Asianet News MalayalamAsianet News Malayalam

ഉടമകള്‍ക്കൊരു സന്തോഷ വാര്‍ത്ത, സൗജന്യ സർവീസ് ക്യാമ്പുമായി ടാറ്റ!

വാണിജ്യ വാഹനങ്ങൾക്കായി സൗജന്യ സർവീസ് ചെക്ക് അപ്പ് ക്യാമ്പ് ഒരുക്കി ടാറ്റ മോട്ടോർസ്

Tata Motors Free Service Check Up Camp
Author
Kochi, First Published Aug 14, 2019, 3:56 PM IST

കൊച്ചി: വാണിജ്യ വാഹനങ്ങൾക്കായി സൗജന്യ സർവീസ് ചെക്ക് അപ്പ് ക്യാമ്പ് ഒരുക്കി ടാറ്റ മോട്ടോർസ്.  ടാറ്റ മോട്ടോർസ് ഏസ് വാഹനങ്ങളുടെ വിൽപ്പന 22ലക്ഷം കവിഞ്ഞതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് സൗജന്യ സർവീസ് ചെക്ക് അപ്പ് ക്യാമ്പ് ആരംഭിക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്തിടനീളമുള്ള ടാറ്റയുടെ 1400 സർവീസ് സെന്ററുകളിലൂടെ ഈ സേവനം ലഭ്യമാകും. ക്യാമ്പ് ആഗസ്റ്റ്‌ 31വരെ നീണ്ടുനിൽക്കും. 

ഈ പദ്ധതിയിലൂടെ ടാറ്റ ഏസ്,  ടാറ്റ സിപ് ഉടമസ്ഥർക്ക് സൗജന്യ വാഹന ചെക്ക് അപ്പും സ്പെയർ പാർട്സ് മെയ്ന്റനൻസ്,  റിപ്പയർ എന്നിവക്ക് 10ശതമാനം ഡിസ്‌കൗണ്ട് എന്നിവ ലഭിക്കും. ഉപഭോക്താക്കളുടേയും  ഡ്രൈവർമാരുടേയും ചോദ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിനും എഞ്ചിൻ, വാഹന പരിപാലനം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് അവരെ ബോധവത്കരിക്കുന്നതിനും സേവന ക്യാമ്പ് ലക്ഷ്യമിടുന്നു.  

സൗജന്യ സേവന പരിശോധന കാമ്പെയ്ൻ ഉപഭോക്താക്കളെ അവരുടെ വാഹനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും കാര്യക്ഷമതയും പ്രകടനവും ഉയർത്താനും സഹായിക്കും.  ഈ കാംപെയിനിലൂടെ  ഉപഭോക്താക്കളുമായുള്ള  ബന്ധം ശക്തിപ്പെടുത്താനും ഉപഭോക്തൃ സംതൃപ്തി വർദ്ധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നുവെന്ന് ടാറ്റ മോട്ടോർസ് വാണിജ്യ വാഹന വിഭാഗം സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ്‌ ആർ ടി വാസൻ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

കൂടാതെ ടാറ്റ മോട്ടോഴ്സിന്റെ ഉപഭോക്താക്കൾക്കായുള്ള 26 ഇന പദ്ധതികൾ ക്കായുള്ള നിർദ്ദേശങ്ങൾ ക്യാമ്പിലൂടെ ഉപഭോക്താക്കളിലെത്തിക്കാനും ടാറ്റ ലക്ഷ്യമിടുന്നുണ്ട്. ടാറ്റായുടെ കസ്റ്റമർ കെയർ ആപ്പ്,  24x7പ്രവർത്തിക്കുന്ന ടാറ്റ അലേർട്ട്,  ടാറ്റ സിപ്പി,  ടാറ്റ കവച്,  മൈബൈൽ സർവീസ് വാൻ  തുടങ്ങിയ നിരവധി പദ്ധതികളാണ് ടാറ്റ ഉപഭോക്താക്കൾക്കായി നടപ്പിലാക്കുന്നത്.
 

Follow Us:
Download App:
  • android
  • ios