കൊറോണ വൈറസിന്റെ രണ്ടാം തരംഗം തടയാന്‍ കൂടുതൽ സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വാഹനങ്ങളുടെ വാറന്റി, സൗജന്യ സർവീസ് കാലാവധികൾ ദീർഘിപ്പിച്ച് ടാറ്റ മോട്ടോഴ്‍സ്

കൊറോണ വൈറസിന്റെ രണ്ടാം തരംഗം തടയാന്‍ കൂടുതൽ സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വാഹനങ്ങളുടെ വാറന്റി, സൗജന്യ സർവീസ് കാലാവധികൾ ദീർഘിപ്പിച്ച് ടാറ്റ മോട്ടോഴ്‍സ്. ലോക്ക്ഡൗണുകൾ മൂലം യഥാസമയം സൗജന്യ സർവീസ്, വാറന്റി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനാവാതെ പോകുന്നത് ഒഴിവാക്കാനാണ് ഈ നടപടി. 

കഴിഞ്ഞ ഏപ്രിൽ ഒന്നിനും ഈ മേയ് 31നുമിടയ്ക്ക് അവസാനിക്കുന്ന വാറന്റി, സൗജന്യ സർവീസ് ആനുകൂല്യങ്ങളുടെ കാലാവധി 2021 ജൂൺ 30 വരെയാണ് ടാറ്റ നീട്ടി നല്‍കുന്നത് എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. . ഏപ്രിൽ, മേയ് മാസങ്ങളിൽ മുൻനിശ്ചയപ്രകാരം വാറന്റി ആനുകൂല്യങ്ങളും സൗജന്യ സർവീസ് സൗകര്യവും പ്രയോജനപ്പെടുത്താനാവാതെ വന്നവർക്ക് ഇവ ജൂൺ 30 വരെ ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ലോക്ക് ഡൌണുകള്‍ നിലവിലുള്ളതിനാൽ ധാരാളം വാഹന ഉടമകൾക്ക് നിർദിഷ്ട സമയപരിധിക്കുള്ളിൽ വാഹനങ്ങളുടെ സൗജന്യ സർവീസ് അടക്കമുള്ള ആനുകൂല്യങ്ങൾ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെന്നും ഇതു പരിഗണിച്ചാണു സൗജന്യ സർവീസിന്റെയും വാറന്റിയുടെയും കാലാവധി ഒരു മാസത്തേക്കു ദീർഘിപ്പിച്ചു നൽകുന്നതെന്നും കമ്പനി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona