Asianet News MalayalamAsianet News Malayalam

വോയ്‍സ് കണ്‍ട്രോള്‍ നവീകരിക്കാന്‍ ടാറ്റ; വരുന്നൂ കൂടുതല്‍ പ്രാദേശിക ഭാഷകള്‍

കാറുകളിലെ വോയ്‍സ് കണ്‍ട്രോള്‍ സംവിധാനം നവീകരിക്കാന്‍ തയ്യാറെടുക്കുകയാണ് ടാറ്റയെന്ന് റിപ്പോര്‍ട്ട്

Tata Motors Voice Control Update
Author
Mumbai, First Published May 26, 2021, 10:56 PM IST

വോയ്‍സ് കണ്‍ട്രോള്‍ നവീകരിക്കാന്‍ ടാറ്റ; വരുന്നൂ കൂടുതല്‍ പ്രാദേശിക ഭാഷകള്‍
കാറുകളിലെ വോയ്‍സ് കണ്‍ട്രോള്‍ സംവിധാനം നവീകരിക്കാന്‍ തയ്യാറെടുക്കുകയാണ് ടാറ്റയെന്ന് റിപ്പോര്‍ട്ട്. കൊല്‍ക്കത്ത ആസ്ഥാനമായ മിഹുപ്പ് കമ്യൂണിക്കേഷന്‍സ് എന്ന സ്റ്റാര്‍ട്ടപ്പും ഹാര്‍മന്‍ ഇന്റര്‍നാഷണലും ചേര്‍ന്നാണ് ടാറ്റയ്ക്കായി പുതിയ സംവിധാനം വികസിപ്പിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാഹനങ്ങളിലെ യൂസര്‍ എക്‌സ്പീരിയന്‍സ് മെച്ചപ്പെടുത്തുന്നതും പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്ന ഉപയോക്താക്കളും ഇന്നൊവേഷനും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതും ലക്ഷ്യമിട്ടാണ് ടാറ്റയുടെ ഈ പങ്കാളിത്തം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്‍ കാര്‍ വോയ്‌സ് അസിസ്റ്റന്റ് ടാറ്റ കാറുകളിലും എസ്‌യുവികളിലും നല്‍കിയിട്ടുണ്ട്. പക്ഷേ നിഘണ്ടു പരിമിതമാണെന്നും ഇന്ത്യയിലെ പ്രാദേശിക ഭാഷകളും ഭാഷാഭേദങ്ങളും സപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും മിഹുപ്പ് കമ്യൂണിക്കേഷന്‍സ് ചൂണ്ടിക്കാട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഹാന്‍ഡ്‌സ് ഫ്രീ അനുഭവം പാസഞ്ചര്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കായി നല്‍കാനാണ് ടാറ്റ മോട്ടോഴ്‌സിന്റെ ഉദ്ദേശം. മിഹുപ്പ് കമ്യൂണിക്കേഷന്‍സിന്റെ സംവിധാനം എവിഎ ഓട്ടോ എന്ന അറിയപ്പെടുന്നു.

എവിഎ ഓട്ടോ ഹിംഗ്ലീഷ് (ഹിന്ദി, ഇംഗ്ലീഷ്) സപ്പോര്‍ട്ട് ചെയ്യുന്നതാണ്. റിപ്പോർട്ട് അനുസരിച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍ മാന്വലായി പ്രവര്‍ത്തിപ്പിക്കാതെ വോയ്‌സ് കമാന്‍ഡുകള്‍ അനുസരിച്ച് വിവിധ ഫംഗ്ഷനുകള്‍ നിര്‍വഹിക്കുന്നതാണ് സംവിധാനം. ഉടൻ താനേ തമിഴിഷ് (തമിഴ്, ഇംഗ്ലീഷ്), ബംഗ്ലീഷ് (ബംഗാളി, ഇംഗ്ലീഷ്) സപ്പോര്‍ട്ട് അവതരിപ്പിച്ചേക്കും. 2022 ഓടെ എല്ലാ പ്രധാന ഇന്ത്യന്‍ ഭാഷകളും ഉള്‍പ്പെടുത്താനാണ് പദ്ധതി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

മിഹുപ്പും ടാറ്റ മോട്ടോര്‍സും 2019 മുതല്‍ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരുന്നു. ടാറ്റ അള്‍ട്രോസ്, നെക്സോണ്‍ എന്നിവയുടെ വേരിയന്റുകളില്‍ ഓഫ്ലൈന്‍ (വോയ്സ് എയ് എഡ്‍ജ്) മോഡല്‍ വിന്യസിച്ചിട്ടുണ്ട്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios