കൊച്ചി: ഇന്ത്യയിലെ ഇലക്ട്രിക് വാഹന ശ്രേണിയിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് എസ്‌യുവി ടാറ്റ നെക്‌സോൺ-ഇവി വിപണിയിലെത്തി. 13.99 ലക്ഷം രൂപയാണ് ഇന്ത്യ ഒട്ടാകെയുള്ള എക്സ് ഷോറൂം വില.

വ്യക്തിഗത കാർ വാങ്ങുന്നവർക്ക് സീറോ എമിഷനുമായി ആവേശകരവും കണക്റ്റുചെയ്‌തതുമായ ഡ്രൈവ് അനുഭവം നൽകുന്ന എസ്‌യുവിയാണിതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.  കട്ടിംഗ് എഡ്‍ജ് സിപ്‌ട്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ വാഹനം മികച്ച പ്രകടനം വാഗ്‍ദാനം ചെയ്യുന്നു. ഒറ്റ ചാർജിങ്ങിൽ 312 കിലോമീറ്റർ ദൂരം താണ്ടാനുള്ള ഈ വാഹനത്തിന്റെ ശേഷി ഓട്ടോമോട്ടീവ് റീസേർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ സെർട്ടിഫൈ ചെയ്തിട്ടുണ്ട്. കാര്യക്ഷമമായ ഉയർന്ന വോൾട്ടേജ് സംവിധാനം, വേഗതയേറിയ ചാർജിംഗ് ശേഷി, വിപുലീകൃത ബാറ്ററി ലൈഫ്, മുൻനിര സുരക്ഷാ സവിശേഷതകൾ. എന്നിവയും നെക്‌സോൺ ഇവിയുടെ സവിശേഷതകളാണ്. രാജ്യത്തെ  22 നഗരങ്ങളിലെ 60 അംഗീകൃത ഡീലർഷിപ്പുകളിലായി മൂന്ന് ട്രിം ലെവലുകളിൽ നെക്സൺ ഇവി ലഭ്യമാകും. സിഗ്നേച്ചർ ടീൽ ബ്ലൂ, മൂൺലിറ്റ് സിൽവർ, ഗ്ലേസിയർ വൈറ്റ് എന്നിങ്ങനെ ആകർഷകമായ മൂന്ന് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്

ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം  ത്വരിതപ്പെടുത്തുന്നതിന്, ടാറ്റ പവർ, ടാറ്റ കെമിക്കൽസ്, ടാറ്റ ഓട്ടോകോംപ്, ടാറ്റ മോട്ടോഴ്‌സ് ഫിനാൻസ്, ക്രോമ എന്നിവയുൾപ്പെടെ മറ്റ്   ടാറ്റാ ഗ്രൂപ്പ് കമ്പനികളുമായി ചേർന്ന് ടാറ്റാ മോട്ടോഴ്‌സ്ടാറ്റ യൂനിവേർസ് എന്ന ഒരു ഇ-മൊബിലിറ്റി ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ട്.

"ഇ-മൊബിലിറ്റി മാറ്റാനാവാത്ത ഒരു മെഗാ ട്രെൻഡാണ്, മലിനീകരണം പരിഹരിക്കുന്നതിനും ഇന്ത്യയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് അത്യാവശ്യമാണ്.  ടാറ്റാ യൂണിവേഴ്‌സിലൂടെ, ഞങ്ങളുടെ ഗ്രൂപ്പ് കമ്പനികൾ  ഇന്ത്യയിൽ ഇവികളിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിന് സമഗ്രമായ ഇ-മൊബിലിറ്റി ഇക്കോസിസ്റ്റം വികസിപ്പിക്കാനുള്ള ശ്രമങ്ങളെ സമന്വയിപ്പിച്ചു.  മുഖ്യധാരാ ഇന്ത്യൻ ഉപഭോക്താക്കളുടെ അഭിലാഷങ്ങളുമായി പൊരുത്തപ്പെടാൻ വഴിതെളിക്കുന്ന ഇലക്ട്രിക് എസ്‌യുവിയായ ടാറ്റ നെക്‌സൺ- ഇവിയുടെ ലോഞ്ചിനൊപ്പം ഈ ആവാസവ്യവസ്ഥ ഒത്തുചേർന്നതിൽ സന്തുഷ്ടനാണ്. ”ടാറ്റാ സൺസ് ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

ടാറ്റാ യൂനിവേർസിലൂടെ ഉപഭോക്താക്കൾക്ക് ചാർജിംഗ് സൊല്യൂഷനുകൾ, നൂതന റീട്ടെയിൽ അനുഭവങ്ങൾ, എളുപ്പത്തിലുള്ള ധനസഹായ ഓപ്ഷനുകൾ എന്നിവ ഉൾപ്പെടെയുള്ള ഇ-മൊബിലിറ്റി ഓഫറുകളിലേക്ക് പ്രവേശനം ലഭിക്കും.  വീട്, ജോലിസ്ഥലം എന്നിവിടങ്ങളിൽ ക്യാപ്റ്റീവ്, പബ്ലിക് ചാർജിംഗ് എന്നിവയിൽ എൻഡ്-ടു-എൻഡ് ചാർജിംഗ് പരിഹാരങ്ങൾ നൽകുന്നതിന് ടാറ്റ മോട്ടോഴ്‌സ് ടാറ്റ പവറുമായി സഹകരിച്ചു. ലിഥിയം അയൺ ബാറ്ററി സെല്ലുകൾ നിർമ്മിക്കുന്നതിനും സജീവ രാസവസ്തുക്കളുടെ നിർമ്മാണത്തിനും ബാറ്ററി പുനരുപയോഗത്തിനുമായി ഈ മേഖലയിൽ പര്യവേക്ഷണം നടത്തുന്ന ടാറ്റ കെമിക്കൽസുമായി ടാറ്റ മോട്ടോഴ്സ് സഹകരിക്കുന്നു.  ബാറ്ററി പായ്ക്ക് അസംബ്ലി, മോട്ടോർ അസംബ്ലി എന്നിവയുടെ പ്രാദേശികവൽക്കരണത്തിനായി ടാറ്റ ഓട്ടോകോമ്പുമായി ചേർന്ന് പ്രവർത്തിക്കുന്നു.  ഉപഭോക്താവിന്റെ ഡിജിറ്റൽ ജീവിതശൈലിയിലേക്കുള്ള വിപുലീകരണമെന്ന നിലയിൽ, ടാറ്റ മോട്ടോഴ്‌സ് ക്രോമയുമായി സഹകരിച്ച് ഉപയോക്താക്കൾക്ക് ഒരു ഡിജിറ്റൽ റീട്ടെയിൽ അനുഭവം നൽകുന്നു.   വ്യക്തിഗത, ഫ്ലീറ്റ് വിഭാഗങ്ങൾക്കായി ടാറ്റ മോട്ടോഴ്‌സ് ഫിനാൻസ്  വാഹന വായ്പകൾ നൽകുന്നുണ്ട്. 

 "കഴിഞ്ഞ 16മാസത്തെ ശ്രമകരമായ നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായി ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് എസ് യു വിയായ ടാറ്റ നെക്‌സോൺ ഇവിഅവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഉയർന്ന പ്രകടനം കാഴ്ച്ചവെക്കുന്ന  ഈ വാഹനം  ഇന്ത്യൻ ഉപഭോക്താക്കളുടെ അഭിലാഷങ്ങൾ പരിഹരിക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങളെ മുഖ്യധാരയിലെത്തിക്കുന്നതിനും  വളരെ അനുയോജ്യമാണ്. വാഹന രംഗത്തെ തന്നെ മാറ്റിമറിക്കുന്ന ഈ ഉൽപ്പന്നം ഇന്ത്യയ്ക്കായി  സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ മൊബിലിറ്റി പരിഹാരങ്ങൾ വികസിപ്പിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.” നെക്സൺ ഇവി നിരത്തിലിറക്കികൊണ്ട് ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ സിഇഒയും എംഡിയുമായ ഗുന്റർ ബറ്റ്ഷെക് വ്യക്തമാക്കി.

മികച്ച വിൽപ്പനാനന്തര സേവനം ഒരുക്കികൊണ്ട്  ടാറ്റ മോട്ടോഴ്‌സ് തടസ്സരഹിതമായ ഉടമസ്ഥാവകാശ അനുഭവം വാഗ്ദാനം ചെയ്യുന്നുണ്ട്. ഡോർ സ്റ്റെപ് സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ വർക്ക്ഷോപ്പ് സന്ദർശനങ്ങളുടെ ആവശ്യകത കുറയ്ക്കുന്നതിന് കമ്പനി ലക്ഷ്യമിടുന്നു. കൂടാതെ ഇരുപത്തിനാല് മണിക്കൂറും ലഭ്യമാകുന്ന റോഡ് സൈഡ് അസിസ്റ്റന്റ്സ് ,  കോൾ സെന്റർ പിന്തുണ, അടിയന്തിര സഹായ സേവനങ്ങളെന്നിവ ഒരുക്കികൊണ്ട് ഉപഭോക്താക്കൾക്ക്  ഏത് അടിയന്തിര സാഹചര്യങ്ങളിലും സേവന ആവശ്യങ്ങൾ‌ക്കായി ടാറ്റ മോട്ടോർസ് പിന്തുണ ഉറപ്പാക്കുമെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.