Asianet News MalayalamAsianet News Malayalam

കസ്റ്റമ‍ര്‍ കെയ‍ര്‍ മഹോത്സവുമായി ടാറ്റാ മോട്ടോഴ്സ്

സമ്പൂര്‍ണ സേവ 2.0 എന്ന സംരംഭത്തിന് കീഴില്‍ സുരക്ഷിതവും ഇന്ധനക്ഷമവുമായ ഡ്രൈവിങ്ങ് രീതികള്‍, ഹെല്‍ത്ത് ചെക്അപ്, ഹൈജീന്‍ കിറ്റുകള്‍, മൂല്യ നിര്‍ദേശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ പരിശീലനവും അടങ്ങിയിട്ടുണ്ടെന്നും കമ്പനി പറയുന്നു. 

Tata Motors launches Customer Care Mahotsav  for CV customers
Author
First Published Jan 17, 2024, 5:25 PM IST

ന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്കായി കസ്റ്റമര്‍ കെയര്‍ മഹോത്സവ് സംഘടിപ്പിക്കുന്നു. 2024 ജനുവരി 14 മുതല്‍ മാര്‍ച്ച് 30 വരെ എല്ലാ അംഗീകൃത ടാറ്റാ മോട്ടോഴ്‌സ് സേവന ഔട്ട്‌ലറ്റുകളിലുമാണ് മഹോത്സവ് നടക്കുന്നത്. ഫ്‌ളീറ്റ് ഓണര്‍മാര്‍ക്കും ട്രക്ക് ഡ്രൈവര്‍മാര്‍ക്കും വാഹന സംബന്ധമായി ഉയര്‍ന്നുവരുന്ന ആശയങ്ങളും ആവശ്യങ്ങളും നിര്‍ദേശങ്ങളും കമ്പനിക്ക് മനസിലാക്കാനും അവരുമായി ഇടപഴകാനും കസ്റ്റമര്‍ കെയര്‍ മഹോത്സവ് വഴി കഴിയുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധരുടെ സൂക്ഷ്മമായ വാഹന പരിശോധന, ടാറ്റയുടെ ഒറിജിനല്‍ പാര്‍ട്‌സുകളുടെ ആകര്‍ഷകമായ ശ്രേണിയില്‍ ഡിസ്‌കൗണ്ട്, വാര്‍ഷിക മെയിന്റനന്‍സ് കോണ്‍ട്രാക്ട് (എ.എം.സി) ഫ്‌ളീറ്റ് മാനേജ്‌മെന്റ് സൊല്യൂഷന്‍സ് (എഫ്.എം.എസ്), ഫ്‌ളീറ്റ് എഡ്ജ് തുടങ്ങിയ സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാകും. സമ്പൂര്‍ണ സേവ 2.0 എന്ന സംരംഭത്തിന് കീഴില്‍ സുരക്ഷിതവും ഇന്ധനക്ഷമവുമായ ഡ്രൈവിങ്ങ് രീതികള്‍, ഹെല്‍ത്ത് ചെക്അപ്, ഹൈജീന്‍ കിറ്റുകള്‍, മൂല്യ നിര്‍ദേശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ പരിശീലനവും അടങ്ങിയിട്ടുണ്ടെന്നും കമ്പനി പറയുന്നു. 

ടാറ്റ മോട്ടോഴ്‌സിലെ എല്ലാ സേവനങ്ങളും ഉപഭോക്തൃ കേന്ദ്രീകൃതമാണെന്നും ഓഫറുകളും സേവനങ്ങളും ഉപഭോക്താക്കളുടെ പ്രതികരണങ്ങളും അഭിപ്രായങ്ങളും അനുസരിച്ചാണ് ക്രമീകരിക്കുകയും ഉറപ്പാക്കുകയും ചെയ്യുന്നതെന്നും ടാറ്റ മോട്ടോഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗിരീഷ് വാഗ് പറഞ്ഞു. ടാറ്റാ മോട്ടോഴ്‌സിന്റെ സമ്പന്നവും വൈവിധ്യപൂര്‍ണവുമായ സേവന വാഗ്ദാനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ മഹോത്സവം രൂപകല്‍പ്പന ചെയ്‍തിരിക്കുന്നത്. ട്രക്കുകള്‍, ബസുകള്‍, വാനുകള്‍, ചെറിയ ട്രക്കുകള്‍ തുടങ്ങിയ എല്ലാ ശ്രേണിയും ഉള്‍പ്പെടുത്തിയാണ് രാജ്യത്തുടനീളം ഈ മഹോത്സവം ആഘോഷിക്കുന്നത്. ഈ മഹോത്സവം ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമാക്കുക എന്നതാണ് തങ്ങളുടെ പ്രതിബദ്ധതയെന്നും ഈ ഓഫറുകള്‍ ഉപയോഗപ്പെടുത്താനും വ്യക്തിപരമായി അനുഭവിക്കാനും ഓരോ ഡ്രൈവര്‍മാരോടും ഉപഭോക്താക്കളോടും ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ധനവില കുത്തനെ കുറയുമോ? തുറന്നുപറഞ്ഞ് കേന്ദ്ര മന്ത്രി!

ക്ലാസ് ലീഡിങ്ങ് വാഹനങ്ങള്‍ക്ക് തടസമില്ലാത്ത വെഹിക്കിള്‍ ലൈഫ്‌സൈക്കിള്‍ മാനേജ്‌മെന്റിന് വേണ്ടിയുള്ള മൂല്യവര്‍ദ്ധിത സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യും. ടാറ്റ മോട്ടോഴ്‌സിന്റെ സമ്പൂര്‍ണ സേവ 2.0 ഒരു സമഗ്ര പരിചരണ പാക്കേജ് വാഗ്ദാനം ചെയ്യുന്നു. അത് വാഹനം വാങ്ങുമ്പോള്‍ ആരംഭിച്ച് വെഹിക്കിള്‍ ലൈഫ്‌സൈക്കിളില്‍ ഉടനീളമുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ബ്രേക്ക് ഡൗണ്‍ അസിസ്റ്റന്‍സ്, ഗ്യാരണ്ടീഡ് ടേണ്‍ എറൗണ്ട് സമയം, വാര്‍ഷിക മെയിന്റനന്‍സ് കരാറുകള്‍ (എ.എം.സി), യഥാര്‍ത്ഥ സ്‌പെയര്‍ പാര്‍ട്‌സുകളിലേക്കുള്ള സൗകര്യപ്രദമായ ആക്‌സസ്, അധിക വ്യവസായ സേവനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. ഡാറ്റ അനലിറ്റിക്‌സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കണക്റ്റഡ് വെഹിക്കിള്‍ പ്ലാറ്റ്‌ഫോമായ ടാറ്റ മോട്ടോഴ്‌സ് ഫ്‌ളീറ്റ് എഡ്‍ജും ടാറ്റ മോട്ടോഴ്‌സ് പ്രദാനം ചെയ്യുന്നു. വാഹനങ്ങള്‍ക്കപ്പുറം കമ്പനി സ്ഥിരമായ പിന്തുണയും സൗകര്യവും ഉറപ്പാക്കുകയും ഓരോ ഘട്ടത്തിലും ബിസിനസുകളെ ശാക്തീകരിക്കുകയും ചെയ്യുന്നുവെന്നും കമ്പനി പറയുന്നു.

youtubevideo

Follow Us:
Download App:
  • android
  • ios