Asianet News MalayalamAsianet News Malayalam

ഇനി ടാറ്റ വാഹനങ്ങളും ഓണ്‍ലൈനില്‍ വാങ്ങാം

ക്ലിക്ക് ടു ഡ്രൈവ്  എന്ന പേരിൽ ഓൺലൈനായി കാർ വാങ്ങാവുന്ന ഒരു വെബ്സൈറ്റുമായി ടാറ്റയും.
Tata Motors launches Click to Drive online sales platform
Author
Mumbai, First Published Apr 15, 2020, 12:27 PM IST
ക്ലിക്ക് ടു ഡ്രൈവ്  എന്ന പേരിൽ ഓൺലൈനായി കാർ വാങ്ങാവുന്ന ഒരു വെബ്സൈറ്റുമായി ടാറ്റയും. ഹ്യുണ്ടായ് മോട്ടോഴ്സ് ഇന്ത്യ ക്ലിക്ക് ടു ബൈ അവതരിപ്പിച്ചതിനു പിന്നാലെയാണ് ടാറ്റാ മോട്ടോഴ്‍സിന്‍റെയും സംരംഭം.

'ക്ലിക് ടു ഡ്രൈവ്' എന്നാണ് ടാറ്റാ  ഈ വെബ്സൈറ്റിനു നൽകിയിരിക്കുന്ന പേര്. ഉപഭോക്താക്കൾക്ക് വാഹനം തിരഞ്ഞെടുക്കുവാനും ബുക്ക് ചെയ്യുവാനുള്ള സൗകര്യവും ഈ വെബ്സൈറ്റിലൂടെ ടാറ്റാ മോട്ടോഴ്സ് ലഭ്യമാക്കിയിട്ടുണ്ട്. 'ക്ലിക്ക് ടു ഡ്രൈവ്'  എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിനു ശേഷം തങ്ങൾക്ക് ഇഷ്ടമുള്ള വാഹനത്തിന്റെ മോഡൽ ഉപഭോക്താവിന് തിരഞ്ഞെടുക്കാം. ഓരോ വാഹനങ്ങളുടെയും ഫീച്ചേഴ്സ് അടങ്ങിയിരിക്കുന്ന വീഡിയോസ് ഈ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. അതിലൂടെ വാഹനത്തിന്റെ എല്ലാ വിവരങ്ങളും അറിയാൻ സാധിക്കും. ടാറ്റ അൾട്രോസിന്റെ  ഉപഭോക്താക്കൾക്കായി വിർച്ച്വൽ കോൺഫിഗറേറ്റർ സംവിധാനവും ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ തങ്ങൾക്ക് ആവശ്യമുള്ള വേരിയന്റിന്റെ  പ്രിവ്യൂ കാണാനും ഉപഭോക്താക്കൾക്കു സാധിക്കും.

വെബ്സൈറ്റിൽ കയറി വാഹനം ബുക്ക്‌ ചെയ്തു കഴിഞ്ഞാൽ നിശ്ചിത ഡീലർഷിപ്പിൽ നിന്നും സെയിൽസ് വിഭാഗം ഉപഭോക്താക്കളെ ഫോണിൽ ബന്ധപ്പെടും. ഉപഭോക്താക്കൾക്ക് വാഹനം നേരിട്ട് ഷോറൂമിൽ പോയി ഡെലിവറി എടുക്കുവാനും വാഹനം ഉപഭോക്താവിന്റെ വീട്ടിലെത്തിച്ച് ഡെലിവറി നൽകുവാനും ഉള്ള സൗകര്യം ഈ വെബ്സൈറ്റ് ഒരുക്കുന്നു, ഇന്ത്യയിലെ 750 ഓളം ടാറ്റ ഡീലർഷിപ്പ് മായി സഹകരിച്ചാണ് ഇത്തരമൊരു പദ്ധതി ടാറ്റ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ കാര്യങ്ങളും വിരൽത്തുമ്പിൽ ഓൺലൈൻ ആയി എത്തുന്ന ഈ കാലഘട്ടത്തിൽ ടാറ്റ അവതരിപ്പിച്ചിരിക്കുന്ന ഈ പദ്ധതി വാഹനം വാങ്ങുക എന്നത് വളരെ എളുപ്പത്തിൽ സാധ്യമാക്കുമെന്ന് കരുതാം.
Follow Us:
Download App:
  • android
  • ios