Asianet News MalayalamAsianet News Malayalam

വെട്ടിക്കുറച്ചത് 1.20 ലക്ഷം വരെ, ഈ നെക്സോണിനും ടിയാഗോയ്ക്കും വൻ വിലക്കിഴിവ്!

ടാറ്റ നെക്‌സോൺ ഇവി എൻട്രി ലെവൽ മീഡിയം റേഞ്ച് (എംആർ) വേരിയൻ്റിന് ഇപ്പോൾ 14.49 ലക്ഷം രൂപയാണ് വില.  ഇത് 25,000 രൂപയോളം കുറഞ്ഞു. അതേസമയം ലോംഗ് റേഞ്ച് (എൽആർ) വേരിയൻ്റിന് 1.20 ലക്ഷം രൂപയുടെ വൻ വിലക്കുറവ് ലഭിക്കുന്നു, ഇപ്പോൾ വില 16.99 ലക്ഷം രൂപയാണ് വില. ടാറ്റ ടിയാഗോ ഇവി ബേസ് വേരിയൻ്റിന് ഇപ്പോൾ 7.99 ലക്ഷം രൂപയാണ് വില. 

Tata Motors cuts Nexon EV and Tiago EV prices
Author
First Published Feb 13, 2024, 6:16 PM IST

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ നെക്‌സോൺ ഇവിയുടെയും ടിയാഗോ ഇവിയുടെയും വില 1,20,000 രൂപ വരെ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു . ഈ കാറുകളുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ബാറ്ററി സെല്ലുകളുടെ വിലയിൽ നേരിയ ഇടിവുണ്ടായതാണ് വില കുറയാൻ കാരണം. ടിയാഗോ ഇവിയുടെയും നെക്‌സോൺ ഇവിയുടെയും പ്രാരംഭ വില യഥാക്രമം 70,000 രൂപയും 25,000 രൂപയും കുറച്ചിട്ടുണ്ട്.

ടാറ്റ നെക്‌സോൺ ഇവി എൻട്രി ലെവൽ മീഡിയം റേഞ്ച് (എംആർ) വേരിയൻ്റിന് ഇപ്പോൾ 14.49 ലക്ഷം രൂപയാണ് വില.  ഇത് 25,000 രൂപയോളം കുറഞ്ഞു. അതേസമയം ലോംഗ് റേഞ്ച് (എൽആർ) വേരിയൻ്റിന് 1.20 ലക്ഷം രൂപയുടെ വൻ വിലക്കുറവ് ലഭിക്കുന്നു, ഇപ്പോൾ വില 16.99 ലക്ഷം രൂപയാണ് വില. ടാറ്റ ടിയാഗോ EV ബേസ് വേരിയൻ്റിന് ഇപ്പോൾ 7.99 ലക്ഷം രൂപയാണ് വില. 70,000 രൂപയാണ് കുറച്ചത്.

അതേസമയം പഞ്ച് ഇവിയുടെ വിലകൾ അതേപടി തുടരുന്നു. ടാറ്റ ടിയാഗോ ഇവി 2022 ഒക്ടോബറിലാണ് 8.49 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ അവതരിപ്പിച്ചത്. ടാറ്റ ടിയാഗോ ഇവിക്ക് രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളുണ്ട്. 24 kWh ബാറ്ററി പായ്ക്ക്, എംഐഡിസി റേഞ്ച് 315 കി.മീ. 250 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് പറയപ്പെടുന്ന 19.2 kWh ബാറ്ററി പായ്ക്കാണ് മറ്റൊരു ഓപ്ഷൻ. അടുത്തിടെ, എംജി മോട്ടോറും രണ്ട് വാതിലുകളുള്ള എംജി കോമറ്റ് ഇവിയുടെ വിലയിൽ 1.40 ലക്ഷം രൂപ വരെ കുറച്ചിരുന്നു . കൂടുതൽ ബ്രാൻഡുകൾ ഈ പ്രവണത പിന്തുടരുമെന്നും ഇന്ത്യയിൽ അവരുടെ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കൽ പ്രഖ്യാപിക്കുമെന്നും റിപ്പോ‍ർട്ടുകൾ ഉണ്ട്. നിലവിൽ 70 ശതമാനത്തിലധികം വിപണി വിഹിതവുമായി പാസഞ്ചർ ഇലക്ട്രിക് വാഹന വിപണിയിൽ ടാറ്റ മോട്ടോഴ്‌സാണ് ആധിപത്യം പുലർത്തുന്നത്.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios