Asianet News MalayalamAsianet News Malayalam

ഈ ടാറ്റയുടെ ഒരു കാര്യം, കുഞ്ഞനാണെങ്കിലും ഉരുക്കുറപ്പിനൊരു കുറവുമില്ലിവനും!

ടാറ്റയുടെ ഏറ്റവും പുതിയ മൈക്രോ എസ്​‍യുവിയായ പഞ്ചിന് (Tata Punch) ജിഎൻപിസി ക്രാഷ്​ ടെസ്​റ്റിൽ (GNPC Crash Test) ഫൈവ്​ സ്​റ്റാർ റേറ്റിങ്​ ലഭിച്ചു എന്നാണ് ഓട്ടോ കാര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Tata Punch get 5 star in GNCAP safety rating
Author
Mumbai, First Published Oct 14, 2021, 5:29 PM IST

ടുത്തകാലത്തായി സുരക്ഷാ പരിശോധനയില്‍ കിടലന്‍ പ്രകടനം നടത്തുന്ന കാറുകൾ നിർമിക്കുന്നതിൽ ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്​സ്​ (Tata Motors) പ്രശസ്​തമാണ്. രാജ്യ​ത്തെ ​​ഫൈവ്​ സ്​റ്റാർ റേറ്റിങുള്ള ചെറു കാറുകളിൽ അധികവും ടാറ്റയുടേതാണ്​. ഇപ്പോഴിതാ ആ ശ്രേണിയിലേക്ക് ​ ഒരും വാഹനം കൂടി ചേര്‍ത്തിരിക്കുകയാണ് ടാറ്റ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ ഏറ്റവും പുതിയ മൈക്രോ എസ്​‍യുവിയായ പഞ്ചിന് (Tata Punch) ജിഎൻപിസി ക്രാഷ്​ ടെസ്​റ്റിൽ (GNPC Crash Test) ഫൈവ്​ സ്​റ്റാർ റേറ്റിങ്​ ലഭിച്ചു എന്നാണ് ഓട്ടോ കാര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അൾട്രോസിൽ അരങ്ങേറ്റം കുറിച്ച ആൽഫ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് ടാറ്റ പഞ്ച് നിർമിച്ചിരിക്കുന്നത്​. ഇതിനുമുമ്പ്​ ആൾട്രോസിനും ഫൈവ്​ സ്​റ്റാർ റേറ്റിങ്​ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ തികച്ചും അപ്രതീക്ഷിതമല്ല പഞ്ചിന്‍റെ സ്​റ്റാർ റേറ്റിങ്​ ലഭ്യത എന്നുറപ്പാണ്. ടാറ്റ അടുത്തിടെ പുറത്തിറക്കിയ ടിഗോര്‍ ഇവിയും സുരക്ഷാ പരീക്ഷയില്‍ മികച്ച നേട്ടം സ്വന്തമാക്കിയിരുന്നു.

പഞ്ച്​ എസ്‌യുവി ശ്രേണിയിലുടനീളം സ്റ്റാൻഡേർഡായി ഒരുകൂട്ടം സുരക്ഷാ സവിശേഷതകൾ ടാറ്റ നൽകുന്നുണ്ട്​. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ആന്റി-സ്റ്റാൾ സവിശേഷത, കൊളാപ്​സബിൾ സ്​റ്റിയറിങ്​ കോളം എന്നിവ പഞ്ചി​ന്‍റെ പ്രത്യേകതകളാണ്​. ഡ്യുവൽ എയർബാഗിനും എ.ബി.എസിനുമൊപ്പം ഐസോഫിക്​സ്​ ചൈൽഡ് സീറ്റ് മൗണ്ട്​, ഫ്രണ്ട് പവർ വിൻഡോകൾ, സെൻട്രൽ ലോക്കിങ്​, എഞ്ചിൻ സ്റ്റാർട്ട് സ്റ്റോപ്പ് ടെക് തുടങ്ങിയ സവിശേഷതകൾ അടിസ്ഥാന ട്രിമ്മിൽ തന്നെ ലഭിക്കും. റെയിൻ സെൻസിങ്​ വൈപ്പറുകളും പ്രൊജക്​ടർ ഹെഡ്‌ലാമ്പുകളും ഹാർമൻ മ്യൂസിക്​ സിസ്​റ്റവും പോലുള്ള മികച്ച സവിശേഷതകളും ഉയർന്ന വകഭേദങ്ങൾക്കുണ്ടാകും.

പ്യൂവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്​ഡ്​, ക്രിയേറ്റീവ് എന്നിങ്ങനെ നാല് ട്രിമ്മുകളില്‍ വാഹനം ലഭിക്കും. 86 bhp കരുത്തും 113 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്​പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പഞ്ചിന്‍റെ ഹൃദയം. ഇത് അഞ്ച്​ സ്​പീഡ് മാനുവൽ അല്ലെങ്കിൽ എ.എം.ടി ഓട്ടോമാറ്റിക് ഗിയർബോക്​സുമായി ബന്ധിപ്പിക്കും. ഈ എഞ്ചിൻ ഇതിനകം തന്നെ ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയിൽ അവതരിപ്പിച്ചിട്ടുണ്ട്​. മികച്ച ഇന്ധനക്ഷമതക്കായി ഓട്ടോമാറ്റിക് എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സംവിധാനം വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചിലെ എ.എം.ടി ഗിയർബോക്‌സിൽ ട്രാക്ഷൻ മോഡുകളും ഉണ്ട്. 6.5 സെക്കൻഡിൽ പഞ്ച് 0-60 കിലോമീറ്റർ വേഗതയും 16.5 സെക്കൻഡിൽ 0-100 കി.മീ വേഗതയും കൈവരിക്കും.

3,827 എംഎം നീളവും 1,742 എംഎം വീതിയും 1,615 എംഎം ഉയരവും 2,445 എംഎം വീൽബേസും വാഹനത്തിനുണ്ട്. 187 എംഎം ഗ്രൗണ്ട് ക്ലിയറൻസും 366 ലിറ്റർ ബൂട്ട് ശേഷിയും മികച്ചതാണ്​. ആൽട്രോസ് പോലെ ആൽഫാ ആർക്കിടെക്​ചറിനെ അടിസ്ഥാനമാക്കിയുള്ള വാഹനമാണിത്​. 90 ഡിഗ്രിയിൽ തുറക്കുന്ന വാതിലുകളും പരന്ന ഫ്ലോറും സൗകര്യപ്രദമാണ്​. പ്രധാന എതിരാളികളായി കണക്കാക്കുന്ന ഇഗ്നിസിനെക്കാളും കെയുവി 100 നെക്കാളും നീളവും വീതിയും ഗ്രൗണ്ട് ക്ലിയറൻസും വീൽബെയ്സും കൂടുതലുണ്ട് പഞ്ചിന്.  മഹീന്ദ്ര KUV100ന് ഒപ്പം മാരുതി സുസുക്കി ഇഗ്നിസ്, ബലേനോ, ഹ്യുണ്ടായ് i20 തുടങ്ങിയവരായിരിക്കും പഞ്ചിന്‍റെ മുഖ്യ എതിരാളികള്‍. 

Follow Us:
Download App:
  • android
  • ios