Asianet News MalayalamAsianet News Malayalam

വാങ്ങാന്‍ ജനം ക്യൂ, ഈ മോഡലിന്‍റെ വില കൂട്ടി ടാറ്റ!

വളരെപ്പെട്ടെന്ന് ജനപ്രിയത നേടിയ വാഹനത്തിന്‍റെ  1,000 -ാമത് യൂണിറ്റ് അടുത്തിടെയാണ് ടാറ്റ പുറത്തിറക്കിയത്.

Tata Hiked Nexon EV Price
Author
Mumbai, First Published Oct 16, 2020, 3:32 PM IST

ടാറ്റയുടെ ആദ്യ ഇലക്ട്രിക് എസ് യു വിയായ നെക്സോൺ ഇവി ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് വിപണിയില്‍ എത്തിയത്. വളരെപ്പെട്ടെന്നു തന്നെ ജനപ്രിയത നേടിയ വാഹനത്തിന്‍റെ  വേരിയന്റുകൾക്ക് ടാറ്റ വില വർധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. നെക്‌സോൺ ഇവിയുടെ XZ +, XZ + LUX വേരിയന്റുകൾക്ക് 26,000 രൂപ വരെയാണ് ടാറ്റ വില വർധിപ്പിച്ചിരിക്കുന്നതെന്ന് കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു. നെക്‌സോൺ ഇവി XZ +, XZ + LUX വേരിയന്റുകൾക്ക് ഇപ്പോൾ യഥാക്രമം 15.25  ലക്ഷം രൂപയും, 16.25 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. ബേസ് XM പതിപ്പിന്റെ വില 13.99 ലക്ഷം രൂപയായി മാറ്റമില്ലാതെ തുടരുന്നു.

ഇന്ത്യൻ വിപണിയിൽ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറാണ് നെക്സോൺ ഇവി. വളരെപ്പെട്ടെന്ന് ജനപ്രിയത നേടിയ വാഹനത്തിന്‍റെ  1,000 -ാമത് യൂണിറ്റ് അടുത്തിടെയാണ് ടാറ്റ പുറത്തിറക്കിയത്.  കട്ടിംഗ് എഡ്‍ജ് സിപ്‌ട്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ വാഹനം മികച്ച പ്രകടനം വാഗ്‍ദാനം ചെയ്യുന്നു. ഒറ്റ ചാർജിങ്ങിൽ 312 കിലോമീറ്റർ ദൂരം താണ്ടാനുള്ള ഈ വാഹനത്തിന്റെ ശേഷി ഓട്ടോമോട്ടീവ് റീസേർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ സെർട്ടിഫൈ ചെയ്തിട്ടുണ്ട്. കാര്യക്ഷമമായ ഉയർന്ന വോൾട്ടേജ് സംവിധാനം, വേഗതയേറിയ ചാർജിംഗ് ശേഷി, വിപുലീകൃത ബാറ്ററി ലൈഫ്, മുൻനിര സുരക്ഷാ സവിശേഷതകൾ. എന്നിവയും നെക്‌സോൺ ഇവിയുടെ സവിശേഷതകളാണ്. രാജ്യത്തെ  22 നഗരങ്ങളിലെ 60 അംഗീകൃത ഡീലർഷിപ്പുകളിലായി മൂന്ന് ട്രിം ലെവലുകളിൽ നെക്സൺ ഇവി ലഭ്യമാകും. സിഗ്നേച്ചർ ടീൽ ബ്ലൂ, മൂൺലിറ്റ് സിൽവർ, ഗ്ലേസിയർ വൈറ്റ് എന്നിങ്ങനെ ആകർഷകമായ മൂന്ന് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.

നെക്‌സൺ ഇവിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കരുത്തുറ്റതും ഉയർന്ന ക്ഷമതയുള്ളതുമായ 129 പിഎസ് പെർമനന്റ് മാഗ്നറ്റ് എസി മോട്ടോറിൽ ഉയർന്ന ശേഷിയുള്ള 30.2 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി സജ്ജീകരിച്ചിരിക്കുന്നത്.  മോട്ടോർ 245 എൻ‌എം തൽക്ഷണ ടോർക്ക് നിലനിർത്തുന്നു, ഇത് വെറും 9.9 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ നെക്‌സൺ ഇവിയെ പ്രാപ്‌തമാക്കുന്നു.  ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. ഒമ്പത് മണിക്കൂറാണ് ബാറ്ററി പൂര്‍ണമായും ചാര്‍ജാവാനുള്ള സമയം. എന്നാല്‍, ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരുമണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം.

ഇംപാക്റ്റ് ഡിസൈൻ 2.0 ഭാഷയിലാണ് വാഹനത്തിന്‍റെ രൂപകൽപ്പന. പുതിയ രൂപകൽപ്പന നെക്‌സോണിന്റെ ശക്തവും ലക്ഷ്യബോധമുള്ളതുമായ നിലപാടിനെ കൂടുതൽ ശക്തമാക്കുന്നു. വേറിട്ടു നിൽക്കുന്ന റോഡ് സാന്നിധ്യം,   സ്ലിം, വൈഡ് ഗ്രിൽ-കം-ലാമ്പ്,  സ്പോർട്ടി സെൻട്രൽ ഗ്രില്ലുള്ള ബമ്പർ എന്നീ പ്രത്യേകതകളുമുണ്ട്. അകത്ത്, ആധുനിക ഡിസൈൻ, വിശാലമായ ഇന്റീരിയറുകൾ, പ്രീമിയം സൗണ്ട് മാനേജുമെന്റ് എന്നിവ ഉപയോഗിച്ച് നെക്‌സൺ ഇവി ക്യാബിൻ ഒരു ശാന്തമായ ഡ്രൈവ് നൽകുന്നു.  7 ഇഞ്ച് ഹർമാൻ ഇൻഫോടെയ്ൻമെന്റ് സംവിധാനവും ഈ വാഹനത്തിലുണ്ട്. മികച്ച കണക്റ്റിവിറ്റിയും സമാനതകളില്ലാത്ത ശബ്ദവും നൽകുന്നു.  ഇത്ആൻഡ്രോയിഡ് ഓട്ടോ,  ആപ്പിൽ കാർ പ്ലേ തുടങ്ങിയ സേവനങ്ങളെ പിന്തുണയ്ക്കുന്നു.

Follow Us:
Download App:
  • android
  • ios