മുംബൈ: ഉത്സവ സീസണിൽ ഡീസൽ വിൽപ്പന വർധിപ്പിക്കുന്നതിനായി സംയുക്ത കാമ്പയിനുമായി ടാറ്റ മോട്ടോഴ്‌സും ഇന്ത്യൻ ഓയില്‍ കോര്‍പറേഷനും. 

ഡീസൽ ഭരോ - ട്രക്ക് ജീത്തോ എന്ന ഈ ക്യാമ്പയിൻ 90ദിവസം  നീണ്ടു നിൽക്കും. 2019 സെപ്റ്റംബർ 10നും ഡിസംബർ 8നും ഇടയിൽ ഏതെങ്കിലും ഇന്ത്യൻ ഓയിൽ ഔട്ട്‌ ലെറ്റുകളിൽ നിന്ന്  ഒരു ബില്ലിൽ 50ലിറ്ററോ അതിൽ അധികമോ ഡീസൽ വാങ്ങുന്ന ഉപഭോക്താകൾക്ക് ഓരോ 30ദിവസം കൂടുമ്പോഴും ബമ്പർ സമ്മാനമായി ഒരു ടാറ്റ അൾട്ര ട്രക്ക് സമ്മാനമായി നേടാം.

ഓരോ രണ്ട് ദിവസം കൂടുമ്പോൾ   45 ഭാഗ്യശാലികൾക്ക്  ഓരോ ടാറ്റാ ഏസ് ഗോൾഡ് സ്വന്തമാക്കാം. കൂടാതെ 10,000 ഭാഗ്യവാൻമാരായ ഉപഭോക്താക്കൾക്ക്  ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഹൈ സ്പീഡ് ഡീസൽ നേടാനും അവസരമുണ്ട്. പങ്കെടുക്കാൻ, ഉപഭോക്താക്കൾ അവരുടെ ബില്ലിന്റെയും അളവിന്റെയും വിശദാംശങ്ങൾ സഹിതം 99114 10000 എന്ന നമ്പറിൽ ലളിതമായ ഒരു എസ്എംഎസ് അയയ്‌ക്കേണ്ടതാണ്. രാജ്യത്തൊട്ടാകെയുള്ള 27,000 ഐ‌ഒ‌സി‌എൽ ഇന്ധന സ്റ്റേഷനുകളിൽ ഈ ഓഫർ ലഭ്യമാണ്.

ഇന്ത്യൻ ഓയിൽ മാർക്കറ്റിംഗ് ഡയറക്ടർ ഗുർമീത് സിംഗ്, ടാറ്റാ മോട്ടോഴ്‌സ് സിവിബിയു, എം‌എച്ച്‌സിവി പ്രൊഡക്റ്റ് ലൈൻ വൈസ് പ്രസിഡന്റ് ശ്രീ ആർ ടി വാസൻ എന്നിവർ ചേർന്നാണ്  കാമ്പയിന് ഔപചാരികമായി തുടക്കംകുറിച്ചത്.