ടാറ്റ മോട്ടോഴ്‌സ് അവരുടെ ഇലക്ട്രിക് വാഹന ശ്രേണിയിൽ 1.86 ലക്ഷം രൂപ വരെ കിഴിവുകൾ പ്രഖ്യാപിച്ചു. രണ്ട് ലക്ഷം ഇവികളുടെ വിൽപ്പന നാഴികക്കല്ല് പിന്നിട്ടതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് ഈ ഓഫർ. കിഴിവുകൾക്ക് പുറമേ, എക്സ്ചേഞ്ച് ബോണസ്, സൗജന്യ ചാർജർ, സൗജന്യ ചാർജിംഗ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാണ്.
ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ ടാറ്റ.ഇവി, ടാറ്റ കർവ് ഇവി, പഞ്ച് ഇവി, നെക്സോൺ ഇവി, ടിയാഗോ ഇവി എന്നിവ ഉൾപ്പെടുന്ന ഇവി ശ്രേണിയിൽ 1.86 ലക്ഷം രൂപ വരെ വിലക്കിഴിവുകൾ പ്രഖ്യാപിച്ചു. രണ്ട് ലക്ഷം ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന നാഴികക്കല്ല് പിന്നിട്ടതിന്റെ ആഘോഷത്തിന്റെ ഭാഗമാണ് ഈ പ്രത്യേക ഓഫർ. ഈ ഓഫർ പ്രകാരം, 50,000 രൂപ വരെ എക്സ്ചേഞ്ച് കിഴിവും ഇൻസ്റ്റാളേഷനോടുകൂടിയ സൗജന്യ ഹോം ചാർജറും വാഗ്ദാനം ചെയ്യുന്നു.
ഉപഭോക്താക്കൾക്ക് ആറ് മാസത്തെ സൗജന്യ ചാർജിംഗും ആസ്വദിക്കാം. ടാറ്റ പവർ ചാർജറുകളിൽ കർവ്വ് ഇവി, നെക്സോൺ ഇവി എന്നിവയിൽ മാത്രമേ സൗജന്യ ചാർജിംഗ് ലഭ്യമാകൂ. ഇതിനുപുറമെ, സീറോ ഡൗൺ പേയ്‌മെന്റ്, 100 ശതമാനം ഓൺ-റോഡ് ഫിനാൻസിംഗ് സൗകര്യവും ലഭ്യമാണ്. കൂടാതെ ടാറ്റ. ഇവി ഉടമകൾക്കും, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വാഹന ഉടമകൾക്കും, ടാറ്റ ഗ്രൂപ്പ് ജീവനക്കാർക്കും പ്രത്യേക അപ്‌ഗ്രേഡ് ആനുകൂല്യങ്ങൾ ലഭ്യമാണ്. ഈ പ്രത്യേക ഡീൽ പ്രയോജനപ്പെടുത്താൻ ഉപഭോക്താക്കൾക്ക് കൂടുതൽ അവസരങ്ങൾ നൽകിക്കൊണ്ട് ജിഇഎം, സിഎസ്ഡി, കെപികെബി പ്ലാറ്റ്‌ഫോമുകൾ വഴിയും ഈ ഓഫർ ലഭ്യമാണ്.
ടാറ്റ പഞ്ച് ഇവി
ടാറ്റ പഞ്ച് ഇവിയിൽ 1.20 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭ്യമാണ്. ടാറ്റ പഞ്ച് ഇവിയുടെ എക്സ്-ഷോറൂം വില 9.99 ലക്ഷം മുതൽ 14.29 ലക്ഷം രൂപ വരെയാണ്. ടാറ്റ പഞ്ച് ഇവി 25 kWh ബാറ്ററി പായ്ക്കും 35 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലും ലഭ്യമാണ്. ഒറ്റ ചാർജിൽ 365 കിലോമീറ്റർ വരെ സഞ്ചരിക്കാൻ പഞ്ച് ഇവിക്ക് കഴിയും. ടാറ്റ ടിയാഗോ ഇവി നിലവിൽ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഇവികളിൽ ഒന്നാണ്, കൂടാതെ ഇലക്ട്രിക് ഹാച്ച്ബാക്ക് 1.30 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അടുത്തിടെ അപ്ഡേറ്റ് ചെയ്ത ടാറ്റ ടിയാഗോ ഇവിയുടെ എക്സ്-ഷോറൂം വില 7.99 ലക്ഷം മുതൽ 11.14 ലക്ഷം വരെയാണ്. XE MR, XT MR എന്നീ വകഭേദങ്ങൾക്ക് യഥാക്രമം 7.99 ലക്ഷം രൂപയും 8.99 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. ഈ ഇലക്ട്രിക് ഹാച്ച്ബാക്കിന് 19.2 kWh ബാറ്ററി പായ്ക്ക് ഉണ്ട്, ഇത് പൂർണ്ണമായി ചാർജ് ചെയ്താൽ 315 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്ന് കമ്പനി പറയുന്നു.
