Asianet News MalayalamAsianet News Malayalam

ഒറ്റ ചാര്‍ജ്ജില്‍ കുതിക്കുക 213 കിമീ, ഈ കാര്‍ ഇനി ആര്‍ക്കും വാങ്ങാം!

മുമ്പ് ഒറ്റത്തവണ ചാര്‍ജിങ്ങില്‍ 142 കിലോമീറ്റര്‍ മാത്രമായിരുന്നതാണ് ഇപ്പോള്‍ 213 കിലോമീറ്ററായത്

Tata Motors launches the Tigor EV for personal buyers
Author
Mumbai, First Published Oct 10, 2019, 7:22 PM IST

ഒറ്റത്തവണ ചാര്‍ജ്ജ് ചെയ്‍താല്‍ 213 കിലോമീറ്റര്‍ വരെ ഓടാവുന്ന ടിഗോര്‍ ഇലക്ട്രിക്ക് പതിപ്പുമായി ടാറ്റ മോട്ടോഴ്‍സ്. മുമ്പിറങ്ങിയ ടിഗോര്‍ ഇലക്ട്രിക്ക് വാങ്ങാനാവുക സര്‍ക്കാരിനും ടാക്‌സി ഉടമകള്‍ക്കും മാത്രമായിരുന്നെങ്കില്‍ പുതിയ വാഹനം പൊതുജനങ്ങള്‍ക്കും കൂടി ലഭ്യമാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 

9.44 ലക്ഷം രൂപയിലാണ് മൂന്ന് വകഭേദങ്ങളിലായെത്തുന്ന വാഹനത്തിന്റെ ഷോറൂം വില തുടങ്ങുന്നത്. ഇ.വി ബാഡ്‍ജിങ്ങ് പതിപ്പിച്ചിട്ടുള്ള പുതിയ ഗ്രില്ല്, അലോയി വീലുകള്‍, ഡോറുകളില്‍ ഇ.വി ബാഡ്ജിങ്ങ്, ഫാര്‍ക്ക് ഫിന്‍ ആന്റിന എന്നിവയാണ് എക്സ്റ്റീരിയറിലെ പുത്തന്‍ മാറ്റങ്ങള്‍. ബ്ലാക്ക്- ഗ്രേ നിറങ്ങളിലാണ് ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. പഴയ ടിഗോറില്‍ ഒറ്റത്തവണ ചാര്‍ജിങ്ങില്‍ 142 കിലോമീറ്റര്‍ മാത്രമായിരുന്നതാണ് ഇപ്പോള്‍ 213 കിലോമീറ്ററായത്. 

ഹര്‍മന്‍ സ്റ്റീരിയോയാണ് വാഹനത്തില്‍. രണ്ട് എയര്‍ബാഗുകള്‍, സ്പീഡ് അലേര്‍ട്ട്, സീറ്റ് ബെല്‍റ്റ് അലേര്‍ട്ട് എന്നിവയും വേഗം കൂടിയതും കുറഞ്ഞതുമായ ചാര്‍ജിങ്ങ് സംവിധാനവും വാഹനത്തിലുണ്ട്. രാജ്യത്തെ 30 നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഈ വാഹനം എത്തുക. 

Follow Us:
Download App:
  • android
  • ios