Asianet News MalayalamAsianet News Malayalam

കുഞ്ഞന്‍ എസ്‍യുവിയുമായി ടാറ്റ

മിനി എസ്‌യുവിയായ എച്ച്ബിഎക്‌സ് കണ്‍സെപ്റ്റിനെ ടാറ്റ മോട്ടോഴ്‌സ് ദില്ലി ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിച്ചു.

Tata HBX Showcased at Delhi Auto Expo
Author
Delhi, First Published Feb 9, 2020, 10:01 AM IST

മിനി എസ്‌യുവിയായ എച്ച്ബിഎക്‌സ് കണ്‍സെപ്റ്റിനെ ടാറ്റ മോട്ടോഴ്‌സ് ദില്ലി ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. 2018 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച എച്ച്2എക്‌സ് കണ്‍സെപ്റ്റാണ് കുറേക്കൂടി മെച്ചപ്പെടുത്തി എച്ച്ബിഎക്‌സ് കണ്‍സെപ്റ്റായി ഇത്തവണ പ്രദര്‍ശിപ്പിച്ചത്. ഇത്രനാളും ഈ കണ്‍സെപ്റ്റ് ഹോണ്‍ബില്‍ എന്ന കോഡ് നാമത്തിലാണ് അറിയപ്പെട്ടിരുന്നത്. 

ടാറ്റ അള്‍ട്രോസ് നിര്‍മിച്ച അതേ ആല്‍ഫ പ്ലാറ്റ്‌ഫോം ടാറ്റ എച്ച്ബിഎക്‌സ് അടിസ്ഥാനമാക്കും. റെനോ ക്വിഡ്, മാരുതി സുസുകി എസ്-പ്രെസോ എന്നിവയേക്കാള്‍ വലുപ്പം കൂടുതലായിരിക്കും. 

86 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനായിരിക്കും പ്രൊഡക്ഷന്‍ മോഡലിന് കരുത്തേകുന്നത്. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍, എഎംടി എന്നിവ ഓപ്ഷനുകളായിരിക്കും. പ്രൊഡക്ഷന്‍ മോഡല്‍ ഈ വര്‍ഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മിനി എസ്‌യുവി കണ്‍സെപ്റ്റിന്റെ മുന്‍വശത്ത് സ്‍പ്‍ളിറ്റ് ഹെഡ്‌ലാംപ് രൂപകല്‍പ്പനയാണ്. മുകളില്‍ ഡേടൈം റണ്ണിംഗ് ലൈറ്റും ടേണ്‍ ഇന്‍ഡിക്കേറ്ററുകളും നല്‍കി. താഴെ ഹെഡ്‌ലൈറ്റുകള്‍ സ്ഥാപിച്ചു. വലിയ ഗ്രില്‍, സി പില്ലറില്‍ റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍, ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍, പിറകിലെ ബംപറില്‍ നമ്പര്‍ പ്ലേറ്റിന് സ്ഥലം എന്നിവ പ്രത്യേകതകളാണ്. നോബി ടയറുകളാണ് കണ്‍സെപ്റ്റ് കാറില്‍ കാണുന്നത്. സ്‌പെയര്‍ വീല്‍ റൂഫിലെ കാരിയറില്‍ ഉറപ്പിച്ചിരിക്കുന്നു. കാബിനില്‍, ഉയര്‍ന്നുനില്‍ക്കുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം സവിശേഷതയാണ്.

മാരുതി സുസുകി ഇഗ്നിസ്, മഹീന്ദ്ര കെയുവി 100 എന്‍എക്‌സ്ടി എന്നിവയായിരിക്കും പ്രധാന എതിരാളികള്‍. 

Follow Us:
Download App:
  • android
  • ios