കർവ് ഇവി
ഈ ഓഫർ പ്രകാരം, ടാറ്റ കർവ് ഇവിയിൽ 1.71 ലക്ഷം വരെ കിഴിവുകൾ നൽകുന്നു. ടാറ്റ ഇവിയുടെ പുതിയ മോഡലാണ് കർവ് ഇവി. 2024 സെപ്റ്റംബറിൽ ഇത് പുറത്തിറങ്ങി. ടാറ്റ കർവ് ഇവിയുടെ വില 17.49 ലക്ഷം രൂപ ആണ്. ഡാർക്ക് എഡിഷൻ മോഡലിന് 22.24 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. വാഹന നിർമ്മാതാക്കളുടെ ആക്ടി ഡോട്ട് ഇവി പ്ലാറ്റ്‌ഫോമിലാണ് കർവ് ഇവി നിർമ്മിച്ചിരിക്കുന്നത്. ഇത് പുതിയ പഞ്ച് ഇവിയുടെ അടിസ്ഥാനവുമാണ്. എസ്‌യുവിക്ക് രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുണ്ട് - 45 kWh ഉം 55 kWh ഉം. ആദ്യത്തേത് ഒറ്റ ചാർജിൽ 502 കിലോമീറ്ററും രണ്ടാമത്തേത് 585 കിലോമീറ്ററും സഞ്ചരിക്കും. 45 kWh മോഡലിന് 110 kW (147 bhp) റേറ്റുചെയ്ത ഒരു ചെറിയ മോട്ടോറും ലഭിക്കും, അതേസമയം 55 kWh മോഡലിന് 123 kW (165 bhp) മോട്ടോർ ലഭിക്കും.
ടാറ്റ ടിയാഗോ ഇ.വി.
ടാറ്റ ടിയാഗോ ഇവി നിലവിൽ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഇവികളിൽ ഒന്നാണ്. ഈ ഇലക്ട്രിക് ഹാച്ച്ബാക്കിന് 1.30 ലക്ഷം വരെ ആനുകൂല്യങ്ങൾ ലഭിക്കുന്നു. അടുത്തിടെ അപ്ഡേറ്റ് ചെയ്ത ടാറ്റ ടിയാഗോ ഇവി 7.99 ലക്ഷം മുതൽ 11.14 ലക്ഷം വരെ എക്‌സ്-ഷോറൂം വിലയിൽ ലഭ്യമാണ് . XE MR, XT MR വേരിയന്റുകൾ യഥാക്രമം 7.99 ലക്ഷം മുതൽ 8.99 ലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വിലയിൽ ലഭ്യമാണ് . ഫുൾ ചാർജിൽ 315 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന 19.2 kWh ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ സവിശേഷത.
ടാറ്റ നെക്സോൺ ഇവി
ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നാണ് നെക്സോൺ ഇവി. ടാറ്റ നെക്സോൺ ഇവിയിൽ 1.41 ലക്ഷം രൂപ വരെ കിഴിവുകൾ നൽകുന്നു. ഇതിന് രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ ലഭിക്കുന്നു. 45 kWh ഉം 30 kWh ഉം ബാറ്ററി പായ്ക്ക് എന്നിവ. 45 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ച നെക്‌സോൺ ഇവിക്ക് ഒറ്റ ചാർജിൽ 489 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്ന് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നു. കൂടാതെ, 60 kW ഫാസ്റ്റ് ചാർജർ ഉപയോഗിക്കുമ്പോൾ നെക്സോൺ ഇവി 45 ഏകദേശം 40 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് ടാറ്റ മോട്ടോഴ്‌സ് പറയുന്നു. അതേസമയം, നെക്‌സോൺ ഇവി എംആറിന് 30 കിലോവാട്ട്സ് ബാറ്ററി പായ്ക്ക് ഉണ്ട്, 275 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്നു. 56 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. നെക്‌സോൺ ഇവിയുടെ എക്സ്-ഷോറൂം വില 12.49 ലക്ഷം മുതൽ 17.19 ലക്ഷം വരെ ആണ്.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.


