2023 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ അമ്പരപ്പിക്കും പ്രകടനവുമായി ടാറ്റാ മോട്ടോഴ്‍സ്. ടാറ്റയുടെ നെക്‌സോൺ 87,501 യൂണിറ്റ് വിൽപ്പനയോടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി ഉയർന്നു. നെക്‌സോൺ, പഞ്ച് സബ്-4 മീറ്റർ എസ്‌യുവികളുടെ മൊത്തം 1,54,618 യൂണിറ്റുകൾ കമ്പനി വിറ്റു എന്നാണ് കണക്കുകള്‍.

സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ അമ്പരപ്പിക്കും പ്രകടനവുമായി ടാറ്റാ മോട്ടോഴ്‍സ്. ടാറ്റയുടെ നെക്‌സോൺ 87,501 യൂണിറ്റ് വിൽപ്പനയോടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി ഉയർന്നു. നെക്‌സോൺ, പഞ്ച് സബ്-4 മീറ്റർ എസ്‌യുവികളുടെ മൊത്തം 1,54,618 യൂണിറ്റുകൾ കമ്പനി വിറ്റു എന്നാണ് കണക്കുകള്‍.

നെക്സോണിന് വൻ പരിഷ്‍കാരം നല്‍കാനും ടാറ്റ തയ്യാറെടുക്കുന്നുണ്ട്. കര്‍വ്വ് ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നെകസോണിന് ഒരു സുപ്രധാന അപ്‌ഡേറ്റ് ടാറ്റ ആസൂത്രണം ചെയ്യുന്നു. വാഹനത്തിന്‍റെ അകത്തും പുറത്തും ഡിസൈൻ മാറ്റങ്ങൾ കൊണ്ടുവരും. പുതിയ 2023 ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന് പുതിയ 1.2 എൽ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ നിലവിലുള്ള 1.5 എൽ ഡീസൽ എഞ്ചിൻ ഓപ്ഷനോടൊപ്പം 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സും ലഭ്യമാണെന്ന് റിപ്പോർട്ടുകളുണ്ട്.

രഹസ്യനാമവുമായി റോയല്‍ എൻഫീല്‍ഡ് പണി തുടങ്ങി, പക്ഷേ ഈ പവർ ക്രൂയിസറിന്‍റെ സ്‍കെച്ചടക്കം ചോര്‍ന്നു!

കൂടാതെ, അള്‍ട്രോസ് ​​ഹാച്ച്ബാക്കിലെ ഡ്യുവൽ സിലിണ്ടർ സിഎൻജി സാങ്കേതികവിദ്യ ഉപയോഗിച്ച് പഞ്ച് മൈക്രോ എസ്‌യുവിയുടെ സിഎൻജി പതിപ്പും അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്‌സ് ഒരുങ്ങുകയാണ്. ഈ വരാനിരിക്കുന്ന അപ്‌ഡേറ്റുകൾ ഇന്ത്യയിലെ ടാറ്റയുടെ എസ്‌യുവി ലൈനപ്പിന്റെ വിജയത്തിന് കൂടുതൽ സംഭാവന നൽകും.

അതേസമയം ടാറ്റ മോട്ടോഴ്‌സ് 2023 ജൂലൈ മാസത്തിലെ തങ്ങളുടെ പാസഞ്ചർ വാഹന ശ്രേണിയുടെ വിൽപ്പന കണക്കുകളും വെളിപ്പെടുത്തിയിട്ടുണ്ട്. കമ്പനി രാജ്യത്തെ മൂന്നാമത്തെ വലിയ കാർ നിർമ്മാതാവായി അതിന്‍റെ സ്ഥാനം നിലനിര്‍ത്തുന്നത് തുടരുന്നു. കഴിഞ്ഞ മാസം മൊത്തം 47,628 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തി. 2022 ലെ ഇതേ കാലയളവിൽ ഇത് 47,505 യൂണിറ്റായിരുന്നു.

ഓണത്തിന് കാര്‍ വാങ്ങാൻ മോഹമുണ്ടോ? മലയാളികളെ നെഞ്ചോട് ചേര്‍ത്ത് ടാറ്റ, വമ്പൻ വിലക്കിഴിവ്!

കമ്പനിയുടെ അന്താരാഷ്ട്ര പാസഞ്ചര്‍ വാഹന ബിസിനസ്സ് മൊത്തം 61 യൂണിറ്റുകൾ സംഭാവന ചെയ്‍തു. മുൻവര്‍ഷത്തെ 31 യൂണിറ്റുകളിൽ നിന്ന് 153 ശതമാനം ഇടിവ് കയറ്റുമതിയില്‍ സംഭവിച്ചു. എന്നിരുന്നാലും ടാറ്റയുടെ ഇലക്ട്രിക് വാഹന വിൽപ്പന (ആഭ്യന്തര, ആഗോള സംയോജനം) 53 ശതമാനം വർധിച്ചു. ഇന്ത്യയിൽ, സീറോ എമിഷൻ ഇലക്ട്രിക്ക് യാത്രാ വാഹന വിപണിയിൽ ടാറ്റ അതിന്റെ മുൻനിര നിലനിർത്തുന്നു. ടാറ്റ ടിയാഗോ ഇവിക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച സ്വീകാര്യത ലഭിച്ചു. നിലവിൽ ബ്രാൻഡിന്റെ ഇവി ലൈനപ്പിന്റെ ഏറ്റവും താങ്ങാനാവുന്ന ഓഫറായി ഇത് നിലകൊള്ളുന്നു. 

youtubevideo