കൊച്ചി: ടാറ്റാ മോട്ടോർസ് സൗജന്യ മൺസൂൺ ചെക്ക് അപ്പ് ക്യാമ്പ് ആരംഭിച്ചു.   രാജ്യവ്യാപകമായി നടക്കുന്ന സൗജന്യ ചെക്ക് അപ്പ് ക്യാമ്പുകൾ ജൂലൈ 15 മുതല്‍ പതിനൊന്നു ദിവസം നീണ്ടു നിൽക്കും. ക്യാമ്പുകൾ ജൂലൈ 25ന് അവസാനിക്കും. സൗജന്യ മൺസൂൺ ചെക്കപ്പിനെ കൂടാതെ നിരവധി ആകർഷകമായ സ്കീമുകളും രാജ്യത്തുടനീളമുള്ള ടാറ്റ മോട്ടോർസ് ഷോറൂമുകൾ മുഖേന കമ്പനി ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ടാറ്റ മോട്ടോഴ്‌സ് എന്ന സേവന ബ്രാൻഡ് മെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ കേന്ദ്രീകൃതമായ വിവിധ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനും കമ്പനി പദ്ധതിയിടുന്നു.

മൺസൂൺ ക്യാമ്പയിൻ  ദിനങ്ങളിൽ റോഡ് സൈഡ് അസ്സിസ്റ്റൻസ് പദ്ധതി,  സ്പെയർ പാർട്സുകൾ,  പണിക്കൂലി,  ഓയിൽ ടോപ്അപ്പ്,  ഓയിൽ മാറ്റുക തുടങ്ങിയവക്ക് ഇളവുകൾ ലഭ്യമാകും.  മൺസൂൺ ക്യാമ്പയിൽ ദിനങ്ങളിൽ റോഡ് സൈഡ് അസിസ്റ്റന്റ് പദ്ധതിയുടെ ഭാഗമാകുന്ന ഉപഭോക്താക്കൾക്ക് 10ശതമാനം ഇളവ് ലഭിക്കും. ഓയിൽ മാറ്റം,  ഓയിൽ ടോപ് അപ് തുടങ്ങിയവക്ക് സ്വകാര്യ വാഹനങ്ങൾക്ക് 10ശതമാനവും ടാക്സി വാഹനങ്ങൾക്ക് 15ശതമാനം വരെയും ഇളവുകൾ ലഭ്യമാകും.  

മൺസൂൺ ക്യാമ്പയിനോട് അനുബന്ധിച്ച് രാജ്യത്തുടനീളമുള്ള ചില ഡീലർഷിപ്പുകൾ പുതിയ കാർ ഡിസ്‌പ്ലേകൾ, ലോൺ-എക്‌സ്‌ചേഞ്ച് മേളകൾ, പഴയ കാറുകളുടെ സജന്യ വില വിലയിരുത്തൽ എന്നിവയും ആകർഷകമായ മറ്റ് ഓഫറുകളും സംഘടിപ്പിക്കുന്നു. 
കാറുകൾ ചെക് അപ് ചെയ്യുന്നതിനും,  ആനുകൂല്യങ്ങൾ സ്വന്തമാക്കുന്നതിനും അടുത്തുള്ള ടാറ്റ മോട്ടോർസ് ഡീലർഷിപ്പുകൾ സന്ദർശിക്കുക