവി, കർവ്വ് ഇവി, അവിനിയ ഇവി കൺസെപ്‌റ്റുകളും ടാറ്റാ മോട്ടോഴ്‍സ് പ്രദർശനത്തിൽ വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റ പുതിയതും കൂടുതൽ ശക്തവുമായ ടാറ്റ ആൾട്രോസ് സ്‌പോർട് വേരിയന്റ് ഇവന്റിൽ അവതരിപ്പിച്ചേക്കും എന്നാണ് ഏറ്റവും പുതിയ ഒരു റിപ്പോർട്ട്. 

120 ബിഎച്ച്‌പിയും 170 എൻഎം ടോർക്കും നൽകുന്ന 1.2 ലിറ്റർ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിനിലാണ് ടാറ്റ ആൾട്രോസ് സ്‌പോർട് എത്തുന്നത്. നെക്‌സോൺ സബ്‌കോംപാക്റ്റ് എസ്‌യുവിയിൽ നിന്ന് കടമെടുത്ത 6-സ്പീഡ് മാനുവൽ ഗിയർബോക്‌സായിരിക്കും ഓഫർ ട്രാൻസ്മിഷൻ. പുതിയ അള്‍ട്രോസ് സ്‌പോർട് വേരിയന്റ്  ഹ്യുണ്ടായ് i20 N ലൈനിന് എതിരായി മത്സരിക്കും. 120 ബിഎച്ച്‌പിയും 172 എൻഎം ടോർക്കും നൽകുന്ന 1.0 എൽ ടർബോ പെട്രോൾ എഞ്ചിനാണ് രണ്ടാമത്തേത്. 

പുതിയ ആൾട്രോസ് സ്‌പോർട്ടിന്റെ ഡിസൈനും സ്റ്റൈലിംഗും സാധാരണ മോഡലിൽ നിന്ന് അല്പം വ്യത്യസ്‍തമായിരിക്കും. സ്റ്റാൻഡേർഡ് ആൾട്രോസിനേക്കാൾ കുറച്ച് സൗന്ദര്യവർദ്ധക മെച്ചപ്പെടുത്തലുകൾ ഇതിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ വേരിയന്റിന് അല്‍പ്പം വ്യത്യസ്‍തമായ ഫ്രണ്ട് ബമ്പർ, പ്രത്യേക 'സ്പോർട്' ബാഡ്‍ജിംഗ്, പുതുതായി രൂപകൽപ്പന ചെയ്‍ത അലോയി വീലുകൾ, ബോഡി ഡെക്കലുകൾ എന്നിവ ഉണ്ടായിരിക്കാം. ക്യാബിനിലും ചില മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. ഇതിന് പുതിയ അപ്‌ഹോൾസ്റ്ററിയും 'സ്‌പോർട്ട്' ബാഡ്‌ജിംഗ് ലഭിക്കാനും സാധ്യതയുണ്ട്.

ടാറ്റയുടെ ഭാവി പദ്ധതിയെക്കുറിച്ച് പറയുകയാണെങ്കില്‍, കാർ നിർമ്മാതാവ് ഈ വർഷം പുതിയ ഹാരിയർ, സഫാരി ഫെയ്‌സ്‌ലിഫ്റ്റുകൾ , ഒരു ഹാരിയർ സ്പെഷ്യൽ എഡിഷൻ, പഞ്ച് ഇവി എന്നിവ പുറത്തിറക്കാൻ സാധ്യതയുണ്ട്. അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) സഹിതം വരുന്ന ആദ്യത്തെ ടാറ്റ മോഡലുകളാണ് പരിഷ്‌കരിച്ച ഹാരിയറും സഫാരിയും. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, കൂട്ടിയിടി ഒഴിവാക്കൽ സംവിധാനം, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം എന്നിവയും അതിലേറെയും ഉൾപ്പെടെ നിരവധി നൂതന സുരക്ഷാ സവിശേഷതകൾ ഈ സ്യൂട്ട് വാഗ്ദാനം ചെയ്യും.

ഒടുവില്‍ ഹ്യുണ്ടായിയെ മലര്‍ത്തിയടിച്ച് ടാറ്റ, മുന്നില്‍ ഇനി ഒരൊറ്റ എതിരാളി മാത്രം!

Follow Us:
Download App:
  • android
  • ios