Asianet News MalayalamAsianet News Malayalam

അള്‍ട്രോസില്‍ ഫീച്ചര്‍ കൂട്ടി; വിലയൊട്ടും കൂട്ടാതെ ടാറ്റ!

പൊതുവെ ഫീച്ചറുകളാല്‍ സമ്പന്നമായ അള്‍ട്രോസില്‍ പുതിയൊരു ഫീച്ചര്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് കമ്പനി. 

Tata Altroz XT Gets A New Feature Upgrade
Author
Mumbai, First Published Jul 24, 2020, 12:30 PM IST

ടാറ്റ അടുത്തിടെ അവതരിപ്പിച്ച ആദ്യ പ്രീമിയം ഹാച്ച് ബാക്ക് മോഡലാണ് അള്‍ട്രോസ്. 2020 ജനുവരിയിലാണ് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. 

ഇപ്പോള്‍ ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്കുകളിലെ ജനപ്രിയ മോഡലാണ് അള്‍ട്രോസ്. പൊതുവെ ഫീച്ചറുകളാല്‍ സമ്പന്നമായ ഈ വാഹനത്തില്‍ പുതിയൊരു ഫീച്ചര്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് കമ്പനി. വാഹനത്തിന്റെ മിഡില്‍ വേരിയന്റില്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളാണ് കമ്പനി പുതുതായി നല്‍കിയിരിക്കുന്നത്. 

അള്‍ട്രോസിന്റെ മിഡില്‍ വേരിയന്റായ XT-യിലാണ് പുതുതായി ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ നല്‍കിയിരിക്കുന്നത്. മുമ്പ് ഉയര്‍ന്ന വകഭേദങ്ങളായ XZ, XZ(O) എന്നീ വേരിയന്റുകളില്‍ മാത്രമായിരുന്നു ഇത് നല്‍കിയിരുന്നത്. പുതിയ ഫീച്ചര്‍ സ്ഥാനം പിടിച്ചിട്ടും വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. XT പെട്രോള്‍ പതിപ്പിന് 6.84 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 8.44 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. 

വാഹനത്തിന്‍റെ ഉള്‍വശവും സ്പോര്‍ട്ടി ലുക്കിലാണ്. കണക്ടിവിറ്റി സംവിധാനങ്ങളാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം. ഏഴ് ഇഞ്ച് ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് ടിഎഫ്ടി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, റിയര്‍ ക്യാമറ ഡിസ്‌പ്ലേ, ഐഡില്‍ സാറ്റാര്‍ട്ട്- സ്റ്റോപ്പ്. ഡിആര്‍എല്‍ തുടങ്ങിയ ഫീച്ചറുകള്‍ അല്‍ട്രോസ് മിഡ് വേരിയന്റായ എക്‌സ്ടിയില്‍ നല്‍കിയിട്ടുണ്ട്. ഇതിനൊപ്പമാണ് പുതുതായി ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ കൂടി നല്‍കിയിട്ടുള്ളത്. കുറഞ്ഞ വകഭേദങ്ങളില്‍ ഹര്‍മാന്‍ ഓഡിയോ സിസ്റ്റമാണുള്ളത്. ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റ്, വണ്‍ ടച്ച് ഓട്ടോ ഡൗണ്‍ വിന്റോ, ആംറെസ്റ്റ് എന്നിവയും ഇന്റീരിയറിനെ സമ്പന്നമാക്കും.

