മുംബൈ: ഹാരിയറിന്റെ ഏറ്റവും പുതിയ ഡാർക്ക്‌ എഡിഷൻ അവതരിപ്പിച്ച് ടാറ്റാമോട്ടോർസ്‌. ഉത്സവ സീസൺ ആരംഭിക്കുന്നതിനു മുന്നോടിയാണ് സ്പെഷ്യൽ എഡിഷൻ ഹാരിയാർ വിപണിയിൽ എത്തിച്ചതെന്ന് ടാറ്റ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 16.76ലക്ഷം രൂപമുതലാണ് ഹാരിയർ ഡാർക്ക്‌ എഡിഷൻ എക്സ് ഇസഡ് പതിപ്പിന്റെ ദില്ലി എക് ഷോറൂം വില. 

പേര് അന്വർഥമാക്കും വിധം അകവും പുറവും ഒരുപോലെ കറുപ്പു നിറത്തിൽ തന്നെയാണ് ഹരിയറിന്റെ പുതിയ പതിപ്പ് നിരത്തിലെത്തുക. എക്സ്റ്റീരിയർ ഇന്റീരിയർ ഘടകങ്ങൾക്കെല്ലാം കറുപ്പു നിറമാണ്. ഡാർക്ക്‌ എഡിഷനായി ആകെ 14ഡിസൈൻ മെച്ചപ്പെടുത്തലുകളാണ് ടാറ്റ വരുത്തിയിരിക്കുന്നത്. 

അറ്റ്ലസ് ബ്ലാക്ക് ബോഡി കളർ,  ആർ 17 ബ്ലാക്ക് സ്റ്റോൺ അലോയ് വീലുകൾ എന്നിവ പുതിയ മാറ്റങ്ങളാണ്.   ഇന്റീരിയർ മുഴുവനായും ബ്ലാക്ക് സ്റ്റോൺ തീമിൽ നൽകിയിരിക്കുന്നു. പ്രീമിയം ബെനെക്കെ കലിക്കോ  ബ്ലാക്ക് സ്റ്റോൺ ലെതർ അപ്പോൾസ്റ്ററി,  ബ്ലാക്ക് സ്റ്റോൺ മെട്രിക്സ് ഡാഷ് ബോർഡ്,  ഗൺ മെറ്റൽ ഗ്രേ ക്രോം പാക്ക് എന്നിവയും ഡാർക്ക്‌ എഡിഷന്റെ മാത്രം പ്രത്യേകതയാണ്.