Asianet News MalayalamAsianet News Malayalam

വീണ്ടും പരീക്ഷണയോട്ടവുമായി ടാറ്റ എച്ച്ബിഎക്സ്

വാഹനത്തിന്‍റെ പ്രൊഡക്ഷന്‍ പതിപ്പ് മസ്‌കുലര്‍ ഭാവത്തില്‍ ഒരുങ്ങിയിട്ടുള്ള എച്ച്.ബി.എക്‌സ്. കണ്‍സെപ്റ്റിനോട് നീതി പുലര്‍ത്തിയുള്ള ഡിസൈനിലായിരിക്കും അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകള്‍...

Tata Motors launches HBX test drive
Author
Mumbai, First Published Feb 26, 2021, 5:18 PM IST

കഴിഞ്ഞ കുറേക്കാലമായി, 'ഇന്ത്യൻ വിപണിയിലേക്ക് പുതിയൊരു കുഞ്ഞൻ എസ്‌യുവിയെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോഴ്‍സ്' എന്നു കേട്ടുതുടങ്ങിയിട്ട്. നിരവധി തവണ പരീക്ഷണയോട്ടത്തിനിടെ ക്യാമറയില്‍ കുടുങ്ങിയ ഈ മോഡല്‍ അടുത്തിടെ വീണ്ടും നിരത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വാഹനം ഈ വര്‍ഷം പകുതിയോടെ വിപണിയില്‍ എത്തുമെന്നാണ് ഇന്ത്യാ കാര്‍ ന്യൂസിന്‍റെ പുതിയ റിപ്പോര്‍ട്ട്.

ഹോണ്‍ബില്‍ എന്ന കോഡുനാമത്തിലുള്ള ഈ മിനി എസ്‍യുവി ദില്ലി ഓട്ടോ എക്സ്‍പോയില്‍ കണ്‍സെപ്റ്റ് എച്ച്2 എക്‌സ് എന്ന പേരില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. 2020 നവംബറില്‍ ഈ വാഹനം നിരത്തില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൊവിഡ് 19 വൈറസ് വ്യാപനം കാരണം വരവ് വൈകി.

വാഹനത്തിന്‍റെ പ്രൊഡക്ഷന്‍ പതിപ്പ് മസ്‌കുലര്‍ ഭാവത്തില്‍ ഒരുങ്ങിയിട്ടുള്ള എച്ച്.ബി.എക്‌സ്. കണ്‍സെപ്റ്റിനോട് നീതി പുലര്‍ത്തിയുള്ള ഡിസൈനിലായിരിക്കും അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകള്‍. കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് വലിയ മാറ്റങ്ങൾ ഇല്ലാതെ ആയിരിക്കും പ്രൊഡക്ഷന്‍ മോഡല്‍ എത്തുക. നേര്‍ത്ത ഡിആര്‍എല്‍, സ്പ്ലിറ്റ് ഹെഡ്ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, വലിയ സ്‌കിഡ് പ്ലേറ്റ് എന്നിവ കണ്‍സെപ്റ്റ് മോഡലില്‍ നൽകിയിരുന്നു. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹൈറ്റ് അഡ്ജസ്റ്റ് ഡ്രൈവിങ്ങ് സീറ്റ്, ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങ് എന്നിവ ഇന്റീരിയറിൽ ലഭിച്ചേക്കും. മിനി എസ്.യു.വി. സെഗ്മെന്റില്‍ തന്നെ ആദ്യമായി നല്‍കുന്ന ഫീച്ചറുകളായിരിക്കും ഈ വാഹനത്തില്‍ ഒരുങ്ങുക എന്നാണ് റിപ്പോർട്ട്.

ടിയാഗോയില്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും ഈ വാഹനത്തിലും കരുത്തേകുന്നത്. 85 പി.എസ്. പവറും 114 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി. എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

2018 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച എച്ച്2എക്‌സ് കണ്‍സെപ്റ്റാണ് കുറേക്കൂടി മെച്ചപ്പെടുത്തി എച്ച്ബിഎക്‌സ് കണ്‍സെപ്റ്റായിട്ടാണ് 2020 എക്സ്‍പോയില്‍ പ്രദര്‍ശിപ്പിച്ചത്. ഇത്രനാളും ഈ കണ്‍സെപ്റ്റ് ഹോണ്‍ബില്‍ എന്ന കോഡ് നാമത്തിലാണ് അറിയപ്പെട്ടിരുന്നത്.

ടാറ്റ അള്‍ട്രോസ് നിര്‍മിച്ച അതേ ആല്‍ഫ പ്ലാറ്റ്‌ഫോം ടാറ്റ എച്ച്ബിഎക്‌സ് അടിസ്ഥാനമാക്കും. റെനോ ക്വിഡ്, മാരുതി സുസുകി എസ്-പ്രെസോ എന്നിവയേക്കാള്‍ വലുപ്പം കൂടുതലായിരിക്കും. 86 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനായിരിക്കും പ്രൊഡക്ഷന്‍ മോഡലിന് കരുത്തേകുന്നത്. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍, എഎംടി എന്നിവ ഓപ്ഷനുകളായിരിക്കും.

മിനി എസ്‌യുവി കണ്‍സെപ്റ്റിന്റെ മുന്‍വശത്ത് സ്‍പ്‍ളിറ്റ് ഹെഡ്‌ലാംപ് രൂപകല്‍പ്പനയാണ്. മുകളില്‍ ഡേടൈം റണ്ണിംഗ് ലൈറ്റും ടേണ്‍ ഇന്‍ഡിക്കേറ്ററുകളും നല്‍കി. താഴെ ഹെഡ്‌ലൈറ്റുകള്‍ സ്ഥാപിച്ചു. വലിയ ഗ്രില്‍, സി പില്ലറില്‍ റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍, ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍, പിറകിലെ ബംപറില്‍ നമ്പര്‍ പ്ലേറ്റിന് സ്ഥലം എന്നിവ പ്രത്യേകതകളാണ്. നോബി ടയറുകളാണ് കണ്‍സെപ്റ്റ് കാറില്‍ കാണുന്നത്. സ്‌പെയര്‍ വീല്‍ റൂഫിലെ കാരിയറില്‍ ഉറപ്പിച്ചിരിക്കുന്നു. കാബിനില്‍, ഉയര്‍ന്നുനില്‍ക്കുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം സവിശേഷതയാണ്.

ഏകദേശം 4.5 ലക്ഷം മുതല്‍ ഏഴ് ലക്ഷം രൂപ വരെയാണ് കുഞ്ഞന്‍ HBX ന് വില പ്രതീക്ഷിക്കുന്നത്. മാരുതി സുസുക്കി ഇഗ്നിസ്, മാരുതി സുസുക്കി എസ്-പ്രെസോ, മഹീന്ദ്ര KUV NXT, റെനോ ക്വിഡ് എന്നിവയായിരിക്കും പ്രധാന എതിരാളികള്‍.  

Follow Us:
Download App:
  • android
  • ios