Asianet News MalayalamAsianet News Malayalam

ടിയാഗോയുടെ വിക്ടറി യെല്ലോ നിറം പിൻവലിച്ച് ടാറ്റ

ജനപ്രിയ മോഡല്‍ ടിയാഗോയുടെ വിക്ടറി യെല്ലോ എന്ന നിറം ടാറ്റ മോട്ടോർസ് പിൻവലിച്ചതായി കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു

Tata Motors Discontinues Victory Yellow Colour Of The Tiago
Author
Mumbai, First Published May 7, 2021, 1:04 PM IST

ജനപ്രിയ മോഡല്‍ ടിയാഗോയുടെ വിക്ടറി യെല്ലോ എന്ന നിറം ടാറ്റ മോട്ടോർസ് പിൻവലിച്ചതായി കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല ടെക്റ്റോണിക് ബ്ലൂ നിറത്തിന് പകരം അരിസോണ ബ്ലൂ നിറത്തിൽ മാത്രമേ ഇനി ടിയാഗോ ലഭ്യമാകൂ എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇതോടെ പിയർ‌സെൻറ് വൈറ്റ്, ഫ്ലേം റെഡ്, പ്യുർ സിൽവർ, ഡേറ്റോണ ഗ്രേ എന്നീ നിറങ്ങളില്‍ മാത്രമാകും ടിയാഗോ ലഭിക്കുക. 86 എച്ച്പി പവറും 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന പെട്രോൾ എൻജിൻ ആണ്  ടിയാഗോയുടെ ഹൃദയം. 5-സ്പീഡ് മാന്വൽ, എഎംടി എന്നിവയാണ് ട്രാന്‍സ്‍മിഷന്‍ ഓപ്ഷനുകൾ. സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, ഫോൺ കൺട്രോളുകൾ, 7-ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, ആപ്പിൾ കാർപ്ലേയ്, ആൻഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റി, കൂൾഡ് ഗ്ലോവ് ബോക്‌സ്, റിയർ പാർക്കിംഗ് കാമറ, 15-ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവയാണ് ടിയാഗോയിലെ ശ്രദ്ധേയമായ ഫീച്ചറുകൾ.

2016-ലാണ് ടാറ്റ മോട്ടോർസ് ടിയാഗോ വിപണിയിലെത്തിച്ചത്. നാല് വർഷങ്ങൾക്കിപ്പുറം പരിഷ്‍കരിച്ച ടിയാഗോയെ കഴിഞ്ഞ വർഷം ടാറ്റ മോട്ടോർസ് പുറത്തിറക്കിയിരുന്നു. പുത്തൻ ടിയാഗോയുടെ പ്രധാന ഹൈലൈറ്റ് നിറങ്ങൾ ആണ്. ഹാരിയർ എസ്‌യുവി തുടക്കം വച്ച ‘ഇംപാക്ട് ഡിസൈൻ 2.0’ ഡിസൈൻ ഭാഷ്യത്തിനനുസരിച്ചാണ് പുതിയ ടിയാഗോ എത്തിയത്.

വിപണിയില്‍ മികച്ച പ്രതികരണമാണ് ടിയാഗോയ്ക്ക്. മൂന്നുലക്ഷത്തിലധികം ടിയാഗോ യൂണിറ്റുകളാണ് ഇതുവരെ വിപണിയിലെത്തിയത്. 2016 ല്‍ ആരംഭിച്ച ടാറ്റ ടിയാഗോ തകര്‍പ്പന്‍ ഡിസൈന്‍, സാങ്കേതിക വിദ്യ, ഡ്രൈവിംഗ് സൈനാമിക്സ് എന്നിവയുടെ കാര്യത്തില്‍ എല്ലായിടത്തും പ്രശംസ പിടിച്ചുപറ്റി. ഇംപാക്ട് ഡിസൈന്‍ ആശയത്തിനു കീഴിലുള്ള ആദ്യ വാഹനമാണിത്. ഈ വിഭാഗത്തില്‍ ആദ്യമായി അവതരിപ്പിക്കുന്ന നിരവധി പുതിയ ഫീച്ചറുകളുമായാണ് വാഹനം വിപണിയിലിറങ്ങിയത്.

ടിയാഗോ ടാറ്റാ മോട്ടോഴ്‌സിന്റെ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ ലഭിച്ച കാര്‍ മാത്രമല്ല, 2018 ഓഗസ്റ്റില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഹാച്ച്ബാക്ക് കൂടിയാണ്. ഈ വര്‍ഷം ആദ്യം, ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ഫോറെവര്‍ ശ്രേണിയുടെ ഭാഗമായി കമ്പനി കാറിന്റെ ബിഎസ് 6 പതിപ്പ് പുറത്തിറക്കിയിരുന്നു. ഗ്ലോബല്‍ എന്‍സിഎപി നല്‍കുന്ന 4-സ്റ്റാര്‍ അഡല്‍റ്റ് സേഫ്റ്റി റേറ്റിംഗ് അംഗീകാരം അതിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചേര്‍ത്തു. 

ക്ലാസ് സുരക്ഷാ സവിശേഷതകളായ ഡ്യുവല്‍ എയര്‍ ബാഗുകള്‍, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (സിഎസ്സി) ഉള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം(എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റ്, എന്നിവയോടൊപ്പം ഏറെ ഗുണനിലവാരമുള്ള ഈ വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ കാറാണ് ടിയാഗോ എന്നതില്‍ സംശയമില്ലെന്നും കമ്പനി പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios