Asianet News MalayalamAsianet News Malayalam

ടാറ്റയുടെ കുഞ്ഞന്‍ എസ്‍യുവിയുടെ വരവ് വീണ്ടും വൈകും

ഹോണ്‍ബില്‍ നിരത്തുകളില്‍ എത്താന്‍ 2021 മേയ് മാസം വരെ കാത്തിരിക്കേണ്ടി വരും

Tata Hornbill HBX micro SUV launch delayed
Author
Mumbai, First Published Nov 15, 2020, 9:45 AM IST

ഇന്ത്യൻ വിപണിയിലേക്ക് പുതിയൊരു കുഞ്ഞൻ എസ്‌യുവിയെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോഴ്‍സ്.  ഹോണ്‍ബില്‍ എന്ന ഈ മിനി എസ്‍യുവി ദില്ലി ഓട്ടോ എക്സ്‍പോയില്‍ കണ്‍സെപ്റ്റ് എച്ച്2 എക്‌സ് എന്ന പേരില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. ഈ മാസം വാഹനം വിപണിയില്‍ എത്തുമെന്നായിരുന്നു നേരത്തയുണ്ടായിരുന്ന സൂചന. എന്നാല്‍ വാഹനത്തിന്‍റെ വരവ് ഇനിയും വൈകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഹോണ്‍ബില്‍ നിരത്തുകളില്‍ എത്താന്‍ 2021 മേയ് മാസം വരെ കാത്തിരിക്കേണ്ടി വരുമെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2018 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച എച്ച്2എക്‌സ് കണ്‍സെപ്റ്റാണ് കുറേക്കൂടി മെച്ചപ്പെടുത്തി എച്ച്ബിഎക്‌സ് കണ്‍സെപ്റ്റായിട്ടാണ് 2020 എക്സ്‍പോയില്‍ പ്രദര്‍ശിപ്പിച്ചത്. ഇത്രനാളും ഈ കണ്‍സെപ്റ്റ് ഹോണ്‍ബില്‍ എന്ന കോഡ് നാമത്തിലാണ് അറിയപ്പെട്ടിരുന്നത്. 

ടാറ്റ അള്‍ട്രോസ് നിര്‍മിച്ച അതേ ആല്‍ഫ പ്ലാറ്റ്‌ഫോം ടാറ്റ എച്ച്ബിഎക്‌സ് അടിസ്ഥാനമാക്കും. റെനോ ക്വിഡ്, മാരുതി സുസുകി എസ്-പ്രെസോ എന്നിവയേക്കാള്‍ വലുപ്പം കൂടുതലായിരിക്കും. 86 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനായിരിക്കും പ്രൊഡക്ഷന്‍ മോഡലിന് കരുത്തേകുന്നത്. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍, എഎംടി എന്നിവ ഓപ്ഷനുകളായിരിക്കും. പ്രൊഡക്ഷന്‍ മോഡല്‍ ഈ വര്‍ഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മിനി എസ്‌യുവി കണ്‍സെപ്റ്റിന്റെ മുന്‍വശത്ത് സ്‍പ്‍ളിറ്റ് ഹെഡ്‌ലാംപ് രൂപകല്‍പ്പനയാണ്. മുകളില്‍ ഡേടൈം റണ്ണിംഗ് ലൈറ്റും ടേണ്‍ ഇന്‍ഡിക്കേറ്ററുകളും നല്‍കി. താഴെ ഹെഡ്‌ലൈറ്റുകള്‍ സ്ഥാപിച്ചു. വലിയ ഗ്രില്‍, സി പില്ലറില്‍ റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍, ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍, പിറകിലെ ബംപറില്‍ നമ്പര്‍ പ്ലേറ്റിന് സ്ഥലം എന്നിവ പ്രത്യേകതകളാണ്. നോബി ടയറുകളാണ് കണ്‍സെപ്റ്റ് കാറില്‍ കാണുന്നത്. സ്‌പെയര്‍ വീല്‍ റൂഫിലെ കാരിയറില്‍ ഉറപ്പിച്ചിരിക്കുന്നു. കാബിനില്‍, ഉയര്‍ന്നുനില്‍ക്കുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം സവിശേഷതയാണ്.

മാരുതി സുസുക്കി ഇഗ്നിസ്, മാരുതി സുസുക്കി എസ്-പ്രെസോ, മഹീന്ദ്ര KUV NXT, റെനോ ക്വിഡ് എന്നിവയായിരിക്കും പ്രധാന എതിരാളികള്‍.  

Follow Us:
Download App:
  • android
  • ios