കൊച്ചി: ഉപഭോക്താക്കൾക്കായി സൗജന്യ സർവീസ് ക്യാമ്പുമായി ടാറ്റ മോട്ടോഴ്‍സ്. രാജ്യത്തുടനീളമുള്ള 400 നഗരങ്ങളിലെ ടാറ്റ മോട്ടോഴ്സിന്റെ 650തില്‍ അധികം അംഗീകൃത സർവീസ് സെന്‍ററുകൾ മുഖേന നിലവിലെ ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാകും. നവംബർ 21ന് ആരംഭിച്ച സൗജന്യ സർവീസ് ക്യാമ്പ് നവംബർ 30വരെ നീണ്ടു നിൽക്കും. ഉപഭോക്താക്കളുമായുള്ള ബ്രാൻഡ് ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും തടസ്സരഹിതമായ ഉടമസ്ഥാവകാശ അനുഭവം വാഗ്ദാനം ചെയ്യുന്നതിനുമായി അതിന്റെ സേവന നിലവാരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതിയെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

മെഗാ സർവീസ് ക്യാമ്പ് ഉപഭോക്താക്കൾക്ക് സമഗ്രമായ സൗജന്യ വാഹന ആരോഗ്യ പരിശോധന, കാർ ടോപ്പ് വാഷ് എന്നിവയും ഒറിജിനൽ സ്പെയർ പാർട്സ്, ഓയിൽ, ആക്സസറീസ്, ലേബർ ചാർജുകൾ എന്നിവക്ക് 10 ശതമാനം വരെ കിഴിവും ലഭിക്കും. കൂടാതെ മൂല്യവർദ്ധിത സേവനങ്ങൾ, വാഹന ഇൻഷുറൻസ്, ടാറ്റാ കാറുകളുടെ  എക്‌സ്‌ചേഞ്ച് എന്നിവയിൽ ആവേശകരമായ ഓഫറുകളും ആനുകൂല്യങ്ങളും  ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

 മെഗാ സർവീസ് ക്യാമ്പ് തുടർച്ചയായ അഞ്ചാം വർഷമാണ് ടാറ്റ മോട്ടോർസ് സംഘടിപ്പിക്കുന്നത്. മുമ്പത്തെ നാല് ക്യാമ്പുകളിൽ കമ്പനി 4 ലക്ഷത്തിലധികം കാറുകൾക്ക് സേവനം നൽകിയിട്ടുണ്ട്. ടാറ്റാ മോട്ടോഴ്‌സ് കഴിഞ്ഞ വർഷം നിരവധി പുതിയ, പ്രമുഖ സേവന സംരംഭങ്ങൾ ആരംഭിച്ചുട്ടുണ്ട്. 

ഈ സംരംഭങ്ങളിലൂടെ ടാറ്റ മോട്ടോർസ് ജെഡി പവർ ഇന്ത്യ കസ്റ്റമർ സർവീസ് ഇൻഡക്സിൽ ഈ വർഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ സേവന ദാതാക്കളായി മാറി.

ഈ കാമ്പൈനിലൂടെ ഉയർന്ന നിലവാരമുള്ള സേവനം നിലനിർത്തിക്കൊണ്ടുതന്നെ  ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനു സഹായിക്കുമെന്ന് വിശ്വസിക്കുന്നതായി ടാറ്റ മോട്ടോർസ് സീനിയർ ജനറൽ മാനേജർ ആൻഡ് കസ്റ്റമർ കെയർ ഹെഡ് ശുഭജിത് റോയ് പറഞ്ഞു.

ടാറ്റ വാഹനം പരിശോധിച്ച് ഓഫറുകൾ നേടുന്നതിന് അടുത്തുള്ള ടാറ്റ മോട്ടോഴ്‌സ് അംഗീകൃത വർക്ക്‌ഷോപ്പുമായി ബന്ധപ്പെടുക.  ഏറ്റവും അടുത്തുള്ള വർക്ക്‌ഷോപ്പ് കണ്ടെത്താൻ, ടാറ്റ മോട്ടോഴ്‌സ് സർവീസ് കണക്ട് (ടിഎംഎസ് സി) അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക അല്ലെങ്കിൽ https://service.tatamotors.com/content/service-network സന്ദർശിക്കുക.