Asianet News MalayalamAsianet News Malayalam

മാറിനില്‍ക്കങ്ങോട്ടെന്ന് ടാറ്റ, അമ്പരന്ന് കമ്പനികള്‍, ലക്ഷം തികച്ച് നെക്സോണ്‍!

ടാറ്റയുടെ ജനപ്രിയവാഹനം നെക്‌സോണിന്‍റെ വില്‍പ്പന ഒരു ലക്ഷം തികഞ്ഞു. അവതരിപ്പിച്ച് വെറും 22 മാസത്തിനുള്ളിലാണ് ഈ നേട്ടം

Tata Nexon Cross One Lakh Production Says Tata Motors
Author
Mumbai, First Published Jul 23, 2019, 3:37 PM IST

കൊച്ചി: ടാറ്റയുടെ ജനപ്രിയവാഹനം നെക്‌സോണിന്‍റെ വില്‍പ്പന ഒരു ലക്ഷം തികഞ്ഞു. അവതരിപ്പിച്ച് വെറും 22 മാസത്തിനുള്ളിലാണ് പൂനയിലെ രഞ്ജൻഗാവോൺ ഫാക്ടറിയിൽ നിന്നും ഇത്രയധികം വാഹനങ്ങൾ നിരത്തിലെത്തിയതെന്നും കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ രണ്ടാമത്തെ എസ് യുവിയാണ്‌ നെക്‌സോൺ എന്നും ടാറ്റ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Tata Nexon Cross One Lakh Production Says Tata Motors

ആകർഷകമായ പ്രീമിയം ഡിസൈൻ,  മൂന്ന് നിറങ്ങളിലുള്ള ഇന്റീരിയർ ഡിസൈൻ,  110പിഎസ് ടർബോചാർജ്ഡ് എഞ്ചിൻ,  മൾട്ടി ഡ്രൈവ് മോഡ്,  209 എംഎം ഗ്രൗണ്ട് ക്ലിയറൻസ്,  എട്ടു സ്പീക്കറോടുകൂടിയ ഇന്ഫോടെയ്ന്മെന്റ് സംവിധാനം, തുടങ്ങിയ സവിശേഷതകളോടെ 2018ലെ ഏറ്റവും അധികം പുരസ്കാരങ്ങൾ ലഭിച്ച കോംപാക്ട് എസ് യു വി യാണ് നെക്‌സോൺ. 

Tata Nexon Cross One Lakh Production Says Tata Motors

ഇതുകൂടാതെ ഗ്ലോബൽ എൻ‌സി‌എപി ക്രാഷ് ടെസ്റ്റിൽ പൂർണ്ണ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയതാണ്  നെക്‌സോണിന്റെ ഏറ്റവും വലിയ നേട്ടം, ഇത് നെക്‌സോണിനെ ഇന്ത്യയുടെ ഏറ്റവും സുരക്ഷിതമായ കാറാക്കി മാറ്റി.  ഇന്ത്യയിൽ ഈ നേട്ടം കൈവരിച്ച ഒരേയൊരു കാറാണ് നെക്‌സോൺ.

Tata Nexon Cross One Lakh Production Says Tata Motors

ഈ ചെറിയ കാലയളവിനുള്ളിൽ ഒരു ലക്ഷം കാറുകൾ പുറത്തിറക്കിയതോടെ ടാറ്റ മോട്ടോഴ്സിന് ഇന്ത്യയിലേ ഉപഭോക്താക്കൾക്കായി ഏറ്റവും മികച്ച കാറുകൾ വിപണിയിലെത്തിക്കാനുള്ള ആത്മവിശ്വാസമാണ് ലഭിച്ചിരിക്കുന്നതെന്നും ടാറ്റ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

Tata Nexon Cross One Lakh Production Says Tata Motors

2017 സെപ്റ്റംബറിലാണ് ടാറ്റ ആദ്യ നെക്സോണിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. മാറ്റമില്ലാത്തെ ഡിസൈനില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ടാറ്റ അതെല്ലാം കാറ്റില്‍പ്പറത്തുന്ന ഡിസൈന്‍ മികവ് സ്വന്തമാക്കിയാണ് പുതിയ താരത്തെ പുറത്തിറക്കിയത്. മൂന്നരവർഷം കൊണ്ടാണ് ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിനെ രൂപ കല്പന ചെയ്‍ത് അവതരിപ്പിച്ചത്. 17 ലക്ഷം കി.മീ. പ്രിലോഞ്ച് ടെസ്റ്റ് ഡ്രൈവ് നടത്തി. മൈനസ് 20 മുതൽ പ്ലസ് 50 വരെയുള്ള കാലാവസ്ഥകളിൽ ഓടിച്ചു. സമുദ്ര നിരപ്പുമുതൽ 18,000 അടി ഉയരെ വരെ ഓടിച്ചു കയറ്റി. അങ്ങനെ കർശനമായ പരീക്ഷണ നിരീക്ഷണങ്ങൾക്കു ശേഷമാണ് നെക്‌സോൺ അന്തിമരൂപം പ്രാപിച്ചത്.

Tata Nexon Cross One Lakh Production Says Tata Motors

നിലവില്‍ 1.5 ലിറ്റർ ടർബോ ചാർജ്ഡ് ഡീസലും, 1.2 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനുകളുമാണ് നെക്‌സോണിന് കരുത്തുപകരുന്നത്. രണ്ടും 110 ബിഎച്ച്പി എഞ്ചിൻ പവറുള്ളതാണ്. ടോർക്ക് യഥാക്രമം 260, 170  ന്യൂട്ടൺ മീറ്ററാണ്.  6 സ്പീഡ് മാനുവൽ ഗിയർ ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ഹ്യുണ്ടേയ് വെന്യൂ, മഹീന്ദ്ര എക്സ്‌യു വി 300, മാരുതി സുസുക്കി വിറ്റാര ബ്രേസ, ഫോഡ് ഇകോ സ്പോർട് തുടങ്ങിയവരാണഅ ഇന്ത്യയിലെ നെക്സോണിന്‍റെ മുഖ്യഎതിരാളികള്‍. 

Tata Nexon Cross One Lakh Production Says Tata Motors

പുതിയ ഫീച്ചറുകള്‍ നല്‍കി അടുത്തിടെ വാഹനത്തിന്‍റെ പരിഷ്‍കരിച്ച പതിപ്പിനെ ടാറ്റ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.  6.5 ലക്ഷം മുതല്‍ 11 ലക്ഷം വരെയാണ് വാഹനത്തിന്‍റെ ദില്ലി എക്സ് ഷോറൂം വില. 

Tata Nexon Cross One Lakh Production Says Tata Motors

Follow Us:
Download App:
  • android
  • ios