മുംബൈ: ഈ ഉല്‍സവ സീസണില്‍ ഉപഭോക്താക്കളുടെ ആഹ്ലാദവും ആഘോഷവും ഇരട്ടിയാക്കി 'ഇന്ത്യ കി ദൂസ്രി ദിവാലി ' പ്രചാരണവുമായി രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‍സ്. ഈ ഓഫറിന് കീഴില്‍, ലഘു വാണിജ്യ വാഹനങ്ങളായ ടാറ്റാ ഏയ്സ്, ടാറ്റ യോദ്ധ, ടാറ്റ ഇന്‍ട്ര എന്നിവ ഉള്‍പ്പെടുന്ന, പിക്ക്അപ്പ് ശ്രേണിയിലെ ഉപഭോക്താക്കള്‍ക്ക്  നിരവധി ഓഫറുകള്‍ക്ക് പുറമേ, നറുക്കെടുപ്പിലൂടെ ഒരു ഉറപ്പുള്ള സമ്മാനം ലഭിക്കുമെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ബമ്പര്‍ ഓഫറുകളായി അഞ്ചു ലക്ഷം രൂപ വരെയുള്ള സ്വര്‍ണ്ണ വൗച്ചറുകള്‍, എല്‍ഇഡി ടിവികള്‍, വാഷിംഗ് മെഷീനുകള്‍, മൊബൈല്‍ ഫോണുകള്‍, ഇന്ധന വൗച്ചറുകള്‍ എന്നിവ ലഭിക്കും. ഈ ഓഫറുകള്‍ക്ക് 2020 നവംബര്‍ 30 വരെ പ്രാബല്യമുണ്ട്. കഴിഞ്ഞ വര്‍ഷവും ദീപാവലിക്ക് ശേഷം ആഘോഷങ്ങള്‍ക്ക് തുടര്‍ച്ചയിട്ട് ടാറ്റ മോട്ടോഴ്സ് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. 

ടാറ്റാ എയ്സ് 15ആം വാര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് വര്‍ഷത്തെ പുതിയ പ്രചാരണമെന്നും കമ്പനി പറയുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായുളള പ്രയാണത്തിലുടനീളം ഒന്നാം സ്ഥാനത്ത് നിന്ന ടാറ്റാ ഏയ്സിന് 22 ലക്ഷത്തിലധികം സംതൃപ്‍തരായ ഉപഭോക്താക്കളുണ്ട്. ടാറ്റ മോട്ടോഴ്സിന്‍റെ ബിഎസ് 6 ശ്രേണിയിലുള്ള വാഹനങ്ങളെല്ലാം ഉപഭോക്താക്കളുടെ ഇടയില്‍ മികച്ച സ്വീകാര്യത നേടിയവയാണ്. ഇതിനകം 50,000 ബിഎസ് 6 ലഘു വാണിജ്യവാഹനങ്ങള്‍ നിരത്തിലെത്തിയിട്ടുണ്ട്. ഏറ്റവും പുതിയ സാങ്കേതികവിദ്യ, കൂടുതല്‍ സുഖപ്രദമായ ക്യാബിനുകള്‍, ഉയര്‍ന്ന ഇന്ധനക്ഷമത, കുറഞ്ഞ പ്രവര്‍ത്തന ചെലവ് എന്നിവയുമായാണ് പുതിയ ശ്രേണിയിലുള്ള വാഹനങ്ങള്‍ ഉപഭോക്താക്കളുടെ ലാഭം വര്‍ധിപ്പിക്കുന്നത്.

ഇന്ത്യയില്‍ ബിസിനസ്സുകളെ വളര്‍ത്തുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമത്തിന്‍റെ ഭാഗമായി  ടാറ്റാ മോട്ടോഴ്സ് അതിന്‍റെ ഉപഭോക്താക്കളിലേക്ക് മികച്ച ഓഫറുകള്‍ എത്തിക്കാന്‍ പദ്ധതിയിടുന്നതായും ഇന്ത്യ കി ദൂസ്രി ദിവാലി' കാമ്പെയ്ന് കഴിഞ്ഞ വര്‍ഷം മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും  ടാറ്റ മോട്ടോഴ്സിന്‍റെ വാണിജ്യ വാഹന ബിസിനസ് യൂണിറ്റ് സെയില്‍സ് ആന്‍റ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്‍റ് രാജേഷ് കൗള്‍ പറഞ്ഞു.. ഈ വര്‍ഷം പദ്ധതി വീണ്ടും നടപ്പാക്കുന്നതിലും അത് വഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആഹ്ലാദം പകരുന്നതിലും ഏറെ  സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.