ഇംപാക്റ്റ് ഡിസൈൻ 2.0 ഭാഷയിൽ രൂപകൽപ്പന ചെയ്ത രണ്ടാമത്തെ വാഹനമായ  അള്‍ട്രോസ്, പുതിയ ആൽ‌ഫ ആർക്കിടെക്ച്ചറിൽ  ആദ്യമായി വികസിപ്പിച്ചെടുത്ത വാഹനം കൂടിയാണ്.  നിലവില്‍ XE, XM, XT, XZ, XZ (O) എന്നീ വകഭേദങ്ങളായെത്തുന്ന ഈ വാഹനത്തില്‍ ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 86 പിഎസ് പവറും 113 എന്‍എം ടോര്‍ക്കും, ഡീസല്‍ 90 പിഎസ് പവറും 200 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്‍മിഷന്‍. വൈകാതെ അല്‍ട്രോസില്‍ ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ ഒരുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

നേരത്തെ ഗ്ലോബല്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷാ റേറ്റിങും ഈ വാഹനം സ്വന്തമാക്കിയിരുന്നു. ടാറ്റയുടെ ആല്‍ഫ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. ഇംപാക്റ്റ് 2.0 ഡിസൈന്‍ ശൈലിയില്‍ എത്തുന്ന രണ്ടാമത്തെ ടാറ്റ വാഹനം കൂടിയാണിത്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സെന്‍ട്രല്‍ ലോക്ക്, സ്പീഡ് സെന്‍സിങ്ങ് ഓട്ടോ ഡോര്‍ ലോക്ക്, ചൈല്‍ഡ് ലോക്ക്, ഇമ്മോബിലൈസര്‍, പെരിമെട്രിക് അലാറം സിസ്റ്റം, കോണ്‍ണര്‍ ലൈറ്റ്, റിയര്‍ ഡിഫോഗര്‍ എന്നിവയാണ് അല്‍ട്രോസില്‍ സുരക്ഷയൊരുക്കുന്നത്. 

3990 എംഎം നീളവും 1755 എംഎം വീതിയും 1523 എംഎം ഉയരവുമാണ് ഈ വാഹനത്തിനുള്ളത്. 165 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 345 ലിറ്റര്‍ ബൂട്ട് സ്‌പേസും അല്‍ട്രോസ് ഒരുക്കുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ 90 ഡിഗ്രി ഓപ്പണിംഗ് ഡോറുകൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഉൽപ്പന്നങ്ങളിൽ ഒന്നുകൂടിയാണ് ആൾ‌ട്രോസ് ഹാച്ച്ബാക്ക്. എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ, നേര്‍ത്ത ഡിസൈനിലുള്ള വീതിയേറിയ ഗ്രില്ല്, സ്പോര്‍ട്ടി ബമ്പര്‍,  എൽഇഡി ടൈൽ‌ലൈറ്റുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ സ്റ്റാൻഡേർഡ് സവിശേഷതകളാണ്. പിന്‍ഭാഗവും പതിവ് ടാറ്റ കാറുകളില്‍നിന്ന് വ്യത്യസ്തമാണ്. വശങ്ങളിലെ വലിയ വീല്‍ ആര്‍ച്ചുകള്‍ വാഹനത്തിന് മസില്‍മാന്‍ രൂപം നല്‍കും.

45 എക്‌സ് കൺസെപ്റ്റ് മോഡലെന്ന നിലയിൽ ടാറ്റ മോട്ടോഴ്‌സ് ആദ്യമായി 2018 ഫെബ്രുവരിയിൽ ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച വാഹനം,  തുടർന്ന് 2018 മാർച്ചിൽ ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയിലും പ്രദർശിപ്പിച്ചിരുന്നു.   'ആൽബട്രോസ്' എന്ന മനോഹരമായ കടൽ പക്ഷിയുടെ പേരിൽ നിന്നുമാണ് അൾട്രോസ് എന്ന പേര് ലഭിച്ചത്.  ഏറ്റവും വലിപ്പംകൂടിയ കടൽപ്പക്ഷിയാണ് ആൽബട്രോസ്.  

മാരുതി ബലേനോ, ഹ്യുണ്ടായി ഐ 20, ഹോണ്ട ജാസ് തുടങ്ങിയവരാണ് വിപണിയിലും നിരത്തിലും അള്‍ട്രോസിന്‍റെ മുഖ്യ എതിരാളികള്‍.

Follow Us:
Download App:
  • android
  • ios