Asianet News MalayalamAsianet News Malayalam

കർവ്വ് ഇവി ഏപ്രിലിൽ നിർമ്മാണം തുടങ്ങും

തുടക്കത്തിൽ ഇലക്ട്രിക് പവർട്രെയിനിനൊപ്പം മോഡൽ അവതരിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. തുടർന്ന് അതിന്‍റെ ഇന്‍റേണൽ കംബസ്‌ഷൻ എഞ്ചിൻ (ഐസിഇ) പതിപ്പ് പുറത്തിറക്കും.

Tata Curvv EV production will start at April
Author
First Published Jan 28, 2024, 4:44 PM IST

ടാറ്റ കർവ്വ് കൺസെപ്റ്റ് അടിസ്ഥാനമാക്കിയുള്ള കൂപ്പെ എസ്‌യുവി ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ കാർ ലോഞ്ചുകളിലൊന്നാണ്. തുടക്കത്തിൽ ഇലക്ട്രിക് പവർട്രെയിനിനൊപ്പം മോഡൽ അവതരിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. തുടർന്ന് അതിന്‍റെ ഇന്‍റേണൽ കംബസ്‌ഷൻ എഞ്ചിൻ (ഐസിഇ) പതിപ്പ് പുറത്തിറക്കും.

കർവ്വ് ഇവിയുടെ ഉത്പാദനം ഏപ്രിലിൽ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. 2024 രണ്ടാം പകുതിയിൽ വിപണിയിൽ ലോഞ്ച് പ്രതീക്ഷിക്കുന്നു. പൂനെയ്ക്കടുത്തുള്ള രഞ്ജൻഗാവിലുള്ള ടാറ്റയുടെ നിർമ്മാണ കേന്ദ്രം ഈ വരാനിരിക്കുന്ന ഇലക്ട്രിക് കൂപ്പെ എസ്‌യുവിയുടെ നിർമ്മാണ കേന്ദ്രമായി പ്രവർത്തിക്കും. ടാറ്റ മോട്ടോഴ്‌സ് കർവ്വ് എസ്‌യുവിയിൽ വലിയ പ്രതീക്ഷകളിലാണ്. അതിന്‍റെ ഇലക്ട്രിക് പതിപ്പിൽ നിന്നുള്ള 12,000 യൂണിറ്റുകൾ ഉൾപ്പെടെ ഏകദേശം 48,000 യൂണിറ്റുകളുടെ വിൽപ്പന ലക്ഷ്യം. സമീപകാല റിപ്പോർട്ടുകൾ പ്രകാരം, കൂപ്പെ എസ്‌യുവിയിൽ 115 ബിഎച്ച്‌പിയും 260 എൻഎമ്മും ഉൽപ്പാദിപ്പിക്കുന്ന നെക്‌സണിൽ നിന്നുള്ള 1.5 എൽ ടർബോ ഡീസൽ എഞ്ചിൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആറ് സ്‍പീഡ് മാനുവലും എഎംടിയും - നെക്‌സോണിൽ വാഗ്ദാനം ചെയ്യുന്ന അതേ ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഇത് ലഭ്യമാകാൻ സാധ്യതയുണ്ട്.

കഴിഞ്ഞ വർഷത്തെ ഓട്ടോ എക്‌സ്‌പോയിൽ പ്രിവ്യൂ ചെയ്ത ടാറ്റയുടെ പുതിയ 1.2L, 3-സിലിണ്ടർ എഞ്ചിന്‍റെ അരങ്ങേറ്റവും കർവ്വിൽ നടക്കും . ഈ എഞ്ചിൻ 5,000 ആർപിഎമ്മിൽ 125 പിഎസ് പവറും 1700 ആർപിഎമ്മിനും 3500 ആർപിഎമ്മിനും ഇടയിൽ 225 എൻഎം ടോർക്കും നൽകുന്നു. BS6 ഘട്ടം II എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന പെട്രോളിലും E20 എത്തനോൾ പെട്രോൾ മിക്സ് ഇന്ധനത്തിലും ഇത് പ്രവർത്തിക്കാൻ സാധ്യതയുണ്ട്.

നൂതന ജ്വലന സംവിധാനങ്ങളും ഉയർന്ന മർദ്ദത്തിലുള്ള ഡയറക്ട് ഇഞ്ചക്ഷൻ സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്ന പുതിയ പെട്രോൾ എഞ്ചിൻ ഓൾ-അലൂമിനിയം ബിൽഡ് ഉൾക്കൊള്ളുന്നു. മാനുവൽ യൂണിറ്റിനൊപ്പം 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സും ട്രാൻസ്‍മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 500 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുന്നതാണ് കർവ്വ ഇവി. ടാറ്റയുടെ പുതിയ ആക്ടി.ev പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഇലക്ട്രിക് കൂപ്പെ എസ്‌യുവി. ഈ ബഹുമുഖ ആർക്കിടെക്ചർ ഒന്നിലധികം ബോഡി ശൈലികളെയും പവർട്രെയിനുകളെയും പിന്തുണയ്ക്കുന്നു, വലിയ ബാറ്ററി പായ്ക്കുകൾ, AWD (ഓൾ-വീൽ ഡ്രൈവ്) സിസ്റ്റങ്ങൾ, ഡ്യുവൽ-മോട്ടോർ സജ്ജീകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios