ഇന്ത്യൻ വിപണിയിൽ ടാറ്റ സഫാരിയുടെ വിൽപ്പനയിൽ വൻ ഇടിവ്. കഴിഞ്ഞ മാസം വെറും 1,548 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 46% കുറവാണ്. സഫാരിയുടെ സവിശേഷതകൾ, പവർട്രെയിൻ, വില എന്നിവ ഇവിടെ വിശദമായി പ്രതിപാദിക്കുന്നു.

ന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇടത്തരം എസ്‌യുവികൾക്ക് എപ്പോഴും ആവശ്യക്കാരുണ്ട്. കഴിഞ്ഞ മാസത്തെ ഈ വിഭാഗത്തിലെ വിൽപ്പനയെക്കുറിച്ച് പറയുകയാണെങ്കിൽ, ഹ്യുണ്ടായി ക്രെറ്റ 18,000-ത്തിലധികം എസ്‌യുവികൾ വിറ്റഴിച്ചു. ക്രെറ്റയുടെ വാർഷിക വളർച്ച 40 ശതമാനമാണ്. അതേസമയം ഈ വിൽപ്പന പട്ടികയിൽ പത്താം സ്ഥാനത്തായിരുന്ന ടാറ്റ സഫാരി നിരാശപ്പെടുത്തി. ഈ കാലയളവിൽ സഫാരി എസ്‌യുവിയുടെ 1,548 യൂണിറ്റുകൾ മാത്രമാണ് വിറ്റത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 46 ശതമാനം ഇടിവാണ്. അതേസമയം കൃത്യം ഒരുവർഷം മുമ്പ്, അതായത് 2024 ജനുവരിയിൽ, ഈ കണക്ക് 2,893 യൂണിറ്റായിരുന്നു. ടാറ്റ സഫാരിയുടെ സവിശേഷതകൾ, പവർട്രെയിൻ, വില എന്നിവ നോക്കാം.

പവർട്രെയിൻ
167.6 bhp കരുത്തും 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് സഫാരിയിലുള്ളത്. 6-സ്പീഡ് ഓട്ടോമാറ്റിക് അല്ലെങ്കിൽ 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു. ഇക്കോ, സിറ്റി, സ്‌പോർട്ട് എന്നിവ ഉൾപ്പെടുന്ന മൂന്ന് ഡ്രൈവ് മോഡുകളും ഇതിന് ലഭിക്കുന്നു. ഇവ കൂടാതെ, നോർമൽ, റഫ്, വെറ്റ് എന്നീ മൂന്ന് ട്രാക്ഷൻ മോഡുകളും ടാറ്റ വാഗ്‍ദാനം ചെയ്യും. ടാറ്റ സഫാരിയുടെ മാനുവൽ വേരിയന്റിൽ ലിറ്ററിന് 16.30 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം ഓട്ടോമാറ്റിക് വേരിയന്റിൽ ലിറ്ററിന് 14.50 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇന്‍റീരിയർ
സഫാരിയിൽ പുതിയ 4-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡാഷ്‌ബോർഡിലെ ടച്ച് അധിഷ്‌ഠിത എച്ച്‌വിഎസി നിയന്ത്രണങ്ങൾ, പുതിയ 12.30 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, നാവിഗേഷൻ കാണിക്കാൻ കഴിയുന്ന അപ്‌ഡേറ്റ് ചെയ്‌ത 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവ ഉൾപ്പെടുന്നു. ഈ എസ്‌യുവിയിലെ ഡ്രൈവർ സീറ്റ് മെമ്മറി സവിശേഷതകൾ ഉപയോഗിച്ച് ഇലക്ട്രോണിക് ആയി ക്രമീകരിക്കാൻ കഴിയും. ഹർമൻ ഓഡിയോ വർക്ക്‌സിനൊപ്പം 10 ജെബിഎൽ സ്‍പീക്കർ സൗണ്ട് സിസ്റ്റവും ഉണ്ട്.

സുരക്ഷ
ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ സഫാരി എസ്‌യുവിക്ക് 5 സ്റ്റാർ റേറ്റിംഗ് ലഭിച്ചു. മൾട്ടി എയർബാഗുകൾ ഈ എസ്‌യുവിയിൽ ലഭ്യമാണ്. ഇത് ലെവൽ-2 ADAS സാങ്കേതികവിദ്യയിൽ സജ്ജീകരിച്ചിരിക്കുന്നു. മറ്റ് സുരക്ഷാ ഫീച്ചറുകളെക്കുറിച്ച് പറയുകയാണെങ്കിൽ എബിഎസ്, ഇഎസ്‍പി വിത്ത് ഇബിഡി, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഡ്രൈവർ അറ്റൻഷൻ അലേർട്ട്, ഹിൽ ഡിസൻ്റ് കൺട്രോൾ, എമർജൻസി കോൾ, ബ്രേക്ക്‌ഡൗൺ അലർട്ട് തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുന്നു.

വില
എസ്‌യുവിയുടെ ഇന്റീരിയറിൽ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് പൂർണ്ണ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 10-സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ് തുടങ്ങിയ സവിശേഷതകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. ഇന്ത്യൻ വിപണിയിൽ ടാറ്റ സഫാരിയുടെ പ്രാരംഭ എക്സ്-ഷോറൂം വില 15.49 ലക്ഷം രൂപയാണ്.