Asianet News MalayalamAsianet News Malayalam

അള്‍ട്രോസിനും നെക്‌സോണിനും ഡാർക്ക് എഡിഷനുമായി ടാറ്റ

ജനപ്രിയ മോഡലുകളായ അള്‍ട്രോസ് ഹാച്ച്ബാക്കിനും നെക്‌സോൺ എസ്‌യുവിയ്ക്കും സ്പെഷ്യൽ എഡിഷൻ മോഡൽ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

Tata Nexon And Altroz Dark Edition Launch Follow Up
Author
Mumbai, First Published Jul 2, 2021, 7:44 PM IST

ജനപ്രിയ മോഡലുകളായ അള്‍ട്രോസ് ഹാച്ച്ബാക്കിനും നെക്‌സോൺ എസ്‌യുവിയ്ക്കും സ്പെഷ്യൽ എഡിഷൻ മോഡൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ടാറ്റ മോട്ടോഴ്‌സ് എന്ന് റിപ്പോര്‍ട്ട്. പുതിയ മോഡലുകള്‍ ഉടന്‍ നിരത്തില്‍ എത്തുമെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

അള്‍ട്രോസ്, നെക്‌സോൺ, ടിയാഗോ, ടിഗോർ, സഫാരി വാഹനങ്ങളുടെ ഡാർക്ക് എഡിഷനായി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തന്നെ ടാറ്റ മോട്ടോർസ് പേര് രജിസ്റ്റർ ചെയ്‍തിരുന്നു. 2019 ഓഗസ്റ്റിൽ വില്പനക്കെത്തിയ ഹാരിയർ ഡാർക്ക് എഡിഷൻ വമ്പൻ വിജയം നേടിയതോടെയാണ് ടാറ്റ മോട്ടോഴ്സിന്റെ പുതിയ തീരുമാനം. ഹാരിയറിന് ശേഷം ആൽട്രോസിനെയും, നെക്‌സോണെയുമാവും ഡാർക്ക് എഡിഷനിൽ ടാറ്റ അവതരിപ്പിക്കുക.

ടിയാഗോ, ടിഗോർ, സഫാരി വാഹനങ്ങളുടെ ഡാർക്ക് എഡിഷനും ഉടൻ എത്തുമെന്ന് സൂചനയാണ് ഇത് നൽകുന്നു. 1.2-ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് 3-സിലിണ്ടർ പെട്രോൾ, 1.5-ലിറ്റർ ഡീസൽ എന്നിവയാണ് ആൽട്രോസ് ലഭ്യമായ എൻജിനുകൾ. 1.2-ലിറ്റർ ടർബോ-പെട്രോൾ, 1.5-ലിറ്റർ ഡീസൽ എൻജിനുകൾ തന്നെയാണ് പുത്തൻ നെക്‌സോണിൽ. 6-സ്പീഡ് മാന്വൽ, എഎംടി എന്നവയാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ.

നെക്സോൺ, ആൾട്രോസ് ഡാർക്ക് എഡിഷൻ പതിപ്പുകളുടെ എക്സ്റ്റീരിയർ പെയിന്റ് സ്കീമിൽ ഗ്ലോസി ബ്ലാക്കാകും അവതിപ്പിക്കുക. ഒപ്പം ഫ്രണ്ട് ഗ്രിൽ, ഫോഗ് ലാമ്പ് ഹൗസിംഗ്, ഒ‌ആർ‌വി‌എം എന്നിവയും കറുപ്പിൽ പൂർത്തിയാക്കും. ജൂലൈ ആദ്യ വാരം തന്നെ ഈ മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios