മുംബൈ: ഗ്രേറ്റ് കാര്‍സ് ഗ്രേറ്റ് ബെനിഫിറ്റ്സ് എന്ന  പ്രചാരണ പരിപാടിയുമായി ടാറ്റ മോട്ടോര്‍സ്. ഉപഭോക്തൃ മനസന്തോഷം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതിയെന്ന് ടാറ്റ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഈ പ്രചാരണത്തോട് അനുബന്ധിച്ച് ഈ മാസം കമ്പനി നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  ടിയാഗോ,  ടിഗോര്‍, നെക്‌സണ്‍, ഹെക്‌സ, സഫാരി  സ്റ്റോം   എന്നീ മോഡലുകള്‍ക്ക് നാഷണല്‍ എക്‌സ്‌ചേഞ്ച് സ്‌കീം മുഖേന 86,000രൂപ വരെ  ആനുകൂല്യങ്ങള്‍ ലഭ്യമാകും. നാഷണല്‍ എക്‌സ്‌ചേഞ്ച് സ്‌കീം പ്രകാരം, ഉപഭോക്താക്കള്‍ക്ക് അവരുടെ കാറുകളുടെ വിലയ്ക്ക് മുകളിലുള്ള ബോണസ് ലഭ്യമാകും. കൂടാതെ ഈ ഓഫര്‍ മുഖാന്തരം, മോഡലിന് അനുസരിച്ച് 40,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍ ബോണസ് പ്രയോജനപ്പെടുത്താം. 

ഗ്രേറ്റ് കാര്‍സ് ഗ്രേറ്റ് ബെനിഫിറ്റ്സ് ആനുകൂല്യങ്ങളെ കൂടാതെ സര്‍ക്കാര്‍ ജീവനക്കാര്‍, കോര്‍പ്പറേറ്റുകള്‍,  ഡോക്ടര്‍മാര്‍, അധ്യാപകര്‍ എന്നിവര്‍ക്കായി മികച്ച ഓഫറുകളും രാജ്യത്തുടനീളമുള്ള ടാറ്റ മോട്ടോര്‍സ് ഡീലര്‍ഷിപ്പുകള്‍ വഴി ലഭ്യമാകുമെന്നും ടാറ്റ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

ആനുകൂല്യങ്ങളെ പറ്റി കൂടുതല്‍ അറിയുവാനും, അടുത്തുള്ള ടാറ്റ മോട്ടോര്‍സ് ഡീലര്‍ഷിപ് കണ്ടെത്തുവാനും  http://drivethefuture.tatamotors.com. സന്ദര്‍ശിക്കുക.