Asianet News MalayalamAsianet News Malayalam

എതിരാളിയുടെ മൂക്കിന് നേരെ ടാറ്റയുടെ കിടിലന്‍ 'പഞ്ച്'!

പഞ്ചിനുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചു. 21000 രൂപ നൽകി ഇപ്പോള്‍ വാഹനം ബുക്ക് ചെയ്യാം.
 

Tata Punch Unveiled And Bookings Opened
Author
Mumbai, First Published Oct 5, 2021, 4:19 PM IST

പുതിയ മൈക്രോ എസ്‍യുവിയായ (Micros SUV) പഞ്ചിനെ (Punch) ഔദ്യോഗികമായി പുറത്തിറക്കി ടാറ്റാ മോട്ടോഴ്‍സ് (Tata Motors). ടാറ്റ പഞ്ച്  (Tata Punch) നാല് ട്രിമ്മുകളിൽ ലഭ്യമാണ്. പ്യൂവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്​ഡ്​, ക്രിയേറ്റീവ് എന്നിവയാണ്​ ട്രിമ്മുകൾ.  അതേസമയം വാഹനത്തിന്‍റെ വില വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പഞ്ചിനുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചു. 21000 രൂപ നൽകി ഇപ്പോള്‍ വാഹനം ബുക്ക് ചെയ്യാം.

86 bhp കരുത്തും 113 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്​പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പഞ്ചിന്‍റെ ഹൃദയം. ഇത് അഞ്ച്​ സ്​പീഡ് മാനുവൽ അല്ലെങ്കിൽ എ.എം.ടി ഓട്ടോമാറ്റിക് ഗിയർബോക്​സുമായി ബന്ധിപ്പിക്കും. ഈ എഞ്ചിൻ ഇതിനകം തന്നെ ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയിൽ അവതരിപ്പിച്ചിട്ടുണ്ട്​. മികച്ച ഇന്ധനക്ഷമതക്കായി ഓട്ടോമാറ്റിക് എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സംവിധാനം വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചിലെ എ.എം.ടി ഗിയർബോക്‌സിൽ ട്രാക്ഷൻ മോഡുകളും ഉണ്ട്. 6.5 സെക്കൻഡിൽ പഞ്ച് 0-60 കിലോമീറ്റർ വേഗതയും 16.5 സെക്കൻഡിൽ 0-100 കി.മീ വേഗതയും കൈവരിക്കും.

3,827 എംഎം നീളവും 1,742 എംഎം വീതിയും 1,615 എംഎം ഉയരവും 2,445 എംഎം വീൽബേസും വാഹനത്തിനുണ്ട്. 187 എംഎം ഗ്രൗണ്ട് ക്ലിയറൻസും 366 ലിറ്റർ ബൂട്ട് ശേഷിയും മികച്ചതാണ്​. ആൽട്രോസ് പോലെ ആൽഫാ ആർക്കിടെക്​ചറിനെ അടിസ്ഥാനമാക്കിയുള്ള വാഹനമാണിത്​. 90 ഡിഗ്രിയിൽ തുറക്കുന്ന വാതിലുകളും പരന്ന ഫ്ലോറും സൗകര്യപ്രദമാണ്​.

ഡ്യുവൽ എയർബാഗ്​, എ.ബി.എസ്, ഐസോഫിക്​സ്​ ചൈൽഡ് സീറ്റ് മൗണ്ട്​, ഫ്രണ്ട് പവർ വിൻഡോകൾ, സെൻട്രൽ ലോക്കിങ്​, എഞ്ചിൻ സ്റ്റാർട്ട് സ്റ്റോപ്പ് ടെക് തുടങ്ങിയ സവിശേഷതകൾ അടിസ്ഥാന ട്രിമ്മിൽ തന്നെ ലഭിക്കും. റെയിൻ സെൻസിങ്​ വൈപ്പറുകളും പ്രൊജക്​ടർ ഹെഡ്‌ലാമ്പുകളും ഹാർമൻ മ്യൂസിക്​ സിസ്​റ്റവും പോലുള്ള മികച്ച സവിശേഷതകളും ഉയർന്ന വകഭേദങ്ങൾക്കുണ്ടാകും.

നാല്​ സ്​പീക്കറുകളുള്ള ഓഡിയോ സിസ്​റ്റം, സ്​റ്റിയറിങ്​ മൗണ്ടഡ് കൺട്രോളുകൾ, ഇലക്ട്രിക് അഡ്​ജസ്​റ്റ്​ വിങ്​ മിററുകൾ, റിയർ പവർ വിൻഡോകൾ, ഫോളോ മീ ഹോം ഹെഡ്‌ലാമ്പുകൾ, യുഎസ്ബി ചാർജിങ്​ സോക്കറ്റ്, ഫുൾ വീൽ കവറുകൾ എന്നിവ അഡ്വഞ്ചർ ട്രിമ്മിലുണ്ട്​.7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആൻഡ്രോയ്​ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, റിയർ വ്യൂ ക്യാമറ, ഫോഗ് ലാമ്പുകൾ, കീലെസ് ഗോ, ക്രൂസ് കൺട്രോൾ, 15 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവ അക്കംപ്ലിഷ്​ ട്രിമ്മിൽ ലഭിക്കും.

ടോപ്പ്-സ്പെക്​ ക്രിയേറ്റീവ് ട്രിം സവിശേഷതകളാൽ സമ്പന്നമാണ്​. 7.0 ഇഞ്ച് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ, ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേ ടൈം റണ്ണിങ്​ ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസിങ്​ വൈപ്പറുകൾ, റിയർ വൈപ്പർ, വാഷർ തുടങ്ങിയ സവിശേഷതകൾ ഇതിന് ലഭിക്കും. കൂടാതെ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ഉണ്ടാകും.

വിവിധ വേരിയൻറുകൾക്കായി കസ്റ്റമൈസേഷൻ പാക്കുകളും പഞ്ചിനായി ടാറ്റ അവതരിപ്പിക്കുന്നുണ്ട്​. പ്യുവർ ട്രിമ്മിനായുള്ള റിഥം പായ്ക്ക് പ്രകാരം നാല് സ്പീക്കറുകളും സ്​റ്റിയറിങ്​ മൗണ്ടഡ് കൺട്രോളുകളുമുള്ള ഓഡിയോ സിസ്റ്റം വാഹനത്തിൽ ചേർക്കാനാകും. അതേസമയം അഡ്വഞ്ചറിൽ ഇത് 7.0 ഇഞ്ച് ഹാർമൻ ടച്ച്‌സ്‌ക്രീൻ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഉപയോഗിച്ച് സ്​റ്റാൻഡേർഡ് ഓഡിയോ സിസ്റ്റം അപ്ഗ്രേഡ് ചെയ്യാം. ഡാസിൽ പാക്കിൽ പ്രൊജക്​ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ്​കൾ, ബ്ലാക്​ ഫിനിഷ്​ഡ്​ എ-പില്ലർ എന്നിവ ലഭിക്കും. ഏറ്റവും ഉയർന്ന ക്രിയേറ്റീവ് ട്രിമ്മിൽ ടാറ്റയുടെ ഐആർ‌എ കണക്റ്റഡ്​ കാർ ടെക്​ ചേർക്കാനകും.

മഹീന്ദ്ര KUV100ന് ഒപ്പം മാരുതി സുസുക്കി ഇഗ്നിസ്, ബലേനോ, ഹ്യുണ്ടായ് i20 തുടങ്ങിയവരായിരിക്കും പഞ്ചിന്‍റെ മുഖ്യ എതിരാളികള്‍. ദീപാവലിക്കുശേഷം വാഹനത്തിന്‍റെ ഡെലിവറി ആരംഭിക്കാനാണ്​ ടാറ്റയുടെ നീക്കം.  ഒക്ടോബര്‍ 20ന് കാര്‍ വിപണിയില്‍ ഇറക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിപണിയുടെ താത്പര്യം മുന്‍നിര്‍ത്തി ഭാവിയില്‍ പഞ്ചിന്റെ ഇലക്ട്രിക് വേര്‍ഷനും വിപണിയില്‍ ഇറക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. 
 

Follow Us:
Download App:
  • android
  • ios