Asianet News MalayalamAsianet News Malayalam

Tata Tiago : നിരത്തില്‍ നാല് ലക്ഷം ടിയാഗോകള്‍, ഉൽപ്പാദന നാഴികക്കല്ലുമായി ടാറ്റ

വിപണിയില്‍ എത്തി ആറ് വർഷത്തിന് ശേഷമാണ് ഹാച്ച്ബാക്ക് ഈ നാഴികക്കല്ല് നേടിയത്. 

Tata Tiago Achieves 4 Lakh Production Milestone
Author
Mumbai, First Published Apr 22, 2022, 11:13 AM IST

ടിയാഗോയുടെ നാല് ലക്ഷം യൂണിറ്റുകൾ പുറത്തിറക്കി ഒരു പുതിയ ഉൽപ്പാദന നാഴികക്കല്ല് കൈവരിച്ച് ടാറ്റ മോട്ടോഴ്‌സ് (Tata Motors). ഗുജറാത്തിലെ (Gujarat) സാനന്ദിലുള്ള (Sanand) പ്ലാന്‍റിൽ നിന്നാണ് നാല് ലക്ഷം യൂണിറ്റ് തികച്ച വാഹനം എത്തിയതെന്ന് മോട്ടോറോയിഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തലകുത്തി മറിഞ്ഞ് ടിഗോര്‍, ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമയും യാത്രികരും! 

വിപണിയില്‍ എത്തി ആറ് വർഷത്തിന് ശേഷമാണ് ഹാച്ച്ബാക്ക് ഈ നാഴികക്കല്ല് നേടിയത്. ഹ്യുണ്ടായ് സാൻട്രോ, മാരുതി സുസുക്കി സെലേറിയോ എന്നിവയ്‌ക്ക് എതിരെയാണ് ടിയാഗോ മത്സരിക്കുന്നത്. വർഷങ്ങളായി ഹാച്ച്ബാക്ക് ഒന്നിലധികം തവണ മുഖം മിനുക്കലുകൾ നടത്തിയിരുന്നു. പെർഫോമൻസ് ഓറിയന്റഡ് ജെടിപി പതിപ്പും ക്രോസ്ഓവർ പോലെയുള്ള സ്റ്റൈൽ എൻആർജി വേരിയന്റും ലോഞ്ച് ചെയ്‍തു. 

ടാറ്റ മോട്ടോഴ്‌സിന് ഇത് ഒരു ചരിത്ര നാഴികക്കല്ലാണ്. കാരണം  ചെറിയ കാലയളവില്‍ ഈ നാഴികക്കല്ല് പൂർത്തിയാക്കുന്ന ആദ്യത്തെ കാറാണ് ടിയാഗോ എന്ന് ഈ നാഴികക്കല്ലിനെ കുറിച്ച് സംസാരിച്ച ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് സെയിൽസ്, മാർക്കറ്റിംഗ്, കസ്റ്റമർ കെയർ വൈസ് പ്രസിഡന്റ് രാജൻ അംബ അഭിപ്രായപ്പെട്ടു. ടിയാഗോ തങ്ങളുടെ ടേൺറൗണ്ട് 2.0 തന്ത്രത്തിലെ ഒരു പ്രധാന ഉൽപ്പന്നമാണ് എന്നും കൂടാതെ വാഹന വ്യവസായത്തിലെ ഏറ്റവും തിരക്കേറിയ വിഭാഗത്തിൽ ഗണ്യമായ വിപണി വിഹിതം നേടുന്നതിൽ അതിന്‍റെ ലോഞ്ച് വിജയിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റൈലിഷ്, ഫീച്ചർ ലോഡഡ്, സുരക്ഷിതമായ കാർ തിരയുന്ന യുവാക്കൾക്ക് ടിയാഗോ ഇഷ്‍ടപ്പെട്ട തിരഞ്ഞെടുപ്പായി മാറി. വാഹനത്തിന്‍റെ 60 ശതമാനം വിൽപ്പനയും ആദ്യമായി വാങ്ങുന്നവരിൽ നിന്നാണെന്നും കമ്പനി പറയുന്നു. ടിയാഗോ NRG, ടിയാഗോ CNG എന്നിവയുടെ സമീപകാല ഇടപെടലുകൾ ഭാവി വാങ്ങുന്നവർക്കിടയിൽ വളരെ പ്രശസ്‍തി നേടിയെന്നും കമ്പനി വ്യക്തമാക്കുന്നു. 

പാലത്തില്‍ നിന്ന് മറിഞ്ഞ് നെക്സോണ്‍, പോറലുപോലുമില്ലാതെ കുടുംബം, മാസ്സാണ് ടാറ്റയെന്ന് ഉടമ!

ടാറ്റ അടുത്തിടെ ടിയാഗോയിൽ ഒരു പുതിയ ടോപ്പ് എൻഡ് വേരിയന്റ് അവതരിപ്പിച്ചിരുന്നു. കൂടാതെ സിഎൻജി ഓപ്ഷനും അവതരിപ്പിച്ചു. ഈ പുതിയ വേരിയന്റിനെ XZ+ എന്ന് വിളിക്കുന്നു, ഇത് ടിയാഗോയെ ഒരു നിലയിലേക്ക് കൊണ്ടുവരുന്നു. രൂപഭാവത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ഡിസൈൻ ഒന്നുതന്നെയാണെങ്കിലും കാറിന് മിഡ്‌നൈറ്റ് പ്ലം എന്ന പുതിയ കളർ ഓപ്ഷൻ ലഭിക്കുന്നു. ഈ നിറം ടിയാഗോ XZ+ ന് വേണ്ടി പ്രത്യേകം വികസിപ്പിച്ചതാണ്.

ഇതിനകം നിലവിലുള്ള നിറങ്ങൾക്ക് ഒപ്പം ഓപാൽ വൈറ്റ്, അരിസോണ ബ്ലൂ, ഫ്ലേം റെഡ്, ഡേടോണ ഗ്രേ എന്നിവയും ഈ വേരിയന്റിന് ലഭിക്കുന്നു. 15 ഇഞ്ച് ഡയമണ്ട് കട്ട് ഹൈപ്പർസ്റ്റൈൽ അലോയ് വീലുകളിൽ തന്നെയാണ് ഈ കാർ ഇപ്പോഴും ഓടുന്നത്. പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, LED DRL-കൾ, മുന്നിലും വശത്തുമുള്ള ക്രോം ഘടകങ്ങൾ, ഇന്റീരിയറിനായി പ്രീമിയം ഡ്യുവൽ-ടോൺ തീം എന്നിവ ഉൾപ്പെടുന്നു.

 Tata Nexon : അള്‍ട്രോസിന് പിന്നാലെ നെക്സോണിനും ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് നല്‍കാന്‍ ടാറ്റ

ലളിതമാണ് ഡാഷ്‌ബോർഡ് ലേഔട്ട്. കറുപ്പും ബീജ് നിറവും തമ്മിലുള്ള വ്യത്യാസം ഇത് വ്യക്തമാക്കുന്നു. കൂടാതെ ഡോർ ഹാൻഡിലുകളിലെ ക്രോം ഇൻസെർട്ടുകൾ കാഴ്ചയെ കൂടുതൽ മനോഹരമാക്കുന്നു. 86 PS പവറും 113 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2L റെവോട്രോണ്‍ പെട്രോൾ എഞ്ചിനാണ് ടിയാഗോയ്ക്ക് കരുത്തേകുന്നത്. എഞ്ചിൻ അഞ്ച് സ്‍പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്‍മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.

Follow Us:
Download App:
  • android
  • ios