Asianet News MalayalamAsianet News Malayalam

വാണിജ്യ വാഹനങ്ങളുടെ വാറന്‍റി, സൗജന്യ സർവീസ് കാലാവധികള്‍ നീട്ടി ടാറ്റ

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ്  2021  ഏപ്രിൽ ഒന്നു വരെയുണ്ടായിരുന്ന വാറണ്ടിയുടെയും സൗജന്യ  സർവീസിന്റെയും  കാലാവധി ജൂൺ 30 വരെ നീട്ടുമെന്ന് പ്രഖ്യാപിച്ചു

Tata Motors Extend Warranty And Free Service Validity Of Commercial Vehicles
Author
Mumbai, First Published May 20, 2021, 3:39 PM IST

മുംബൈ: കോവിഡ് -19 വൈറസ് വ്യാപനം തടയുന്നതിനായി  ഇന്ത്യയിലുടനീളം സംസ്ഥാന സർക്കാർ  പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ്  2021  ഏപ്രിൽ ഒന്നു വരെയുണ്ടായിരുന്ന  വാറണ്ടിയുടെയും സൗജന്യ  സർവീസിന്റെയും  കാലാവധി ജൂൺ 30 വരെ നീട്ടുമെന്ന് പ്രഖ്യാപിച്ചു . ഒരു മാസത്തേക്കാണ് ഈ സേവനങ്ങളുടെ കാലാവധി നീട്ടുന്നതെന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള ഉപഭോക്താക്കൾക്കും ഇത്  ബാധകമായിരിക്കും എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കൂടാതെ, അവശ്യ ഉൽ‌പ്പന്നങ്ങളുടെയും മറ്റ് സാധനങ്ങളുടെയും സുഗമമായ കയറ്റുമതി  ഉറപ്പുവരുത്തുന്നതിനായി ടാറ്റ മോട്ടോഴ്‌സ് വിൽ‌പ്പനാനന്തര, മൂല്യവർദ്ധിത സേവനങ്ങളുടെ കാലാവധികളും നീട്ടും. ടാറ്റാ സുരക്ഷ എഎംസി യുടെ കാലയളവും സുരക്ഷയുടെ കീഴിലുള്ള എല്ലാ സജീവ കരാറുകളുടെയും കാലാവധി നീട്ടുന്നതായും ടാറ്റ പറയുന്നു. ഉപഭോക്താക്കൾക്ക് അവരുടെ വാണിജ്യ വാഹനങ്ങൾക്ക് ആവശ്യമായ വിൽപ്പനാനന്തര സഹായങ്ങൾ നൽകുന്നതിനായി ഹെൽപ്പ്ലൈൻ സേവനങ്ങളും  ടാറ്റ മോട്ടോഴ്‌സ് ഒരുക്കിയിട്ടുണ്ട്. 

ടാറ്റാ മോട്ടോഴ്‌സ് തങ്ങളുടെ ഉപഭോക്താക്കളുടെയും പങ്കാളികളുടെയും ഈ സമൂഹത്തിന്‍റെയും സുരക്ഷയ്ക്കും ആരോഗ്യത്തിനുമാണ് പ്രാധാന്യം നൽകുന്നതെന്നും സമൂഹം വലിയ വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തിൽ ഉപഭോതാക്കൾക്ക് വിൽപ്പനയ്ക്ക് ശേഷവും മികച്ചതും സുഗമവുമായ സേവനങ്ങൾ നൽകുവാൻ പതിജ്ഞാബദ്ധരാണെന്നും കമ്പനി വ്യക്തമാക്കി.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios