മുംബൈ: ഇന്ത്യയിലെ പ്രമുഖ വാഹന ബ്രാന്‍ഡായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് എസ് യു വിയായ ഹാരിയറിന്റെ പ്രത്യേക എഡിഷനായ കാമോ അവതരിപ്പിച്ചു. ഈ ഉത്സവസീസണില്‍ 16.50 ലക്ഷം എക്‌സ്‌ഷോറൂം വിലയ്ക്കാണ് വാഹനം എത്തുന്നത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

എസ് യു വിയുടെ സമ്പൂര്‍ണ്ണ മാനുഷികഭാവം പകരുകയാണ് ഹാരിയര്‍ കാമോ. എല്ലാവശങ്ങളും ഒറ്റ രൂപത്തിലേക്ക് ഏകോപിപ്പിച്ചിരിക്കുന്നു. ഹരിത വര്‍ണ്ണത്തിലുള്ള ഏറ്റവും പുതിയ കാമോ തികച്ചും വ്യത്യസ്തമായാണ് രൂപകല്‍പ്പന ചെയ്‍തിരിക്കുന്നത്. തകര്‍ക്കാനാകാത്ത വാഹനം നിര്‍മ്മിച്ചിരിക്കുന്ന OMEGARC ന്റെ ഉള്‍ക്കരുത്ത് പ്രതിഫലിപ്പിക്കുന്നതാണ് സ്റ്റീല്‍ ഗ്രേ എന്നും കാമോ സ്‌റ്റെല്‍ത്ത്, കാമോ സ്‌റ്റെല്‍ത്ത്+ എീ രണ്ട് പാക്ക് ഓപ്ഷനുകളില്‍ 26,999 രൂപയ്ക്ക് ആക്‌സസറികള്‍ ലഭ്യമാകും എന്നും കമ്പനി അറിയിച്ചു.

ന്യൂ ഫോര്‍എവര്‍ എന്ന വാഗ്ദാനത്തിന്റെ ഭാഗമായി കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് എസ് യു വിയുടെ അത്യാകര്‍ഷകമായ ഹാരിയര്‍ കാമോ എഡിഷന്‍ അവതരിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് മാര്‍ക്കറ്റിംഗ് ഹെഡ് വിവേക് ശ്രീവാസ്തവ പറയുന്നു.  ഗ്രേറ്റ് ഇന്ത്യന്‍ ഔട്ട്‌ഡോര്‍സിനും നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നതിനായി ഭൂരിഭാഗം സമയവും ഈ ഔട്ട്‌ഡോര്‍ ലൊക്കേഷനില്‍ കഴിയുന്ന സൈനികരുടെ മനക്കരുത്തിനും ആദര്‍മര്‍പ്പിക്കുകയാണ് കാമോ അവതാരത്തില്‍ എത്തുന്ന ഹാരിയര്‍. ഉത്സവസീസണിലെത്തുന്ന കരുത്തുറ്റതും സവിശേഷവും ദൃഢവുമായ ഈ കാമോ എഡിഷന്‍ ഉപഭോക്താക്കള്‍ ഏറെ ഇഷ്ടപ്പെടുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും വിവേക് ശ്രീവാസ്തവ പറയുന്നു.

ലാന്‍ഡ് റോവറിന്റെ ഐതിഹാസികമായ D8 പ്ലാറ്റ്‌ഫോമില്‍ നിന്ന് ഉത്ഭവിച്ച് OMEGARC ല്‍ നിര്‍മ്മിച്ചിട്ടുള്ള ഹാരിയര്‍ ആകര്‍ഷകമായ ഡിസൈന്റെയും മികച്ച പെര്‍ഫോമന്‍സിന്റെയും കൃത്യമായ സംയോജനമാണ്. IMPACT 2.0 ആശയം അടിസ്ഥാനമാക്കി നിര്‍മ്മിച്ച ക്രയോടെക് PS 2.0L ഡീസല്‍ എന്‍ജിന്‍ കരുത്തു പകരുന്ന, 6 സ്പീഡ് മാനുവല്‍/ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും അഡ്വാന്‍സ്ഡ് ടെറൈന്‍ റെസ്‌പോണ്‍സ് മോഡും സഹിതമെത്തുന്ന ഹാരിയര്‍ ആവേശകരമായ പെര്‍ഫോമന്‍സും അനായാസ ഡ്രൈവിംഗ് അനുഭവവും ഉറപ്പു നല്‍കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.