Asianet News MalayalamAsianet News Malayalam

വന്‍ ദുരന്തങ്ങളിലും 'പപ്പട'മാകാത്ത ആ കരുത്തന്‍റെ വിലയും വെട്ടിക്കുറച്ച് ടാറ്റ!

കിടിലന്‍ വിലക്കിഴിവില്‍ ഒരു കിടിലന്‍ കാര്‍

Tata Motors Offering Hefty Discount Hexa
Author
Mumbai, First Published Sep 19, 2019, 11:58 AM IST

41,413 കിലോഗ്രാം ഭാരമുള്ള  വിമാനത്തെ അനായാസം കെട്ടിവലിച്ചും കുഴിയില്‍ വീണ ഇന്നോവ ക്രിസ്റ്റയെയും മഹീന്ദ്ര സ്കോര്‍പ്പിയോയെയും രക്ഷിച്ചും കനത്ത മഴയിൽ കടപുഴകി വീണ മരത്തിന്‍റെ അടിയിൽ നിന്നും രക്ഷപ്പെട്ടും ഇലക്ട്രിക്ക് പോസ്റ്റിലേക്ക് ഇടിച്ച് കയറിയിട്ടും യാത്രികരെ ഒരുപോറല്‍പോലുമേല്‍ക്കാതെ സംരക്ഷിച്ചുമൊക്കെ സുരക്ഷയുടെ കാര്യത്തില്‍ ടാറ്റയുടെ യശസ് വാനോളം ഉയര്‍ത്തിയ പ്രിമിയം ക്രോസോവറാണ് ഹെക്സ. 

ഇപ്പോഴിതാ ഈ ഹെക്സക്ക് ഒന്നരലക്ഷം രൂപ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്‍സ്. 50,000 രൂപ ക്യാഷ് ഓഫറും 35,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും 15,000 രൂപ കോര്‍പ്പറേറ്റ് ഓഫറും ചില പ്രത്യേക ഷാസികള്‍ക്കുള്ള 50,000 രൂപ ഓഫറും അടക്കമാണ് കമ്പനിയുടെ വാഗ്‍ദാനം. 

Tata Motors Offering Hefty Discount Hexa

2016ലെ ദില്ലി ഓട്ടോ എക്സോപയില്‍ പ്രദര്‍ശിപ്പിച്ച ഹെക്സയെ 2017 ജനുവരിയിലാണ് ടാറ്റ വിപണിയിലെത്തിക്കുന്നത്. 2019 മാര്‍ച്ചിലാണ് ഹെക്സയുടെ പരിഷ്‍കരിച്ച പതിപ്പിനെ ടാറ്റ അവതരിപ്പിക്കുന്നത്. 

നിലവില്‍ XM മോഡലിലാണ് ടാറ്റ ഹെക്‌സ നിര തുടങ്ങുന്നത്.  2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഹെക്‌സയുടെ ഹൃദയം. വരിക്കോര്‍ 320, വരിക്കോര്‍ 400 എന്നിങ്ങനെ രണ്ടു ട്യൂണിങ് നിലകള്‍ എഞ്ചിന്‍ യൂണിറ്റുകള്‍ക്കുണ്ട്. 150 bhp കരുത്തും 320 Nm torque ഉം വരിക്കോര്‍ 320 എഞ്ചിന് പരമാവധി സൃഷ്ടിക്കുമ്പോള്‍ വരിക്കോര്‍ 400 എഞ്ചിന്‍ 156 bhp കരുത്തും 400 Nm torque ഉം സൃഷ്‍ടിക്കും. 

Tata Motors Offering Hefty Discount Hexa

ഇരട്ട വർണ റൂഫ് സാധ്യതകളും വ്യത്യസ്ത നിറത്തിലുള്ള അലോയ് വീലുമൊക്കെ ചേർന്ന് ഇംപാക്ട് ഡിസൈൻ ശൈലിയിലാണ് മാര്‍ച്ചില്‍ പുതിയ വാഹനത്തെ ടാറ്റ അവതരിപ്പിക്കുന്നത്. പരിഷ്‍കരിച്ച ഹെക്സയുടെ ഓട്ടമാറ്റിക് ട്രാൻസ്‍മിഷൻ, ഓൾ വീൽ ഡ്രൈവ് ലേ ഔട്ട് വകഭേദങ്ങളിൽ ഡയമണ്ട് കട്ട് അലോയ് വീലും ടാറ്റ മോട്ടോഴ്സ് ലഭ്യമാക്കുന്നു. മാനുവൽ ട്രാൻസ്മിഷൻ പതിപ്പുകളിലാവട്ടെ ചാർക്കോൾ ഗ്രേ നിറമുള്ള അലോയ് വീലുകളാണ്. 

ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഹെക്‌സയിലുണ്ട്. അതേസമയം 4x4 ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം മാനുവല്‍ ഗിയര്‍ബോക്‌സുള്ള വരിക്കോര്‍ 400 പതിപ്പില്‍ മാത്രമെയുള്ളൂ. എബിഎസ്, ഇബിഡി, എഞ്ചിന്‍ ഇമൊബിലൈസര്‍, സെന്‍ട്രല്‍ ലോക്കിംഗ്, ചൈല്‍ഡ് സേഫ്റ്റി ലോക്ക്, പവര്‍ ഡോര്‍ ലോക്ക്, ഹെഡ്ലാമ്പ് ബീം അഡ്‍ജസ്റ്റര്‍, സൈഡ് എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ട്രാക്ഷാന്‍ കണ്‍ട്രോള്‍ എന്നിങ്ങനെ ഹെക്‌സയുടെ പ്രത്യേകതകള്‍ നീളുന്നു. 

Tata Motors Offering Hefty Discount Hexa

ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി സഹിതമുള്ള, ഹർമാൻ നിർമിത ഏഴ് ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനത്തിൽ പുതുതലമുറ സാങ്കേതികവിദ്യയാണ് 2019 ഹെക്സയിൽ ടാറ്റ മോട്ടോഴ്സ് ലഭ്യമാക്കുന്നത്. ഹെക്സയുടെ എല്ലാ വകഭേദത്തിലും ഇതേ ഇൻഫൊടെയ്ൻമെന്റ് സംവിധാനമുണ്ട്. അഞ്ചു നിറങ്ങളിൽ വിൽപ്പനയ്ക്കുള്ള 2019 ഹെക്സയിൽ ഇൻഫിനിറ്റി ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ എന്നീ രണ്ട് ഇരട്ട വർണ റൂഫും ലഭ്യമാണ്. ഏകദേശം 13 ലക്ഷം മുതലാണു 2019 ഹെക്സ ശ്രേണിയുടെ ദില്ലി ഷോറൂം വില. 

Tata Motors Offering Hefty Discount Hexa

Follow Us:
Download App:
  • android
  • ios